Categories: Kerala

ദൈവദാസൻ ബിഷപ്പ് ജെറോം പിതാവിന്റെ അനുസ്മരണമാസം അവിസ്മരണീയമാക്കാൻ കൊല്ലം രൂപതാ കെ.സി.വൈ.എം.

ഫെബ്രുവരി 1 മുതൽ 29 വരെ "സമ്പൂർണ ദൈവദാസൻ ബിഷപ്പ് ജെറോം അനുസ്മരണ മാസ"മായി ആചരിക്കുന്നു...

ഫാ.ഷാജൻ നൊറോണ

കൊല്ലം: ഋഷിതുല്യമായ ജീവിതത്തിലൂടെ വിശ്വാസികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ, കൊല്ലം രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാൻ “ദൈവദാസൻ ജെറോം പിതാവിന്റെ ചരമ വാർഷികവും അനുസ്മരണവും” നടക്കുന്ന ഈ ഫെബ്രുവരി മാസതിൽ, കെസിവൈഎം കൊല്ലം രൂപതയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 1 മുതൽ 29 വരെ “സമ്പൂർണ ദൈവദാസൻ ബിഷപ്പ് ജെറോം അനുസ്മരണ മാസ”മായി ആചരിക്കുന്നു. അതിനോട് അനുബന്ധിച്ചു വിവിധ കെസിവൈഎം ഉപസമിതികളുടെ നേതൃത്വത്തിൽ വ്യത്യസ്ത പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കുന്നു.

1. ബിഷപ്പ് ജെറോം അനുസ്മരണ പദയാത്ര (ഫെബ്രുവരി 23)

പുണ്യ ശ്ലോകനായ ദൈവദാസൻ ജെറോം പിതാവിന്റെ ചരമ വാർഷിക അനുസ്മരണാർത്ഥം “കെസിവൈഎം കൊല്ലം രൂപതാ സമിതിയുടെയും പൊളിറ്റിക്കൽ, മൈനോറിറ്റി വിങ്ങുകളുടേയും” നേതൃത്വത്തിൽ ബിഷപ്പ് ജെറോം അനുസ്മരണ പദയാത്ര സംഘടിപ്പിക്കുന്നു. ജെറോം പിതാവിന്റെ ജന്മദേശമായ കോയിവിളയിൽ നിന്നും രാവിലെ 6:00 മണിക്ക് അനുസ്മരണ ദിവ്യബലിയോടെ ആരംഭിക്കുന്ന പദയാത്ര വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള സ്വീകരണങ്ങൾ ഏറ്റു വാങ്ങി കൊണ്ട് വൈകുന്നേരം 4:30ന് തങ്കശ്ശേരി ഇൻഫന്റ് ജീസസ് കത്തീഡ്രലിൽ സമാപിക്കുന്നു. തുടർന്ന് കൊല്ലം മെത്രാൻ റൈറ്റ്.റവ.ഡോ.പോൾ ആന്റണി മുല്ലശ്ശേരി പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ അനുസ്മരണ ദിവ്യബലി അർപ്പിക്കപ്പെടുന്നു.

2. ബിഷപ്പ് ജെറോം അനുസ്മരണ ഫുട്ബോൾ ടൂർണമെന്റ് REMEMBERANCE 2020 (ഫെബ്രുവരി 16, 17)

