സ്വന്തം ലേഖകൻ
കൊച്ചി: ആദിവാസി-ദളിത് മേഖലകളില്‍ കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുവരുന്ന ഈശോ സഭാംഗമായ വൈദീകന്‍ ഫാ.സ്റ്റാന്‍ സ്വാമിയെ (സ്വാമിയച്ചനെ) മതിയായ തെളിവുകളില്ലാതെ, പ്രായം പോലും പരിഗണിക്കാതെ അറസ്റ്റ് ചെയ്ത് തടവിലാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് കെ.എല്‍.സി.എ. സംസ്ഥാ സമിതി പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പബ്ളിക് ഗ്രീവന്‍സ് സെല്ലില്‍ പരാതി നല്‍കി. അതോടൊപ്പം അന്യായ തടങ്കല്‍ നടപടി കടുത്ത മനുഷ്യാവകാശ ധ്വംസനമാണ് എന്ന് ആരോപിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി.
അടിസ്ഥാന രഹിതമായ ആരോപണങ്ങളെങ്കിലും, അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിച്ചിരുന്ന സ്വാമിയച്ചനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കിയ നടപടിയില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സംസ്ഥാന പ്രസിഡന്റ് ആന്‍റണി നൊറോണ, ജനറല്‍ സെക്രട്ടറി അഡ്വ.ഷെറി ജെ.തോമസ്, ആധ്യാത്മീക ഉപദേഷ്ടാവ് മോണ്‍.ജോസ് നവസ് എന്നിവരുടെ പേരിലാണ് പരാതികള്‍ നല്‍കിയത്.
ആന്റെണി നൊറോണ അധ്യക്ഷത വഹിച്ച സംസ്ഥാന സമിതി യോഗത്തിൽ, വൈസ് പ്രസിഡന്റ് ഇ.ഡി.ഫ്രാന്‍സീസ്, ടി.എ.ഡാല്‍ഫിന്‍ എന്നിവര്‍ വിഷയാവതരണം നടത്തി. മോണ്‍.ജോസ് നവസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ ഷെറി ജെ.തോമസ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബേബി ഭാഗ്യോദയം, ജെ.സഹായദാസ്, ഉഷാകുമാരി, അജു ബി.ദാസ്, ബിജു ജോസി, എം.സി.ലോറന്‍സ്, ജസ്റ്റീന ഇമ്മാനുവല്‍, പൂവം ബേബി, ജോണ്‍ ബാബു, ജസ്റ്റിന്‍ ആന്‍റണി, എബി കുന്നേപറമ്പില്‍, അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട്, വിന്‍സ് പെരിഞ്ചേരി, ജോര്‍ജ് നാനാട്ട്, ഷൈജ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്‍റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്‍റെ 12 വര്‍ഷം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.