Categories: Articles

പ്രസംഗത്തിനിടയില്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ കാപ്പിപ്പൊടിയച്ചൻ ഖേദം പ്രകടിപ്പിച്ചു; “സുവിശേഷം വെറുപ്പിന്റെ ദൈവശാസ്ത്രമല്ല പഠിപ്പിക്കുന്നതെന്ന് മറക്കാതിരിക്കാം”

സ്നേഹത്തെ കുറിച്ച് പ്രസംഗിക്കാൻ സാധിക്കുന്നില്ലെങ്കിൽ ഇരുൾ നിറഞ്ഞ ചിന്തകൾ പങ്കുവയ്ക്കരുത്...

ഫാ.മാർട്ടിൻ ആന്റണി

യോഹന്നാന്റെ സുവിശേഷം നാലാം അധ്യായം ഇരുപത്തിരണ്ടാം വാക്യത്തിൽ ഒരു വചനമുണ്ട്. “നിങ്ങള്‍ അറിയാത്തതിനെ ആരാധിക്കുന്നു. ഞങ്ങള്‍ അറിയുന്നതിനെ ആരാധിക്കുന്നു. എന്തെന്നാല്‍, രക്‌ഷ യഹൂദരില്‍ നിന്നാണ്‌”. യഹൂദ വിരോധം കൊടുമ്പിരിക്കൊണ്ടിരുന്ന ഹിറ്റ്ലർ കാലയളവിലെ നാസി ദൈവശാസ്ത്രജ്ഞർക്കും, ബൈബിൾ വ്യാഖ്യാതാക്കൾക്കും ഒട്ടും സഹിക്കാൻ പറ്റാത്ത വചനമാണ് ഈ യോഹന്നാന്റെ വചനം. ഈ വചനം ഉപയോഗിച്ച് എങ്ങനെ യഹൂദർക്കെതിരെ വിദ്വേഷം പ്രസംഗിക്കാൻ സാധിക്കും? ഇതായിരുന്നു അവരുടെ ഏറ്റവും വലിയ പ്രശ്നം.

1938-ൽ പ്രൊട്ടസ്റ്റൻറ് ബൈബിൾ പണ്ഡിതനും കറയറ്റ നാസിയുമായ Walter Grundmann മുകളിൽ പറഞ്ഞ വചനത്തെ ആസ്പദമാക്കി ഒരു ലേഖനം എഴുതിയിട്ടുണ്ട്; “‘Das Heil Kommt von den Juden?’ Eine Schicksalsfrage en die Christen Deutscher Nation”. നാസികൾ പ്രചരിപ്പിച്ച യഹൂദ വിദ്വേഷത്തിനെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള ഒരു സുവിശേഷ വ്യാഖ്യാനം ആയിരുന്നു അത്. സുവിശേഷത്തെ അടിസ്ഥാനമാക്കി “വെറുപ്പിന്റെ ദൈവശാസ്ത്രം” പ്രചരിപ്പിക്കലായിരുന്നു അത്.

1940-ൽ മുകളിൽ പരാമർശിച്ച വചനഭാഗം ഇല്ലാത്ത, യഹൂദ പരാമർശങ്ങൾ ഒന്നും തന്നെയില്ലാത്ത ഒരു യോഹന്നാന്റെ സുവിശേഷം ഈ ദൈവശാസ്ത്രജ്ഞർ പ്രസിദ്ധീകരിക്കുകയുണ്ടായി എന്നത് ചരിത്ര സത്യമാണ്. അതിന്റെ പേരാണ് Die Bottschaft Gottes (The Message of God). അത് പ്രസിദ്ധീകരിച്ചവർ നാസി പത്രമായ Der Sturmer-ന്റെ ആപ്തവാക്യവും കൂടി ചേർത്തുവച്ചു: “The Jews are our misfortune”.

കഴിഞ്ഞദിവസം എഫ്ബിയിൽ ഒരു വിദ്വേഷ പ്രസംഗം കേട്ടപ്പോൾ ചരിത്രം ഒന്ന് ഓർത്തു പോയതാണ്.
അപ്പോൾ ഒരു കാര്യം മനസ്സിലായില്ലേ. വചനം ഉപയോഗിച്ച് വിദ്വേഷവും വേണമെങ്കിൽ പ്രസംഗിക്കാം. എന്റെ പൊന്നു പണ്ഡിതന്മാരെ, സ്നേഹത്തെ കുറിച്ച് പ്രസംഗിക്കാൻ സാധിക്കുന്നില്ലെങ്കിൽ, ദയവു ചെയ്ത്, അൾത്താരയിൽ കയറി വചന പീഠത്തിൽ നിന്നുകൊണ്ട്, വചനം വ്യാഖ്യാനിക്കുന്നു എന്ന പ്രതീതി നൽകിക്കൊണ്ട് ഇരുൾ നിറഞ്ഞ ചിന്തകൾ പങ്കുവയ്ക്കരുത്. സുവിശേഷം എവിടെയാണ് വെറുപ്പിന്റെ പ്രത്യയ ശാസ്ത്രം പഠിപ്പിക്കുന്നത്? എന്തിനാണ് അൾത്താരയിൽ നിന്നു കൊണ്ട് സഹജൻ ശത്രുവാണെന്ന പ്രതീതി പകരുന്ന സന്ദേശങ്ങൾ പങ്കുവയ്ക്കുന്നത്?

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

8 hours ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago