ജോസ് മാർട്ടിൻ
1992-ൽ ന്യൂനപക്ഷങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷന്‍ നിയമപ്രകാരം (National Commission for Minorities Act, 1992) ഇന്‍ഡ്യയില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. തുടര്‍ന്ന് 1993 ഒക്ടോബര്‍ 22-ന് പ്രസിദ്ധീകരിച്ച എക്സ്ട്രാ ഓര്‍ഡിനറി ഗസറ്റിലൂടെ ഈ നിയമത്തിലെ ‘ന്യൂനപക്ഷം’ എന്ന നിര്‍വചനത്തില്‍ വരുന്ന മതവിഭാഗങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ക്രിസ്ത്യാനികളായ നമ്മളും ന്യൂനപക്ഷ അവകാശങ്ങൾക്ക് യോഗ്യരരാണ്. കൂടാതെ കേരള സംസ്ഥാന പിന്നോക്ക വിഭാഗ വകുപ്പ് 11 പ്രകാരം മറ്റ് പിന്നോക്ക വിഭാഗങ്ങളുടെ പട്ടികയിലും ലത്തീന്‍ കത്തോലിക്കാ സമുദായവും ഇടം നേടിയിട്ടുണ്ട്. കേരളത്തിലെ ലത്തീന്‍ കത്തോലിക്കരില്‍ നല്ലൊരുഭാഗം മത്സ്യതൊഴിലാളികളാണ്. വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും വളരെ പിന്നില്‍ നില്‍ക്കുന്ന ഈ വിഭാഗത്തിന് തങ്ങളുടെ തൊഴിലിന്റെ ഭാഗമായി ദിവസത്തിന്റെ നല്ലൊരുഭാഗം കടലില്‍ ചിലവഴിക്കേണ്ടിവരുന്നു. അതിനാല്‍ തന്നെ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങള്‍ പലപ്പോഴും അറിയാതെ പോകുന്നു, അല്ലെങ്കില്‍ വൈകി അറിയുന്നു.
ലത്തീന്‍ സഭയില്‍ കെ.സി.വൈ.എം., കെ.എല്‍.സി.എ, കെ.ആർ.എൽ.സി.സി. പോലുള്ള ഒരുപിടി സാമുദായിക സംഘടനകളുണ്ട്. ഈ സംഘടനകള്‍ക്ക് പലപ്പോഴും ആവശ്യ സമയത്ത് ഉണര്‍ന്നു പ്രവര്‍ത്തിക്കാനോ, പ്രതികരിക്കാനോ കഴിയുന്നില്ല എന്നതും യാഥാര്‍ത്ഥ്യം. ഏതെങ്കിലും ഒരു പിന്നോക്ക വിഭാഗം തങ്ങളുടെ സമുദായത്തിന്റെ സംവരണം വർദ്ധിപ്പിക്കുന്നതിനു വേണ്ടി എന്തെങ്കിലും ചെയ്താല്‍, സാമുദായികമായ അവകാശങ്ങൾ നിലനിർത്താനും നേടിയെടുക്കാനും ലത്തീൻ സമുദായവും സമാനമായ നീക്കങ്ങൾ നടത്തേണ്ടിയിരിക്കുന്നു എന്ന ഒഴുക്കന്‍ പ്രസ്താവനയില്‍ മുകളിൽ പറഞ്ഞ സാമുദായിക സംഘടനകൾ കാര്യങ്ങൾ അവസാനിപ്പിക്കും.