ആധുനിക കൊല്ലം രൂപതയുടെ ശില്പി പുണ്യശ്ലോകനായ അഭിവന്ദ്യ ജെറോം പിതാവിന്റെ സ്മരണാർത്ഥം ‘കെസിവൈഎം കൊല്ലം രൂപത സ്പോർട്സ് വിങ്ങിന്റെ’ നേതൃത്വത്തിൽ “REMEMBERANCE 2020” എന്ന പേരിൽ കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ് ഗ്രൗണ്ടിൽ വച്ച് ഒരു ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. കൊല്ലം രൂപതയിലെ മുഴുവൻ ഇടവകകളിലെയും കെസിവൈഎം യൂണിറ്റുകളെയും ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന ഈ ഫുട്‌ബോൾ ടൂർണമെന്റ് 2020 ഫെബ്രുവരി 15,16 തീയതികളിൽ ആണ് നടത്തപ്പെടുന്നത്. ഒരു ഇടവകയിൽ നിന്നും ഒരു ടീമിന് മാത്രമേ പങ്കെടുക്കാൻ സാധിക്കു. ഇടവക വികാരിയുടെ സാക്ഷ്യപത്രവുമായി വരുന്ന ടീമുകൾക്ക് ആയിരിക്കും ടൂർണമെന്റിൽ പങ്കെടുക്കാനുള്ള അർഹത ഉണ്ടായിരിക്കുക. 2020 ഫെബ്രുവരി 8 ശനിയാഴ്ചയ്ക്കു മുൻപ് ആദ്യം രജിസ്റ്റർ ചെയ്യുന്ന 32 ടീമുകൾക്ക് ആകും ടൂർണമെന്റിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കുക. വിശദമായ വിവരങ്ങൾക്കും റജിസ്ട്രേഷനും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
ഫ്രാൻസിസ് നിഷാന്ത് – 8129737221
സോബിൻ സെറാഫിൻ – 8943549565
എഡ്‌വേർഡ്‌ രാജു – 8592918355
മനീഷ് മാത്യൂസ് – 9645481610
ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകൾക്ക് 750 രൂപ രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കും.

3. ബിഷപ്പ് ജെറോം അനുസ്മരണ ക്വിസ് മത്സരം

ദൈവദാസൻ ജെറോം പിതാവിന്റെ ജീവിതത്തെ ആധാരമാക്കി ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ക്വിസ് മത്സരം “കെസിവൈഎം വുമൺസ് വിങ്ങിന്റെ” നേതൃത്വത്തിൽ നടത്തുന്നു. kcymqonline എന്ന ഓൺലൈൻ പോർട്ടിൽ നടത്തുന്ന ക്വിസിന്റ ലിങ്ക് കെസിവൈഎം കൊല്ലം രൂപത, kcymqonline എന്നി ഫേസ്ബുക്ക് പേജുകളിൽ ലഭ്യമാണ്. ഓരോ ദിവസവും ജെറോം പിതാവിന്റെ ജീവിതം സംബന്ധിക്കുന്ന 3 ചോദ്യങ്ങൾ ഉണ്ടായിരിക്കും. ഉത്തരങ്ങൾ പോസ്റ്റിനു താഴെ കമന്റ്‌ ആയി സമർപ്പിക്കണം. ശരിയായ ഉത്തരങ്ങൾ നൽകിയവരിൽ നിന്നും എല്ലാ ദിവസവും ഒരു വിജയിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്കു ആകർഷകമായ സമ്മാനങ്ങൾ നൽകും. പ്രായപരിധി ഈ മത്സരത്തിന് ബാധകമല്ല. കൂടുതൽ വിവരങ്ങൾക്ക്
ഡെലിൻ ഡേവിഡ് – 8086990197
എഡ്‌വേർഡ്‌ രാജു – 8592918355
മനീഷ് മാത്യൂസ് – 9645481610

4. ബിഷപ്പ് ജെറോം അഭയകേന്ദ്ര സന്ദർശനം

പുണ്യശ്ലോകനായ ജെറോം പിതാവിന്റെ നാമധേയത്തിൽ കോയിവിളയിൽ പ്രവർത്തിക്കുന്ന ബിഷപ്പ് ജെറോം അഭയകേന്ദ്രത്തിലേക്കു “കെസിവൈഎം സോഷ്യൽ സർവീസ് വിങ്ങിന്റെ” നേതൃത്വത്തിൽ സന്ദർശനം നടത്തുന്നു. അതോടൊപ്പം രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളുടെ നേതൃത്വത്തിൽ ഇടവകകളിലെ ഭവനങ്ങളിൽ നിന്നും ന്യൂസ്‌പേപ്പർ കളക്ഷൻ സംഘടിപ്പിക്കുന്നു. പ്രസ്തുത ശേഖരണം വഴി ലഭിക്കുന്ന പേപ്പറുകൾ വിറ്റ് കിട്ടുന്ന വരുമാനം “കാൻസർ രോഗികളുടെ ചികിത്സയ്ക്ക് ആയി ക്യു എസ് എസ് എസിന്റെ ആശാകിരണം പദ്ധതിക്കായി” നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക്
ആൻസി ബി കൈരളി – 9037762055
എഡ്‌വേർഡ്‌ രാജു – 8592918355
മനീഷ് മാത്യൂസ് – 9645481610

