
ഫാ.അലക്സ് കൊച്ചീക്കാരാൻവീട്ടിൽ
റോബിൻ വടക്കുഞ്ചേരിക്ക് ശിക്ഷയിൽ ഇളവ് നൽകുന്നതിനു കണ്ടെത്തിയ കാരണം അവാസ്തവികവും സാമാന്യബുദ്ധിക്കു നിരക്കാത്തതുമാണ്. IPC Section 376(2)(F) പ്രകാരം വിധിച്ച ശിക്ഷ നിലനിൽക്കില്ലെന്നു കണ്ടെത്തിയാണ് ഇളവ് നൽകിയത് (മാതൃഭൂമി, 2.12.21, p.1, ആലപ്പുഴ എഡിഷൻ). പുരോഹിതൻ ബന്ധുവോ രക്ഷകർത്താവോ അദ്ധ്യാപകനോ അല്ലെങ്കിൽ അത്തരത്തിൽ വിശ്വാസമുള്ള ഒരാളോ അല്ലാത്തതുകൊണ്ട് ഇളവ് നൽകുന്നു എന്നാണത്രെ വിധിന്യായം.
പുരോഹിതൻ ആരാണ്? അദ്ദേഹത്തിന്റെ അസ്തിത്വം എന്താണ്? കുറ്റവാളിയുടെ വ്യാഖ്യാനമോ സഭയുടെ പഠിപ്പിക്കലും കാഴ്ചപ്പാടും നൂറ്റാണ്ടുകളായി പൊതുസമൂഹത്തിൽ നിലനിൽക്കുന്ന ധാരണയുമോ ശരി?
ഒരു വൈദികനെന്നനിലയിൽ ഞാൻ ഈ വിധിയിൽ ലജ്ജിക്കുന്നു. വിയോജിക്കുന്നു. തിരുത്തപ്പെടണമെന്നു പ്രാർത്ഥിക്കുന്നു. എന്റെ സഭാവസ്ത്രം കണ്ട് എന്നും എല്ലാവരും എന്നെ അച്ചാ (Father) എന്നു വിളിക്കുന്നത് ഞാൻ പിതാവിന്റെ (രക്ഷിതാവിന്റെ) സ്ഥാനത്തു നിൽക്കപ്പെടുന്നതുകൊണ്ടു തന്നെയാണ്.
എന്റെ പൗരോഹിത്യ ശുശ്രൂഷയിൽ ഏല്പിക്കപ്പെടുന്ന ദൈവജനത്തിന് ഞാനെന്നും മകനോ സഹോദരനോ അനുജനോ ഒക്കെയായി മാറുന്നു എന്നതിനർത്ഥം ഞാൻ ഓരോ കുടുംബത്തിലെയും അംഗമാണെന്നു (ബന്ധു) തന്നെയാണ്.
ഓരോ പുരോഹിതനും ദൗത്യത്തിൽ തന്നെ അദ്ധ്യാപകനാണ്. പൊതുസമൂഹത്തിൽ വിശ്വാസ്യതയുള്ള വ്യക്തിത്വവുമാണ്. പിന്നെ എങ്ങനെയാണ് പുരോഹിതനായിരുന്ന റോബിൻ വടക്കുഞ്ചേരിക്കുമാത്രം ഇതൊന്നും ബാധകം അല്ലാതാകുന്നത്?
വാസ്തവത്തിൽ, ഈ വിധി ക്ഷതം ഏല്പിച്ചത് പൗരോഹിത്യം എന്ന ശ്രേഷ്ഠമായ ജീവിതശൈലിയ്ക്കും അതിന്റെ അസ്തിത്വത്തിനുമാണ്. ഒരു പുരോഹിതൻ എന്തായിരിക്കുന്നുവോ അത് അല്ലായെന്നു ബഹുമാനപ്പെട്ട ഹൈക്കോടതി പൊതുസമൂഹത്തിൽ ഉറക്കെ പറഞ്ഞിരിക്കുന്നു. തെറ്റിദ്ധാരണ പരത്തുന്ന ഈ പ്രസ്താവ്യങ്ങൾ തിരുത്തപ്പെടേണ്ടവയാണ്.
ബഹുമാനപ്പെട്ട ഹൈക്കോടതി പുരോഹിതനാരെന്നു ശരിയായി പൊതുസമൂഹത്തോട് പറയണം. ഈ വിധിയ്ക്കു കണ്ടെത്തിയ കാരണം തിരുത്തണം. സഭാനേതൃത്വം പുരോഹിതനാരെന്നു ഹൈക്കോടതിയെ അറിയിക്കുകയും വേണം. ഇത് പുരോഹിതനായിരുന്ന റോബിന്റെ ശിക്ഷായിളവിന്റെ വിഷയമല്ല. പൗരോഹിത്യമെന്ന പവിത്ര ജീവിതത്തിന്റെ തനിമയുടെയും അസ്ഥിത്വത്തിന്റെയും കാര്യമാണ്.
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
This website uses cookies.
View Comments
ഈ എഴുതിയതാണ് ശരി എല്ലാ വൈദികരെയും അങ്ങനെയാണ് നമ്മൾ കാണുന്നത്
Catholic perception of a priest is above all earthly positions. A priest ordained, is above a teacher, father and above all administrator. In that sense there is reason behind this line of thinking. Join the view.