ഇത് ലത്തീൻ കത്തോലിക്കാ വിഭാഗത്തെ മാത്രം ബാധിച്ചിരിക്കുന്ന പ്രതിസന്ധി അല്ല. ഈ കഴിഞ്ഞ ദിവസം ദീപികയിൽ പ്രസിദ്ധീകരിച്ച ജിൻസ് നല്ലേപ്പറമ്പിൽ എഴുതിയ “ക്രൈസ്തവരോട് ഇത് കടുത്ത അനീതി” എന്ന ലേഖനത്തിൽ ന്യൂനപക്ഷ സമുദായമായ ക്രിസ്ത്യാനികൾ നേരിടുന്ന പ്രതിസന്ധി വളരെ വിശദമായി വിവരിച്ചിരുന്നു. അതുപോലെ തന്നെ, ന്യൂനപക്ഷ സമുദായത്തിന്റെ അവകാശങ്ങളെക്കുറിച്ചും, നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും ആഴമായ പഠനം നടത്തുന്ന അമൽ സിറിയക് ജോസ് എന്നയുവാവിന്റെ ഒരു മെസ്സേജ് ശ്രദ്ധയിൽപ്പെട്ടു, അതിൽ നിന്നും വ്യക്തമാകുന്നത് ലത്തീൻ സഭയിലേതുപോലെ തന്നെയാണ് മറ്റ് കത്തോലിക്കാ സഭകളുടെയും അവസ്ഥയെന്നാണ്, എല്ലാ സംഘടനകളും കടലാസിലെ പുലികളാണെന്നാണ്.
അമൽ സിറിയക് ജോസ് പറഞ്ഞുവയ്ക്കുന്ന ചില കാര്യങ്ങളോടു ചേർത്ത് ലത്തീൻ വിഭാഗത്തിന്റെ ചില കാര്യങ്ങൾ കൂടി വിമർശന വിധേയമാക്കുന്നു:
1) കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട… ഇവിടെയെല്ലാം ന്യൂനപക്ഷ കമീഷന്റെ സിറ്റിംഗ് കഴിഞ്ഞു. ഇതുവരെ ഒരു നല്ല റിപ്പോർട്ട് AKCC, KCYM, KCYM (Latin), KLCA, KRLCC തുടങ്ങിയ നേതൃത്വങ്ങളിൽ നിന്ന് കൊടുത്തിട്ടില്ല. ആലപ്പുഴയിൽ നല്ല പ്രാതിനിധ്യം ഉണ്ടായിരുന്നു എന്നത് അഭിനന്ദനാർഹം.
2) ന്യൂനപക്ഷങ്ങൾക്ക് നൽകുന്ന ഫണ്ടിൽ 90% ഒരു വിഭാഗത്തിന് മാത്രമായി ഉപയോഗിക്കുന്നു. എന്നിട്ട് ക്രിസ്ത്യാനികൾക്ക് പഴിയും. ഇത് എന്തുകൊണ്ടാണ് ഇനിയും സഭാനേതൃത്വത്തിന്റെ ശ്രദ്ധയിൽ പെടാത്തത്.
3) 37 സൗജന്യ psc, ssc, upsc, bank, railway coaching സെന്ററുകൾ ന്യൂനപക്ഷ വിഭാഗത്തിന്റെ ക്ഷേമത്തിന് നൽകിയതിൽ 80% കുട്ടികളും മുസ്ലിങ്ങൾ ആയിരിക്കണമെന്നും, 20% മാത്രം മറ്റുള്ള എല്ലാ വിഭാഗങ്ങളും ചേർന്ന് എന്നതിന്റെ യുക്തി എന്താണ്? അതുപോലെ 95%വും മദ്രസകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നതിന്റെ രഹസ്യം/യുക്തി എന്താണ്?
4) എല്ലാ ആനുകൂല്യങ്ങളും, പദ്ധതികളും 80% മുസ്ലിംസിനായി മാറ്റിവച്ചിട്ട്, ഏതാണ്ട് മുഴുവനായിട്ട് അവർ നേടിയെടുക്കുന്ന അവസ്ഥയിലും, എന്തുകൊണ്ട് നമുക്ക് വേണ്ടി സ്വരം ഉയരുന്നില്ല? ആരാണ് സ്വരം ഉയർത്തേണ്ടത്?
