Categories: Vatican

പാര്‍ശ്വവത്ക്കരിക്കുന്ന പ്രവണതയോട് പൊരുതുവാൻ യോജ്യമായ ആയുധം “സ്നേഹായുധം”; ഫ്രാൻസിസ് പാപ്പാ

പാര്‍ശ്വവത്ക്കരിക്കുന്ന പ്രവണതയോട് പൊരുതുവാൻ യോജ്യമായ ആയുധം “സ്നേഹായുധം”; ഫ്രാൻസിസ് പാപ്പാ

ജോയി കരിവേലി

വത്തിക്കാന്‍ സിറ്റി: അംഗവൈകല്യം സംഭവിച്ചരെ പാര്‍ശ്വവത്ക്കരിക്കുന്ന പ്രവണതയുള്ള ഒരു സമൂഹത്തിന് നല്കാനുള്ള ഉത്തമമായ ഉത്തരം “സ്നേഹായുധം” ആണെന്ന് ഫ്രാൻസിസ് പാപ്പാ. ഈ സ്നേഹായുധം വ്യാജമോ മടുപ്പുളവാക്കുന്നതോ ആയിരിക്കരുത്, പ്രത്യുത സത്യസന്ധവും സമൂര്‍ത്തവും ആദരവു പുലര്‍ത്തുന്നതുമാകണമെന്നും പാപ്പാ. അന്ധര്‍ക്കായുള്ള അപ്പസ്തോലിക പ്രസ്ഥാനത്തിന്‍റെ നാനൂറോളം പ്രതിനിധികളെ ശനിയാഴ്ച വത്തിക്കാനില്‍ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ.

ലോകത്തിലെ ഏറ്റവും പാവപ്പെട്ടവരുടെയും വേദനകളനുഭവിക്കുന്നവരുടെയും ആവശ്യങ്ങളോടു തുറവി കാട്ടുന്ന ഈ പ്രസ്ഥാനത്തിലെ അംഗങ്ങള്‍ സുവിശേഷത്തിന്‍റെ യഥാര്‍ത്ഥ പ്രേഷിതശിഷ്യരാണെന്ന് പാപ്പാ പറഞ്ഞു. അങ്ങനെ അവര്‍ പാവപ്പെട്ടവര്‍ക്കായുള്ള ‘പാവപ്പെട്ട ഒരു സഭ’യെ വളര്‍ത്തിയെടുക്കുന്നതിന് സംഭാവനയേകുന്നുവെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.

നിരവധി കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും സഹായഹസ്തം നീട്ടിക്കൊണ്ട് ഈ സമൂഹം ‘സ്വാഗതം ചെയ്യലിന്റെ ഒരു സംസ്കൃതി’ പ്രസരിപ്പിക്കുന്നതിനും സംഭാവന ചെയ്യുന്നുണ്ടെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

അര്‍ജന്തീനക്കാരിയായ ‘മാരിയ മോത്ത’യെന്ന അന്ധയായ സ്ത്രീ മാതാപിതാക്കള്‍ക്കൊപ്പം ഇറ്റലിയിലെത്തി മാനുഷികവും ക്രിസ്തീയവുമായ അരൂപിയോടെ അദ്ധ്യാപനത്തില്‍ ഏര്‍പ്പെടുകയും 1928 – ല്‍ ഒരു പ്രാര്‍ത്ഥനാ പ്രേഷിതത്വത്തിന്‍റെ രൂപത്തില്‍ അന്ധരുടെ ഒരു ആദ്ധ്യാത്മിക സമൂഹത്തിന് രൂപം നല്കുകയും ചെയ്തതാണ് ഈ പ്രസ്ഥാനത്തിന് തുടക്കമിട്ടതെന്നും വിശുദ്ധ ഇരുപത്തിമൂന്നാം യോഹന്നാന്‍ പാപ്പായാണ് ഈ പ്രസ്ഥാനത്തിന് അംഗീകാരം നല്കിയതെന്നും പാപ്പാ അനുസ്മരിച്ചു.

vox_editor

Recent Posts

Baptism of the Lord_2025_നീ എന്റെ പ്രിയപുത്രൻ (ലൂക്കാ 3: 15-16, 21-22)

ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ പുൽക്കൂട്ടിൽ നിന്നും 30 വർഷത്തെ ദൂരം അടയാളപ്പെടുത്തുന്ന ഒരു ആഘോഷം. പുൽത്തൊട്ടിയിലെ ശിശു ജ്ഞാനത്തിലും പ്രായത്തിലും…

3 days ago

വത്തിക്കാനില്‍ ചരിത്ര നിയമനം പ്രീഫെക്ടായി വനിതാ സന്യാസിനി

  വത്തിക്കാന്‍ സിറ്റി : ചരിത്രത്തിലാദ്യം വത്തിക്കാനില്‍ വനിതാ പ്രീഫെക്ടായി സിസ്റ്റര്‍ സിമോണ ബ്രാംബില്ലയെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. ഡിക്കാസ്ട്രി…

1 week ago

4 വിശുദ്ധ വാതിലുകള്‍ തുറന്നു ഇനി പ്രത്യാശയുടെ തീര്‍ഥാടനം

സ്വന്തം ലേഖകന്‍ റോം :ക്രിസ്തുവിന്‍റെ ജനനത്തിന്‍റെ രണ്ടായിരത്തിയിരുപത്തിയഞ്ചു വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന ജൂബിലി വേളയില്‍, ലോകത്തിലെ ദേവാലയങ്ങളുടെയെല്ലാം മാതൃദേവാലയമായ റോമിലെ വിശുദ്ധ…

1 week ago

എല്ലാവരുടെയും ദൈവം (മത്താ. 2:1-12)

പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…

2 weeks ago

ആലപ്പുഴ രൂപതയിൽ ജൂബിലി വർഷത്തിന് തുടക്കമായി; പ്രത്യാശയുടെ തീർത്ഥാടകരായി ആയിരങ്ങൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ആഗോള കത്തോലിക്കാ തിരുസഭയുടെ തലവൻ ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ച ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെ ജൂബിലി വർഷത്തിന് ആലപ്പുഴ…

2 weeks ago

Holy Family_2024_വിശുദ്ധിയുടെ ഇടം (ലൂക്കാ 2: 41-52)

തിരുകുടുംബത്തിന്റെ തിരുനാൾ ഓരോ യഹൂദനും വർഷത്തിൽ മൂന്നു പ്രാവശ്യമെങ്കിലും (പെസഹാ, പെന്തക്കോസ്താ, സുക്കോത്ത് എന്നീ തിരുനാൾ ദിനങ്ങളിൽ) വിശുദ്ധ നഗരം…

3 weeks ago