അർച്ചന കണ്ണറവിള
കണ്ണറവിള: ഈ കഴിഞ്ഞ ലോഗോസ് ബൈബിൾ ക്വിസ് ഫലപ്രഖ്യാപനത്തിൽ ഫെറോന, രൂപതാതല സമ്മാനങ്ങൾ അധികവും കണ്ണറവിള പരിശുദ്ധാത്മാ ദേവാലയം സ്വന്തമാക്കി. വിദ്യാഭ്യാസത്തിൽ മാത്രമല്ല വചനപരമായ അറിവിലും പരിശുദ്ധാത്മാ ദേവാലയം മുന്നിൽ തന്നെയാണെന്ന് തെളിയിക്കുന്നതായിരുന്നു ലോഗോസ് ക്വിസ് ഫലം.
ലോഗോസ് ക്വിസ് “A വിഭാഗത്തിൽ”, നാലാം ക്ലാസ്സിൽ പഠിക്കുന്ന ആഷ്മി. എസ്. സേവിയർ 96 മാർക്കോടെ സെന്റർതല, ഫെറോന, രൂപതാ സാമാനങ്ങൾ കരസ്‌ഥമാക്കി. “B വിഭാഗത്തിൽ” 58 മാർക്കോടെ സെന്റർതല സമ്മാനത്തിന് അർഹനായത് ഒൻപതാം ക്ലാസുകാരനായ ആദർശ്.വി.എസ്. ആണ്. “C വിഭാഗത്തിൽ” 85 മാർക്കോടെ സെന്റർതല സമ്മാനം നേടിയത് ഇമ്മാനുവേൽ കോളേജ് വിദ്യാർത്ഥിയായ അതുല്യ.യു.വൈ. ആണ്.
അതേസമയം, മുതിർന്നവരുടെ വിഭാഗങ്ങളായ “D വിഭാഗത്തിൽ” 80 മാർക്കോടെ സെന്റർതല സമ്മാനം കരസ്ഥമാക്കിയത് വീട്ടമ്മയും മതബോധന അധ്യാപികയുമായ ലത ടീച്ചർ ആയിരുന്നു. “E വിഭാഗത്തിൽ” 90 മാർക്കോടെ സെന്റർതല, ഫെറോന, രൂപതാ സമ്മാനം മതബോധന H.M. പുഷ്പം ടീച്ചർ നേടി. പുഷ്പം ടീച്ചർ ഒരു റിട്ടയേർഡ് തഹസിൽദാർ ഓഫിസർ ആണ്.
തങ്ങളുടെ നിഷ്‌ഠയോടെയും അച്ചടക്കത്തോടെയുമുള്ള പഠനം വിജയത്തിന് പ്രധാന കാരണമായെന്നും, അതുപോലെ, പരിശുദ്ധാത്മാവിന്റെ കൃപയും പരിരക്ഷണവും കൃത്യമായ ഉത്തരങ്ങൾ എഴുതുവാനുള്ള പ്രകാശം തങ്ങൾക്കു നൽകിയെന്നും വിജയം കരസ്ഥമാക്കിയവർ പറഞ്ഞു.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
This website uses cookies.