നുകം വഹിക്കാനെളുപ്പമുള്ളതും ഭാരം ചുമക്കാൻ എളുപ്പമുള്ളതുമാകാം
ഏശയ്യാ 26,7-9.12.16-19
മത്തായി 11 : 28-30
“എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്”.
സ്നേഹമുള്ളവരെ, ക്രിസ്തു, നമ്മുടെ വേദനകൾക്കും പ്രയാസങ്ങൾക്കും ആവലാതികൾക്കും ഒരു പോംവഴി പറഞ്ഞു തരുന്നു. ക്രിസ്തു നമുക്ക് ഉറപ്പുതരികയാണ് – “എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്” എന്ന ഉപദേശിച്ചത്തിലൂടെ.
നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാകണമെങ്കിൽ സ്വാഭാവികമായും ഓരോദിവസവും നുകം വഹിക്കാതെയും, ചുമട് എടുക്കാതെയും കടന്നുപോകാൻ സാധിക്കുമെന്നല്ല ക്രിസ്തു നമ്മെ ഉദ്ബോധിപ്പിക്കുന്നത്. മറിച്ച്, ഓരോദിവസത്തിനും ആ ഏക ദിവസത്തിന്റെ ഭാരം മതി എന്നാണ്.
ജീവിതത്തിൽ സന്തോഷത്തിന്റെയും സങ്കടത്തിന്റെയും, സമാധാനത്തിന്റെയും ആകുലതകളുടെയും ഏറ്റക്കുറച്ചിലുകൾ സ്വാഭാവികം. എന്നാൽ, നാം കഴിഞ്ഞ ദിവസങ്ങളിലെ ഭാരവും നുകവും കൂടെ കരുതുന്നുവെങ്കിൽ അനുദിന ജീവിതം എളുപ്പമാകില്ല എന്ന് സാരം.
കഴിഞ്ഞ ദിവസങ്ങളിലെ ഭാരവും നുകവും കൂടെ കരുതാതെ ശീലിക്കണമെങ്കിൽ, ക്രിസ്തുവിനെപ്പോലെ നാമും ‘ശാന്തശീലരും വിനീതഹൃദയരുമാകണം’.
സ്നേഹമുള്ളവരെ, ക്രിസ്തുവിനെപ്പോലെ ‘ശാന്തശീലനും വിനീതഹൃദയനു’മായിക്കൊണ്ട്, അവനിൽ പൂർണ്ണ വിശ്വാസമർപ്പിച്ച് അനുദിന ജീവിതത്തിൽ മുന്നോട്ട് പോകുവാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില് ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില് ആദ്യമായി ഭരണങ്ങനത്ത് അല്ഫോണ്സാമ്മയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി: നമുക്ക് മുന്പേ സ്വര്ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്മ്മയാണ് നവംബര് ഒന്നാം തീയതി…
സ്വന്തം ലേഖകന് ചങ്ങനാശ്ശേരി : പ്രാര്ഥനാ മുഖരിതമായ അന്തരീക്ഷത്തില് ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്…
സ്വന്തം ലേഖകന് ദുബായ് : ദുബായിലെ കേരള ലാറ്റിന് കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില് 2024 നവംബര് 10ന് ലാറ്റിന്…
This website uses cookies.