ബോധ ജ്ഞാനത്തിന്റെ സിംഹാസനമാം
പരിശുദ്ധാത്മാവേ…ആ…ആ…ആ
വിശുദ്ധിയിൽ വിദ്യയിൽ വിജ്ഞാനത്തിൽ
ഞങ്ങളെ എന്നും നയിക്കേണമേ
നിൻ കൃപ സമൃദ്ധമായ് ചൊരിയണമേ
(കോറസ്)
പ്രാർത്ഥിച്ചൊരുങ്ങാൻ നേരമായ് സഹജരേ
ഭാവി ഭാസുരമാക്കിടുവാൻ…ആ…ആ…ആ
മാതാ പിതാ ഗുരു ദൈവമെന്നുള്ളതാം –
മന്ത്രമുരുവിട്ടു വളർന്നിടുവാൻ
അന്തരംഗത്തിൽ നിന്നഹന്തയകറ്റണേ
വിജ്ഞാന ദീപ്തി ചൊരിയണമേ…
(കോറസ്)
ജ്ഞാനത്തിൽ പ്രായത്തിൽ പക്വതയിൽ
യേശുവിനെപ്പോൽ വളർന്നിടുവാൻ
പാപ പ്രലോഭന ചിന്തയകറ്റണേ
ആത്മനിയന്ത്രണമേകണമേ
(കോറസ്)
പഠനത്തിൽ പാഠ്യേതര വിഷയങ്ങളിൽ
പ്രാവീണ്യം നേടാൻ കൃപ ചൊരിയൂ…
അനന്ത സിദ്ധി സാധ്യതകൾ സർവ്വതും
പരിപോഷിപ്പിക്കാൻ വരമരുളൂ…
(കോറസ്)
ലോകത്തിൻ ദീപമായ് ഭൂമിതൻ ഉപ്പായ്
വിശ്വത്തിലാകെ പ്രശോഭിക്കുവാൻ
ദൈവമേ നീ തന്ന താലന്ത് സർവ്വവും
ഫലമണിയാനായ് കൃപ ചൊരിയൂ…
(കോറസ്)
ജീവിതം മത്സര കളരിയെന്നോർത്തിടാം
നൈപുണ്യത്തികവിനായ് യത്നിച്ചിടാം
കർമ്മരംഗങ്ങളിൽ കാലിടറാതെന്നും
ധർമ്മത്തിൻ പാതയിൽ മുന്നേറിടാം
(കോറസ്)
ആപത്തനർത്ഥങ്ങളിൽ വീഴാതെ ഞങ്ങളെ
കരുതലോടെന്നും നീ കാക്കേണമേ
അറിവാലോചന ആത്മീയ ദാനങ്ങൾ
നിതരാം ഞങ്ങളിൽ നിറയ്ക്കണമേ…
(കോറസ്)
ജീവിത വിജയം നേടുവാൻ ഞങ്ങളെ
സനാതന മൂല്യങ്ങളിൽ വളർത്തണമേ
ലക്ഷ്യ സാക്ഷാത്ക്കാരം നേടുവാൻ ഞങ്ങളിൽ
അക്ഷര കാന്തി ചിന്തണമേ
തിരുഹിതം പോലെ നയിക്കണമേ…
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.