
സ്വന്തം ലേഖകന്‍
വ്ളാത്താങ്കര: നവീകരിച്ച ആറ്റുപുറം വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയം നെയ്യാറ്റിന്‍കര രൂപത മെത്രാന്‍ ഡോ.വിന്‍സെന്‍റ് സാമുവല്‍ ആശീര്‍വദിച്ചു. ദേവാലയത്തിന്റെ അള്‍ത്താരയാണ് നവീകരിച്ച് മനോഹരമാക്കിയത്. ഹെറാൾഡ് ഓഫ് ഗുഡ്ന്യൂസ് സഭാ അംഗമായ ഫാ. ജെനീഷ് കടവിൽപുരയിലാണ് ഇടവക വികാരി.
ഇതിനോടൊപ്പം, ഇടവകയുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്കും തുടക്കമായി. തിരുനാള്‍ കൊടിയേറ്റ് കര്‍മ്മം ഇടവക വികാരി നിര്‍വഹിച്ചു.
ഞായറാഴ്ച നടന്ന സമൂഹദിവ്യബലിക്ക് തിരുവനന്തപുരം അതിരൂപതാ സഹായമെത്രാൻ ഡോ.ക്രിസ്തുദാസ് മുഖ്യകാർമ്മികനായി. ഇടവക വികാരി ഫാ. ജെനീഷ്, ഫാ.ജോസഫ് ഷാജി തുടങ്ങിയവർ സഹകാർമികരായി. ഇന്നേദിവസം ഇടവകയിലെ 18 കുട്ടികൾ ആദ്യമായി വിശുദ്ധ കുർബാന സ്വീകരിച്ചു.
8 -ന് ആഘോഷമായ തിരുസ്വരൂപ പ്രദക്ഷിണം നടക്കും.
10 – ന് രാവിലെ 10 മണിക്ക് ഫാ.നിജുവിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ തിരുനാള്‍ സമാപന ദിവ്യബിലയും ഉണ്ടാവും.
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
This website uses cookies.