ഹോസി.- 11:1,3-4,8-9
യോഹ.- 19: 31-37
“പടയാളികളിലൊരുവൻ അവന്റെ പാർശ്വത്തിൽ കുന്തംകൊണ്ടു കുത്തി. ഉടനെ അതിൽ നിന്നു രക്തവും വെള്ളവും പുറപ്പെട്ടു.”
ആഗോള കത്തോലിക്കാ സഭ തിരുഹൃദയത്തിന്റെ തിരുനാൾ ആഘോഷിക്കുകയാണ്. എല്ലാവർക്കും തിരുഹൃദയ തിരുനാളിന്റെ പ്രാർത്ഥനാശംസകൾ നേരുന്നു.
ക്രിസ്തുനാഥന്റെ ഹൃദയം ദൈവത്വം നിറഞ്ഞതിനാൽ “തിരുഹൃദയം” എന്ന് നാം വിശേഷിപ്പിക്കപ്പെടുന്നു. ദൈവമക്കളെ ഒരു വേർതിരിവും ഇല്ലാതെ തന്റെ ഹൃദയത്തിലേക്ക് ചേർത്തുവയ്ക്കുന്നവനാണ് ക്രിസ്തു. തിരുഹൃദയത്തിന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ നന്മനിറഞ്ഞ ഒരു ഹൃദയത്തിന്റെ ഉടമയാകാനായി ക്രിസ്തുനാഥൻ തന്നെ നമ്മെ ക്ഷണിക്കുകയാണ്.
തന്നോടൊപ്പം ആയിരിക്കുവാനും, ദൈവമക്കൾക്ക് നന്മകൾ പറഞ്ഞു കൊടുക്കുവാനുമായി താൻ തിരഞ്ഞെടുക്കപ്പട്ടവരിൽ ഒരാൾ തള്ളിപ്പറഞ്ഞിട്ടും മറ്റൊരാൾ മുപ്പത് വെള്ളിക്കാശിന് ഒറ്റികൊടുത്തിട്ടും അവരെ സ്നേഹിച്ച ഹൃദയത്തിനുടമ. നന്മകൾ ചെയ്യുവാനും, സ്നേഹിക്കുവാനും മാത്രം പഠിപ്പിച്ചവനെ, തിന്മനിറഞ്ഞ ഹൃദയമുള്ളവർ ശാരീരികമായും മാനസികമായും പീഡിപ്പിച്ചപ്പോഴും അവരെ സ്നേഹിച്ച ഹൃദയത്തിനുടമ. തന്റെ മുഖത്ത് കാർക്കിച്ച് തുപ്പിയവരെയും, യഹൂദരുടെ രാജാവെന്ന് പരിഹസിച്ച് മുൾക്കിരീടം ചാർത്തിയവരെയും സ്നേഹിച്ച ഹൃദയത്തിനുടമ. പലവിധ പീഡനങ്ങൾ നൽകി ക്രൂശിൽ തറച്ചപ്പോഴും “ഇവർ ചെയ്യുന്നതെന്തെന്നു ഇവർ അറിയുന്നില്ല ഇവരോട് ക്ഷമിക്കണമേ” എന്ന് പറഞ്ഞ് അവരോട് ക്ഷമിച്ച ഹൃദയത്തിനുടമ.
പ്രിയമുള്ളവരെ, സ്നേഹത്തിന്റെയും, കാരുണ്യത്തിന്റെയും, ക്ഷമയുടെയും ഹൃദയത്തിനുടമയായ ക്രിസ്തുനാഥൻ നമ്മോട് ആവശ്യപ്പെടുന്നതും ഇത്തരത്തിലുള്ള ഹൃദയത്തിൻ ഉടമയാകണം എന്നതാണ്. വേദനിക്കുന്നവന്റെ വേദനയിൽ തണലായി സ്നേഹത്തിനുടമയായും, അയൽക്കാരന്റെ ആവശ്യം നിറവേറ്റി കാരുണ്യത്തിന്റെ ഹൃദയത്തിനുടമയായും, സഹോദരന്റെ തെറ്റുകൾ ക്ഷമിച്ച് ക്ഷമയുടെ ഹൃദയത്തിനുടമയായും മാറനായി നമുക്ക് പരിശ്രമിക്കാം.
കരുണാനിധിയായ ദൈവമേ, അങ്ങേ തിരുഹൃദയത്തോട് ചേർന്നുനിന്നുകൊണ്ട് ക്ഷമയാലും, സ്നേഹത്താലും, കാരുണ്യത്താലും ജീവിക്കുവാനുള്ള അനുഗ്രഹം ഞങ്ങൾക്കു നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില് സമാധാനം നല്കാനാണു ഞാന് വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന് നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന് എന്റെ സഹോദരനോടു കല്പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.