Categories: Kerala

പാറശാലയിൽ നിന്നും പട്ടം കബറിങ്കലേയ്ക്ക് ഒരു പുണ്യയാത്ര

മാര്‍ ഈവാനിയോസ് പിതാവിന്റെ കബറിങ്കലേയ്ക്കുള്ള തീര്‍ത്ഥാടന യാത്ര ജൂലൈ 13, 14 തീയതികളിലാണ്‌

ഫാ.പ്രഭീഷ് ജോര്‍ജ്ജ്

പാറശാല: പാറശാല ഭദ്രാസനത്തിലെ യുവജന പ്രസ്ഥാനത്തിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന തീര്‍ത്ഥാടന പദയാത്രയ്ക്കായി പ്രത്യേകം തയ്യാറാക്കിയ വള്ളിക്കുരിശുകള്‍ പാറശ്ശാല ഭദ്രാസന അരമന ചാപ്പലില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷാ മദ്ധ്യേ ഭദ്രാസനാദ്ധ്യക്ഷന്‍ അഭിവന്ദ്യ തോമസ് മാര്‍ യൗസേബിയൂസ് പിതാവ് 12 വെള്ളിയാഴ്ച രാവിലെ ആശീര്‍വദിച്ചു.

പുനരൈക്യപ്രസ്ഥാനത്തിന്‍റെ പ്രണേതാവും, സഭൈക്യപ്രസ്ഥാനത്തിന്റെ പ്രവാചകനും, തീക്ഷ്ണവാനായ പ്രേഷിതവര്യനും, ബഥനി സന്യാസ പ്രസ്ഥാനത്തിന്‍റെ ശില്പിയും, മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പ്രഥമ മെത്രാപ്പോലീത്തന്‍ ആര്‍ച്ചുബിഷപ്പുമായ മാര്‍ ഈവാനിയോസ് പിതാവിന്റെ കബറിങ്കലേയ്ക്കുള്ള തീര്‍ത്ഥാടന യാത്ര ജൂലൈ 13, 14 തീയതികളിലായി നടത്തുന്നു. പാറശാല ഭദ്രാസന പ്രദേശങ്ങളില്‍ സുവിശേഷ ദീപം പകര്‍ന്നുതന്ന മാര്‍ ഈവാനിയോസ് എന്ന യുഗപുരുഷന്റെ വിശുദ്ധിയുടെ പരിമളം നമ്മുടെ ദേശത്തിനു സാക്ഷ്യമായി നല്‍കുന്നതിന്റെ അടയാളമായാണ് വിശ്വാസ പൈതൃകത്തിന്‍റെ പുതുതലമുറക്കാർ ഈ വിശ്വാസ പ്രഘോഷണ പദയാത്ര നടത്തുന്നത്.

മലങ്കരസഭയുടെ പുണ്യസങ്കേതമായ പട്ടം കബറിങ്കലേ്ക്ക് പ്രാര്‍ത്ഥനാപൂര്‍വം തീര്‍ത്ഥാടന യാത്രയില്‍ അണിച്ചേരാനും, ദൈവദാസന്‍ മാര്‍ ഈവാനിയോസ് പിതാവിന്റെ മാദ്ധ്യസ്ഥം തേടിയുള്ള ഈ യാത്രയില്‍ പ്രത്യേക നോമ്പനുഷ്ഠാനത്തോടെയും നിയോഗശുദ്ധിയോടെയും പങ്കെടുത്ത് അനുഗ്രഹീതരാകാനും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് യുവജനങ്ങൾ.

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

1 hour ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago