2 തിമോ- 2: 8–15
മാർക്കോസ്- 12: 28–34
“നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂർണ്ണ ഹൃദയത്തോടും, പൂർണ്ണാത്മാവോടും, പൂർണ്ണമനസ്സോടും, പൂർണ്ണ ശക്തിയോടുംകൂടെ സ്‌നേഹിക്കുക. നിന്നെപ്പോലെതന്നെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക.”
ക്രിസ്തുനാഥൻ ദൈവമക്കളെ പഠിപ്പിച്ച പരമ പ്രധാനമായ കാര്യങ്ങളിലൊന്നാണ് സ്നേഹിക്കുകയെന്നത്‍. തന്റെ മക്കളോട് അതിയായ സ്നേഹമുള്ളതിനാൽ സ്വന്തം പുത്രനെപ്പോലും ഭൂമിയിലേക്കയച്ചവനാണ് പിതാവായ ദൈവം. അത്രയധികം സ്വന്തം മക്കളെ സ്നേഹിക്കുന്ന ദൈവത്തെ പരിപൂർണ്ണമായി സ്നേഹിക്കുകയും, സഹോദരങ്ങളുടെ ആവശ്യങ്ങൾ അകക്കണ്ണാൽ കണ്ടുകൊണ്ട് അത് നിറവേറ്റികൊണ്ട് അവരെ സ്നേഹിക്കണമെന്ന് ക്രിസ്തു പഠിപ്പിക്കുകയാണ്.
ദൈവം ദാനമായി നൽകിയ ജീവിതത്തിലെ ഏറ്റവും വലിയ ഉത്തരവാദിത്വമാണ് ക്രിസ്തുനാഥൻ ഈ വചനത്തിലൂടെ ദൈവമക്കളെ അറിയിക്കുന്നത്.
സ്നേഹമുള്ളവരെ, സ്നേഹമെന്നത് ദൈവത്തിനും സഹോദരങ്ങൾക്കും നൽകേണ്ട പ്രധാനകാര്യങ്ങളിലൊന്നാണ്. സ്നേഹം വെറും വാക്കിൽ മാത്രം ഒതുങ്ങി നിൽക്കാനുള്ളതല്ല, മറിച്ച് ദൈനംദിന ജീവിതത്തിൽ പ്രതിഫലിച്ചു നിൽക്കേണ്ടതാണ്. പുത്രൻ തന്റെ ജീവിതത്തിൽ കൂടി നമ്മെ പഠിപ്പിച്ചത് പിതാവിന്റെ സ്നേഹത്തെക്കുറിച്ചാണ്. പൂർണ്ണഹൃദയത്തോടും, പൂർണ്ണാത്മാവോടും, പൂർണ്ണമനസ്സോടും, പൂർണ്ണശക്‌തിയോടും കൂടിയുള്ള സ്നേഹമാവണം നമ്മെ സ്നേഹിക്കുന്ന ദൈവത്തിന് കൊടുക്കേണ്ടത്. ഈ പൂർണ്ണസ്‌നേഹത്തിൽ നിന്നുള്ള പ്രതിഫലനമാകണം സഹോദരങ്ങളോടുള്ള നമ്മുടെ സ്നേഹം.
നമ്മുടെ എല്ലാവരുടെയും ജീവിതത്തിന് സ്നേഹം ഒരു അവിഭാജ്യഘടകമാണ്. സ്നേഹം ലഭിക്കാതെ വിഷമിക്കുന്ന പല സഹോദരങ്ങളും നമ്മുടെ ചുറ്റിലുമുണ്ട്. നമ്മുടെ കൺമുന്നിലുള്ള സഹോദരങ്ങളുടെ വിഷമം കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചിട്ട്, ദൈവത്തെ സ്നേഹിക്കുന്നുയെന്ന് പറയുന്നതിൽ ഒരു അർത്ഥവുമില്ല. ദൈവത്തെ പൂർണ്ണമായി സ്നേഹിക്കണമെങ്കിൽ ദൈവഹിതം നാം മനസ്സിലാക്കുകയും അവ നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുകയും വേണം. അല്ലാത്തപക്ഷം, ദൈവത്തോടുള്ള നമ്മുടെ സ്നേഹം പൂർണമായ സ്നേഹമല്ല. ദൈവത്തെ പൂർണ്ണമായി സ്നേഹിക്കുമ്പോഴും തന്നെപ്പോലെതന്നെ സഹോദരങ്ങളെ സ്നേഹിക്കുമ്പോഴും തിരിച്ചൊന്നും പ്രതീക്ഷിക്കാതെയുള്ള സ്നേഹാമകണം നാം നൽകേണ്ടത്. പൂർണ്ണമായി ദൈവത്തെ സ്നേഹിക്കുകയും, ആത്മാർത്ഥമായി സഹോദരങ്ങളെ സ്നേഹിക്കുകയും ചെയ്യുമ്പോൾ ജീവിതത്തോടുള്ള നമ്മുടെ കാഴ്ചപ്പാടിൽ തന്നെ മാറ്റം വരുമെന്നത് തീർച്ച.
ദൈവത്തോടായാലും, സഹോദരങ്ങളോടായാലും കപടസ്നേഹം കാണിക്കാതെ; യാഥാർത്ഥവും, സത്യസന്ധവുമായ സ്നേഹം നൽകിക്കൊണ്ട് ജീവിക്കാനായി നമുക്ക് പരിശ്രമിക്കാം.
സ്നേഹനിധിയായ ദൈവമേ, അങ്ങയെ പൂർണ്ണഹൃദയത്തോടും, പൂർണ്ണാത്മാവോടും, പൂർണ്ണ മനസ്സോടും, പൂർണ്ണ ശക്തിയോടും; സഹോദരങ്ങളെ യാഥാർത്ഥമായും, സത്യസന്ധമായും സ്നേഹിക്കുവാനുമുള്ള അനുഗ്രഹം നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില്‍ ജോസഫ് കോര്സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്സിക്കായില് നടത്തിയ ഏകദിന സന്ദര്ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്ശനത്തില് …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില് അന്പത്തിയഞ്ചു വര്ഷങ്ങള് പൂര്ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന് ഫ്രാന്‍സിസ് പാപ്പാ 1969…
This website uses cookies.