Categories: Daily Reflection

ദൈവത്തെ അറിയുന്നവർക്ക് മാത്രമേ  അവിടുത്തെ സ്നേഹം മനസ്സിലാക്കാൻ സാധിക്കുകയുള്ളു

ദൈവത്തെ അറിയുന്നവർക്ക് മാത്രമേ  അവിടുത്തെ സ്നേഹം മനസ്സിലാക്കാൻ സാധിക്കുകയുള്ളു

ഏശ 10:5-7,13-16
മത്താ 11:25-27

“കര്‍ത്താവു തന്റെ ജനത്തെ പരിത്യജിക്കുകയില്ല.”

ദൈവത്തിൽ  വിശ്വസിക്കുന്ന ഒരുവനും  നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ  ഏകജാതനെ നല്‍കാന്‍ തക്കവിധം  ലോകത്തെ അത്രമാത്രം സ്‌നേഹിച്ച ദൈവം നമ്മെ ഒരിക്കലും പരിത്യജിക്കുകയില്ല. കർത്താവിനെ അറിയുന്നവർക്ക് മാത്രമേ  അവിടുത്തെ സ്നേഹം മനസ്സിലാക്കാൻ സാധിക്കുകയുള്ളു.

സ്നേഹമുള്ളവരെ,  സ്നേഹവും, കരുതലും മാത്രം നൽകുന്ന കർത്താവിന് നമ്മെ പരിത്യജിക്കാൻ സാധ്യമല്ല. മാതാവിന്റെ ഉദരത്തില്‍  രൂപം നല്‍കുന്നതിനു മുന്‍പേ നമ്മെ  അറിഞ്ഞവനും,  ജനിക്കുന്നതിനു മുന്‍പേ നമ്മെ  വിശുദ്‌ധീകരിക്കുന്നവനുമാണ് കർത്താവായ ദൈവം.

നാം വെറുത്താലും നമ്മെ വെറുക്കാത്തവനും, നാം പഴിചാരിയിട്ടും നമ്മെ സ്നേഹിച്ചവനുമാണ്  നമ്മുടെ പിതാവായ ദൈവം. ആയതിനാൽ,  നമ്മെ പരിത്യജിക്കാത്തവനെ പരിത്യജിക്കാതെ സ്നേഹിക്കുവാനായി നമുക്ക് പരിശ്രമിക്കാം.

സ്‌നേഹനാഥ,  പരിത്യജിക്കാത്ത അങ്ങേ സ്നേഹം അനുഭവിക്കാനുള്ള അനുഗ്രഹം നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

vox_editor

Share
Published by
vox_editor

Recent Posts

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

3 days ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

5 days ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

2 months ago