വത്തിക്കാന് സിറ്റി; പരേതാത്മാക്കളുടെ ദിനാമയി ആചരിക്കുന്ന ഇന്ന് ഫ്രാന്സിസ് പാപ്പ റോമില് നിന്ന് 73 കിലോമീറ്റര് അകലെ നെത്തുറോണിയിലെ സെമിത്തേരിയില് ദിവ്യബലി അര്പ്പിക്കും .
രണ്ടാം ലോക മഹായുദ്ധത്തില് സഖ്യകക്ഷികളുടെ ഭാഗത്ത് പോരാടി ജീവന് സമര്പ്പിച്ച അമേരിക്കന് ഭടന്മാരുടെ സിമിത്തേരിയാണിത്.
വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 2 മണിക്ക് വത്തിക്കാനില്നിന്നും റോഡുമാര്ഗ്ഗം യാത്രചെയ്ത് മൂന്നു മണിയോടെ നെത്തൂണോയിലെ സിമിത്തേരിയില് പാപ്പാ എത്തിച്ചേരും. അല്ബാനോയുടെ മെത്രാനും സ്ഥലത്തെ മേയറും ജനങ്ങളും ചേര്ന്ന് പാപ്പായെ ലളിതമായി സ്വീകരിക്കും. സ്മൃതിമണ്ഡപത്തില് പുഷ്പാര്ച്ചന നടത്തുന്ന പാപ്പാ, 3.15-ന് സിമിത്തേരിയിലെ പ്രത്യേകവേദിയില് രണ്ടാം ലോകമഹായുദ്ധത്തില് കൊഴിഞ്ഞുവീണ സൈനികരുടെ ആത്മാക്കളെ അനുസ്മരിച്ച് ദിവ്യബലി അര്പ്പിക്കും. യുദ്ധത്തില് കൊല്ലപ്പെട്ട ഭടന്മാരും ജനങ്ങളുമായി 7561-പേരുടെ സ്മാരകമണ്ഡപങ്ങളാണ് ഇവിടെയുള്ളത്. ദിവ്യബലിമദ്ധ്യേ പാപ്പാ വചനചിന്തകള് പങ്കുവയ്ക്കും. ദിവ്യബലിയുടെ അന്ത്യത്തില് വിസ്തൃതമായ സിമിത്തേരിയുടെ സൂക്ഷിപ്പുകാരായ 15 ജോലിക്കാരുമായും സ്വകാര്യകൂടിക്കാഴ്ച നടത്തും.
1. നാസിക്കുരുതിയുടെ ചരിത്രസ്മാരകത്തില്… നെത്തൂണോയില്നിന്നും പ്രാദേശിക സമയം സായാഹ്നം 4.30-ന് മടങ്ങുന്ന പാപ്പാ, റോമാ നഗരത്തിന് ഓസ്തിയെന്സേയിലുള്ള നാസിക്കൂട്ടക്കുരുതിയുടെ (Fosse Ardiatine) ഭൂഗര്ഭ സ്മാരകത്തില് വൈകുന്നേരം 5.15-ന് എത്തിച്ചേരും. സ്മൃതിമണ്ഡപങ്ങളും കാഴ്ചയിടങ്ങളും സന്ദര്ശിക്കുന്ന പാപ്പാ പരേതര്ക്കുവേണ്ടി പ്രത്യേകം പ്രാര്ത്ഥിക്കും. 1944 മാര്ച്ച് 24-നായിരുന്നു റോമിലെ ആര്ഡിയാറ്റൈന് കുന്നിലെ കൂട്ടക്കുരുതി നടന്നത്. സ്ത്രീകളും കുട്ടികളുമടക്കം സ്ഥലത്തെ നിര്ദ്ദോഷികളായ 335 ഇറ്റലിക്കാരെയാണ് പിന്വാങ്ങുകയായിരുന്ന നാസികള് നിഷ്ഠൂരം കൊന്നൊടുക്കിയത്.
2. പാപ്പാമാരുടെ സ്മരണകള്ക്കു മുന്നില്… ഓസ്തിയെന്സയില്നിന്നും വൈകുന്നേരം 6 മണിയോടെ വത്തിക്കാനിലേയ്ക്ക് മടങ്ങുന്ന പാപ്പാ, നേരെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ നിലവറയിലുള്ള പരേതരായ മാര്പാപ്പമാരുടെ സ്മാരകമണ്ഡപങ്ങളിലേയ്ക്കും സ്വകാര്യസന്ദര്ശനം നടത്തി പ്രാര്ത്ഥിച്ച ശേഷമായിരിക്കും പേപ്പല് വസതി, സാന്താ മാര്ത്തിയിലേയ്ക്കു മടങ്ങുന്നത്. വത്തിക്കാനിലെ ബസിലിക്കയുടെ നിലവറയിലെ (crypt) സിമിത്തേരിയില്, വിശുദ്ധ പത്രോസിന്റെ ഉള്പ്പെടെ 855 കല്ലറകളാണുള്ളത്. അതില് 200-ഓളം മാര്പാപ്പമാരുടേതാണ്. ബാക്കി മറ്റു ശ്രേഷ്ഠപൂരോഹിതരുടെയും മഹത്തുക്കളുടേതുമാണ്. പത്രോസിന്റെ പിന്ഗാമികളില് എല്ലാവരും വത്തിക്കാനിലല്ല അടക്കംചെയ്യപ്പെട്ടിട്ടുള്ളത്. റോമിലെ മറ്റു മഹാദേവാലയങ്ങളിലും പാപ്പാമാര് അടക്കംചെയ്യപ്പെട്ടിട്ടുണ്ട്. വിവിധ കാലഘട്ടങ്ങളിലെ നിര്മ്മാണ പ്രവര്ത്തനങ്ങളില് വളരെ പുരാതനകാലത്തെ കല്ലറകള് നശിപ്പിക്കപ്പെട്ടിട്ടുള്ളതായി ചരിത്രകാരന്മാര് സാക്ഷ്യപ്പെടുത്തുന്നുണ്ട്.
സ്വന്തം ലേഖകന് പാല: പാലയില് കാത്തലിക് കൗണ്സില് ഓഫ് ഇന്ത്യയുടെ സമ്മേളനത്തിനെത്തിയ മെത്രാന്മാര് ഭരണങ്ങാനം വിശുദ്ധ അല്ഫോണ്സാ തീര്ഥാടന കേന്ദ്രത്തില്…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു വചനഭാഗം. കാരണം അതിന്റെ സാഹിത്യശൈലി ദർശനാത്മകമാണ്. ഒറ്റവായനയിൽ ലോകാവസാനമാണ് വിഷയം എന്നു…
സ്വന്തം ലേഖകന് തിരുവനന്തപുരം : കേരളത്തിലെ പ്രധാന തീര്ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്ഥാടന തിരുനാളിന് ഇന്ന്…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ മനോഹാരിത ഡിജിറ്റല് സാങ്കേതിക വിദ്യയുടെയും നിര്മ്മിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു…
അനില് ജോസഫ് തിരുവനന്തപുരം : വെട്ടുകാട് ദേവാലയത്തിലെ നിലവറ ദേവാലയം ആശീര്വദിച്ചു. തിരുവനന്തപുരം അതിരൂപതാ മെത്രാന് ഡോ.തോമസ് ജെ നെറ്റോ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി: മലങ്കര മാര്ത്തോമാ സഭയുടെ സിനഡ് പ്രതിനിധി സംഘവുമായി ഫ്രാന്സിസ് പാപ്പാ വത്തിക്കാനില് കൂടിക്കാഴ്ച നടത്തി.…
This website uses cookies.