ഫാ. വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: നവീകരണത്തെ നാം ഒരിക്കലും ഭയക്കരുതെന്നും, മാറ്റങ്ങള്ക്ക് നാം തയ്യാറാവണമെന്നും വത്തിക്കാന്റെ പുതിയ മാധ്യമവിഭാഗ മേധാവി പൗളോ റുഫീനി. ഈ കാലഘട്ടത്തിലെ ജനങ്ങളോടു നമുക്കു പങ്കുവയ്ക്കാനുള്ള കാര്യങ്ങൾ സഭാദൗത്യം തന്നെയാണ്. അതുകൊണ്ട്, അതിന്റെ മഹത്വവും മനോഹാരിതയും മനസ്സിലാക്കി ഒത്തൊരുമിച്ചു പ്രവർത്തിക്കുകയാണ് വത്തിക്കാന് മാധ്യമവിഭാഗത്തിന്റെ കടമയെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യാഴാഴ്ച വൈകുന്നേരം വത്തിക്കാന് വാര്ത്താവിഭാഗത്തിനു നല്കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വത്തിക്കാന്റെ ചരിത്രത്തില് ആദ്യമായി ഒരു അല്മായനെ വകുപ്പുമേധാവിയായി പാപ്പാ നിയമിച്ചതിലുള്ള ആശ്ചര്യവും റുഫീനി അഭിമുഖത്തില് പ്രകടമാക്കി. പാപ്പായുടെ വിളി തന്നെ ആശ്ചര്യപ്പെടുത്തുക മാത്രമല്ല, എത്രയോ ചെറിയ മനുഷ്യനാണ് താനെന്നും റുഫീനി പറഞ്ഞു. എന്നാല് ദൈവകൃപയില് ആശ്രയിച്ചു മുന്നേറാമെന്ന ആത്മധൈര്യമുണ്ട്. സഭ എല്ലാവരുടെയും കൂട്ടായ്മയാണ്… ചെറിയവരുടെയും വലിയവരുടെയും. അതുകൊണ്ട്, നമുക്ക് ഒന്നിച്ച് മുന്നേറാമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
This website uses cookies.