5. വിശ്വാസി സാക്ഷ്യം – ജെറോം പിതാവിനെ കുറിച്ചുള്ള വിശ്വാസി വിവരണം

ജെറോം പിതാവിന്റെ മദ്ധ്യസ്ഥതയാൽ ലഭിച്ച അനുഗ്രഹങ്ങൾ വിശ്വാസികൾ തന്നെ വിവരിക്കുന്ന പരിപാടി ആണ് വിശ്വാസി സാക്ഷ്യം. “കെസിവൈഎം എഡ്യൂക്കേഷൻ വിങ്ങിന്റെ” ആഭിമുഖ്യത്തിൽ നടക്കുന്ന ഈ പരിപാടിയിൽ ജെറോം പിതാവിന്റെ മാദ്ധ്യസ്ഥം അപേക്ഷിച്ചു പ്രാർഥിച്ചതിന്റെ ഫലമായി ലഭിച്ച അനുഗ്രഹങ്ങളളെ പറ്റി 3 മിനിറ്റ് ദൈർഘ്യമേറിയ വീഡിയോ ആയി റെക്കോർഡ് ചെയ്തു താഴെ കാണുന്ന whatsapp നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന വിഡിയോകൾ അതേ ദിവസം തന്നെ കൊല്ലം രൂപതാ കെസിവൈഎംന്റെ
ഒഫീഷ്യൽ ഫേസ്ബുക് പേജിൽ നൽകുന്നതായിരിക്കും.
കാതറിൻ – 9961309383
എഡ്‌വേർഡ്‌ രാജു – 8592918355
മനീഷ് മാത്യൂസ് – 9645481610
ഫാ. ഷാജൻ നൊറോണ – 8281132027
ഒപ്പം “ജെറോം പിതാവിന്റെ അനുഗ്രഹ വചനങ്ങൾ, വാക്യങ്ങൾ” എന്നിവയും എല്ലാ ദിവസവും പ്രചരിപ്പിക്കുന്നതാണ്.

6. ”ഞാൻ അറിഞ്ഞ ജെറോം പിതാവ്”

കെസിവൈഎം “സ്പിരിച്വൽ വിങ്ങിന്റെ” ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടി ആണ് “ഞാൻ അറിഞ്ഞ ജെറോം പിതാവ്”. ജെറോം പിതാവുമായി ബന്ധപ്പെട്ട കാര്യങ്ങളും, ചരിത്ര വസ്തുതകളും,ജെറോം പിതാവിനെ പറ്റിയുള്ള അറിവും വ്യക്തിഗത അനുഭവങ്ങളും വിവരിക്കുന്ന ലഘുവിവരണങ്ങൾ വാട്സ്ആപ്പ് നമ്പറിലേക്കു അയക്കുക. പ്രസ്തുത വിവരണങ്ങൾ കെസിവൈഎം കൊല്ലം രൂപതയുടെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ നൽകുന്നതാണ്. വിശദ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
നീതു – 8589854436
എഡ്‌വേർഡ്‌ രാജു – 8592918355
മനീഷ് മാത്യൂസ് – 9645481610
ഫാ.ഷാജൻ നൊറോണ – 8281132027

