
കട്ടയ്‌ക്കോട് ; നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ പേയാട് സെയ്ന്റ് ജൂഡ് ദൈവാലയ തിരുനാളിന് ഭക്‌തി സാന്ദ്രമായ തുടക്കം . പേയാട് സെയ്ന്റ് സേവ്യര്‍ ദേവാലയത്തില്‍ നിന്ന് ദൈവാലയ അങ്കണത്തിലേക്ക് നടന്ന പതാക പ്രയാണത്തെത്തുടര്‍ന്ന് ഇടവക വികാരി ഫാ.ജോയി സാബു കൊടിയേറ്റി തിരുനാളിന് തുടക്കം കുറിച്ചു. തിരുനാള്‍ ആരംഭ സമൂഹ ദിവ്യബലിക്ക് നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്‌തുദാസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
വചന പ്രഘോഷണം സെയ്ന്റ് വിന്‍സെന്റ് സെമിനാരി റെക്‌ടര്‍ ഡോ.ടി.ക്രിസ്‌തുദാസ് നിര്‍വ്വഹിച്ചു .ഇന്ന് മുതല്‍ 26 വ്യാഴാഴ്‌ച വരെ പേരാവൂര്‍ മൗണ്ട് കാര്‍മ്മല്‍ ധ്യാന കേന്ദ്രം നയിക്കുന്ന ആന്തരിക സൗഖ്യ കുടുംബാഭിഷേക ധ്യാനം ഉണ്ടാകും . തുടർന്നുള്ള ഓരോ ദിവത്തെയും ദിവ്യബലിക്ക് ഫാ.സുരേഷ് ബാബു , ഫാ.റെനി റുഡോള്‍ഫ്, ഫാ. പ്രദീപ് ആന്റോ , ഫാ.ഏ. എസ്. പോള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും .
27 വെളളിയാഴ്‌ച 5 ന് നടക്കുന്ന ദിവ്യബലിക്ക് രൂപതാ ജൂഡീഷ്യല്‍ വികാര്‍ ഡോ.സെല്‍വരാജന്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും .വചന സന്ദേശം വട്ടപ്പാറ ഇടവക വികാരി ഫാ.ഷാജ്‌കുമാര്‍ നല്‍കും . തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം . 28 വെളളിയാഴ്‌ചയിലെ ദിവ്യ ബലിക്ക് കാട്ടാക്കട ഫൊറോന വികാരി ഫാ. സാബു വര്‍ഗ്ഗീസ് മുഖ്യ കാര്‍മ്മികത്വം വഹിക്കും വ്‌ളാത്തങ്കര ഫൊറോന വികാരി ഫാ.എസ് എം അനില്‍കുമാര്‍ വചന സന്ദേശം നല്‍കും തുടര്‍ന്ന് തിരുസ്വരൂപ പ്രദക്ഷിണം .
തിരുനാള്‍ സമാപന ദിനമായ 29 ഞായറാഴ്‌ച രാവിലെ 10 .30 ന് തിരുനാള്‍ സമാപന സമൂഹ ദിവ്യബലി മുഖ്യ കാര്‍മ്മികന്‍ വിശ്വപ്രകാശ് സെൻട്രൽ സ്‌കൂള്‍ മാനേജര്‍ ഫാ.ഗ്‌ളാഡിന്‍ അലക്‌സ് വചന സന്ദേശം ബാലരാമപുരം സെന്റ് സെബാസ്റ്റ്യന്‍ ഇടവക വികാരി ഫാ.ജോയ് മത്യാസ് തുടര്‍ന്ന് സ്‌നേഹ വിരുന്ന് .
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ.ജോയ് സാബു (ഇടവക വികാരി ) 94955120099
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.