5) കേരളം മുഴുവനുമുള്ള എല്ലാ മഹലുകളെയും (മഹലുകൾ എന്നാൽ നമ്മുടെ ഇടവകകൾ പോലെ) കോർത്തിണക്കി, ആളുകളുടെ ഡീറ്റെയിൽസ് ശേഖരിച്ച്, അവരുടെ ആവശ്യത്തിനനുസരിച്ചുള്ള വിദ്യാഭ്യാസ സ്കോലർഷിപ്പുകളും, ജോലി ആനുകൂല്യങ്ങളും,സംരംഭക സഹായങ്ങളും, വിവിധ പദ്ധതികളും എന്തിന് matrimonial വരെ സർക്കാർ പ്രൊജക്റ്റായി ‘mahal soft’ എന്ന പദ്ധതി രൂപികരിച്ച് പ്രവർത്തനം തുടങ്ങിയതും നമ്മൾ അറിഞ്ഞിട്ടില്ല.
ഇനി ഏറ്റവും അടുത്ത് നടക്കുന്ന ന്യൂനപക്ഷ കമീഷന്റെ സിറ്റിംഗ് കൊല്ലത്താണ് ഓഗസ്റ്റ് 3-ന് രാവിലെ 10 മണിക്ക് കൊല്ലം ആശ്രാമം ഗവ. ഗസ്റ്റ്ഹൗസ് കോൺഫെറെൻസ് ഹാളിൽ വച്ച്, അതിനുശേഷം തിരുവന്തപുരത്താണ് ഓഗസ്റ്റ് 17-ന് ഇനിയെങ്കിലും സിറ്റിംഗ് ഒരുക്കത്തോടെ, കൂട്ടായ്മയോടെ, നമ്മുടെ ജനത്തിന്റെ പക്ഷം അവതരിപ്പിക്കാൻ മേൽപ്പറഞ്ഞ സാമുദായിക സംഘടനകൾ തയ്യാറാകുമോ ആവോ? തുടർന്ന്, ന്യൂനപക്ഷ കമീഷന്റെ സിറ്റിംഗ് നടക്കുന്നത് ഇടുക്കിയിൽ ഓഗസ്റ്റ് 31-ന്, തൃശൂർ സെപ്റ്റംബർ 9-ന്, മലപ്പുറം സെപ്റ്റംബർ 19-ന്.
വ്യക്തമായി അധികാരികളുടെ അടുത്ത് കാര്യങ്ങൾ അവതരിപ്പിക്കപ്പെടണം. അവിടെ “ഞങ്ങൾ” (സാമുദായിക സംഘടനകൾ) ‘ഈ റിപ്പോർട്ട് നമുക്ക് വേണ്ടി നൽകിയിട്ടുണ്ട് ‘ എന്ന് പറയാൻ സാധിക്കാത്തിടത്തോളം എങ്ങനെ ഇവിടെയുള്ള ക്രിസ്ത്യാനികൾക്ക് വേണ്ടി “ഞങ്ങൾ” (സാമുദായിക സംഘടനകൾ) സംസാരിക്കുന്നു എന്ന് പറയാനാകും. വളരെ വലിയൊരപകടത്തിലേയ്ക്കാണ് നമ്മൾ പോകുന്നത് എന്ന് ഇനിയെങ്കിലും തിരിച്ചറിയുക. നമ്മുടെ അസ്തിത്വം തന്നെ മാന്തുവാൻ പാകത്തിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. ഇനിയെങ്കിലും ഉണർന്നേ മതിയാവൂ.