7. ജെറോം പിതാവ് – ചിത്രങ്ങളിലൂടെ

കെസിവൈഎം “മീഡിയ സെല്ലിന്റെ” ആഭിമുഖ്യത്തിൽ നടക്കുന്ന ഓൺലൈൻ ഫോട്ടോ എക്സിബിഷൻ ആണ് “ജെറോം പിതാവ് ചിത്രങ്ങളിലൂടെ “. ജെറോം പിതാവിന്റെ വിവിധ ചിത്രങ്ങൾ കൈവശമുള്ള വിശ്വാസികൾക്ക് ആ ചിത്രങ്ങൾ ഫോട്ടോ എടുത്തു താഴെ പറയുന്ന വാട്സ്ആപ്പ് അക്കൗണ്ടുകളിലേക്ക് അയച്ചു തരാവുന്നതാണ്‌. അത്തരം ഫോട്ടോകൾ ചേർത്ത് kcymqonline ഫേസ്ബുക് പേജിലൂടെ ഒരു ഓൺലൈൻ ഫോട്ടോ എക്സിബിഷൻ സംഘടിപ്പിക്കും. വിശദ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
എഡ്‌വേർഡ്‌ രാജു – 8592918355
മനീഷ് മാത്യൂസ് – 9645481610
ഫാ.ഷാജൻ നൊറോണ – 8281132027

8. പാട്ട് പാടാം ജെറോം പിതാവിനായി

കെസിവൈഎം “ക്യു ബാൻഡ്” ജെറോം പിതാവിന്റെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന പരിപാടി ആണ് “പാട്ടു പാടാം ജെറോം പിതാവിനായി”. ജെറോം പിതാവിന്റെ സ്മരണ നിലനിർത്തുന്ന, പിതാവിന്റെ ജീവിതം വിവരിക്കുന്ന ഗാനങ്ങൾ നിങ്ങൾക്ക് വരികൾ എഴുതി സംഗീതം നൽകി അത് വോയ്സ് ക്ലിപ്പ് ആയി താഴെകാണുന്ന വാട്സ്ആപ്പ് നമ്പറിലേക്കു അയക്കാം. ഏറ്റവും മികച്ച ഗാനങ്ങൾക്ക് സമ്മാനം നല്കുന്നതായിരിക്കും.
നിധിൻ എഡ്‌വേർഡ്‌ – 9846245278
എഡ്‌വേർഡ്‌ രാജു – 8592918355
മനീഷ് മാത്യൂസ് – 9645481610
ഫാ.ഷാജൻ നൊറോണ – 8281132027

9. ചരിത്രപുരുഷൻ ജെറോം പിതാവ്

ജെറോം പിതാവിന്റെ ജീവിതം ആസ്പദമാക്കി “കെസിവൈഎം കൾച്ചറൽ വിംഗ് സംസ്കാര” അണിയിച്ചൊരുക്കുന്ന ഡോക്യുമെന്ററി ആണ് ചരിത്ര പുരുഷൻ ജെറോം പിതാവ്. പ്രസ്തുത ഡോക്യൂമെന്ററിയിൽ ഉൾപ്പെടുത്താനുള്ള ചിത്രങ്ങൾ, വിഡിയോകൾ, വോയിസ്‌ ക്ലിപ്പുകൾ തുടങ്ങിയവ ഒക്കെ താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിൽ അയച്ചു തരേണ്ടതാണ് എന്ന് ഓർമ്മിപ്പിക്കുന്നു.
കിരൺ ക്രിസ്റ്റഫർ – 9447134239
എഡ്‌വേർഡ്‌ രാജു – 8592918355
മനീഷ് മാത്യൂസ് – 9645481610
ഫാ.ഷാജൻ നൊറോണ – 8281132027

vox_editor

Recent Posts

15th Sunday_Ordinary Time_നീ സ്നേഹിക്കണം (ലൂക്കാ 10: 25 – 37)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…

5 days ago

14th Sunday_Ordinary Time_സുവിശേഷാത്മകമാകട്ടെ നമ്മുടെ ജീവിതം (ലൂക്കാ 10: 1-12, 17-20)

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…

2 weeks ago

ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം: ലിയോ പാപ്പയുടെ ജൂലൈ മാസത്തെ പ്രാര്‍ഥനാ നിയോഗം

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…

2 weeks ago

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലോണിയുമായി കൂടികാഴ്ച നടത്തി ലിയോ 14-ാമന്‍ പാപ്പ.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…

2 weeks ago

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

3 weeks ago

സ്നേഹത്തിന്റെ കൂട്ടായ്മ (ലൂക്കാ 9: 10-17)

പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…

4 weeks ago