ജൂലൈ 12-ന് കൊല്ലത്ത് ചേർന്ന കെ.ആര്‍.എല്‍.സി.സി.യുടെ മുപ്പത്തിനാലാം ജനറൽ അസംബ്ലിയുടെ ഉദ്ഘാടന സമ്മേളനത്തിൽ കെ.ആര്‍.എല്‍.സി.സി.പ്രസിഡന്റും തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പുമായ സൂസപാക്യം പിതാവ് പറഞ്ഞത് ഇങ്ങനെയാണ്: “കെ.ആര്‍.എല്‍.സി.സി. രൂപീകരിച്ചതിനു പിന്നിലുള്ള വ്യക്തമായ ലക്‌ഷ്യം സാമൂഹ്യ-രാഷ്ട്രീയ കാര്യങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്തുക തന്നെയാണ്. സാമൂഹ്യ-രാഷ്ട്രീയ തലങ്ങളിൽ സജ്ജീവമായി പ്രവർത്തിക്കുന്ന അല്മായരുടെ സ്വതന്ത്രവും ശക്തവുമായ ഒരു നേതൃത്വനിരകൂടാതെ, സഭയെമാത്രം എല്ലാറ്റിനും ആശ്രയിച്ചുനിന്നാൽ ഒരിക്കലും കേരളത്തിലെ ലത്തീൻ കത്തോലിക്കർക്ക് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ആഗ്രഹിക്കുന്നതുപോലെ എത്തിച്ചേരുവാൻ സാധിക്കുകയില്ല എന്നാണ് ഇന്നിതുവരെയുള്ള അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നതെന്നും അതിനാൽ അല്മായർ തീക്ഷണതയോടെ മുന്നോട്ട് വരണമെന്നും, സഭയുടെ സംവിധാനങ്ങൾ തീർച്ചയായും പിന്തുണയോടെ പിന്നിലുണ്ടാകുമെന്നു”മാണ്.
ലത്തീന്‍ സമുദായത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കെ.എല്‍.സി.എ.യും കെ.ആർ.എൽ.സി.സി.യും. ന്യൂനപക്ഷ വിഷയത്തില്‍ എന്ത് നീക്കമാണ് നടത്തിയിട്ടുള്ളത്? അഡ്വ.ഷെറി ജെ.തോമസ് സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും ചെയ്യുന്ന പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നു. ഇനിയെങ്കിലും നേതൃത്വം മൗനം വെടിയണം. നിയമപരമായോ, ശക്തമായ പ്രതികരണങ്ങളിലൂടെയോ (പേപ്പർ പ്രസ്താവനകൾ വേണ്ടേ വേണ്ട), മറ്റു സമരമാര്‍ഗങ്ങളിലൂടെയോ ശക്തമായ ഇടപെടലുകള്‍ നടത്താന്‍ ഇനിയും വൈകരുത്. അല്ലെങ്കിൽ, നിങ്ങൾ കാരണം ആനുകൂല്യങ്ങൾ നഷടപ്പെടുന്നത് ക്രിസ്ത്യൻ സമൂഹത്തിനാണ്, ലത്തീൻ സമുദായത്തിനാണ്.
കേരളത്തിൽ ന്യൂനപക്ഷ സമുദായമെന്നാൽ മുസ്ലിം സമുദായം മാത്രമോ? കൂടാതെ ധൂർത്തും…
സ്വന്തം ലേഖകന് പാല: പാലയില് കാത്തലിക് കൗണ്സില് ഓഫ് ഇന്ത്യയുടെ സമ്മേളനത്തിനെത്തിയ മെത്രാന്മാര് ഭരണങ്ങാനം വിശുദ്ധ അല്ഫോണ്സാ തീര്ഥാടന കേന്ദ്രത്തില്…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു വചനഭാഗം. കാരണം അതിന്റെ സാഹിത്യശൈലി ദർശനാത്മകമാണ്. ഒറ്റവായനയിൽ ലോകാവസാനമാണ് വിഷയം എന്നു…
സ്വന്തം ലേഖകന് തിരുവനന്തപുരം : കേരളത്തിലെ പ്രധാന തീര്ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്ഥാടന തിരുനാളിന് ഇന്ന്…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ മനോഹാരിത ഡിജിറ്റല് സാങ്കേതിക വിദ്യയുടെയും നിര്മ്മിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു…
അനില് ജോസഫ് തിരുവനന്തപുരം : വെട്ടുകാട് ദേവാലയത്തിലെ നിലവറ ദേവാലയം ആശീര്വദിച്ചു. തിരുവനന്തപുരം അതിരൂപതാ മെത്രാന്‍ ഡോ.തോമസ് ജെ നെറ്റോ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി: മലങ്കര മാര്ത്തോമാ സഭയുടെ സിനഡ് പ്രതിനിധി സംഘവുമായി ഫ്രാന്സിസ് പാപ്പാ വത്തിക്കാനില് കൂടിക്കാഴ്ച നടത്തി.…
This website uses cookies.