Categories: Diocese

തെക്കൻ കുരിശുമലയിൽ സാംസ്‌കാരിക സദസ്സ്‌

തെക്കൻ കുരിശുമലയിൽ സാംസ്‌കാരിക സദസ്സ്‌

വെള്ളറട : 61- ാമത്‌ തെക്കൻ കുരിശുമല മഹാതീർത്ഥാടനത്തോട്‌ അനുബന്ധിച്ച്‌ നടന്ന സാംസ്‌കാരിക സദസ്സ്‌ കോവളം എം.എൽ.എ ശ്രീ. എം.വിൻസെന്റ്‌ ഉദ്‌ഘാടനം ചെയ്‌തു. പരസ്‌പര സ്‌നേഹവും സഹകരണവും കൂട്ടായ്‌മയിൽ നമ്മുടെ സമൂഹത്തിൽ നിന്നും അന്യമാകുമ്പോഴാണ്‌ സാംസ്‌കാരിക സദസ്സുകൾ പ്രസക്തമാകുന്നത്‌. ആധുനിക മാധ്യമ സംസ്‌കാരത്തിന്റെ ഒഴുക്കിൽ പെടാതെ മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു സമൂഹമായി മാറണം എന്ന സന്ദേശം അദ്ദേഹം നൽകി.

തിരുവനന്തപുരം അതിരൂപത, വികാരി ജനറൽ വെരി. റവ.മോൺ. യൂജിൻ എച്ച്‌. പെരേര അധ്യക്ഷനായിരുന്നു. പ്രൊഫ. എം.എ.സിദ്ധിഖ്‌, അഡ്വ. ഡി.രാജു, ഡോ. സി.നാരായണപിള്ള, യുവകവി ശ്രീ. ഗിരീഷ്‌ കളത്തറ, യുവകവി ശ്രീ. മംഗലയ്‌ക്കൽ ഉണ്ണികൃഷ്‌ണൻ, ശ്രീ. മണലി സ്‌റ്റാൻലി, ശ്രീ. എം.രാജ്‌മോഹന്‍, ശ്രീ. ഹെർമൻ അലോഷ്യസ്‌. എന്നിവർ പ്രസംഗിച്ചു.

സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രശസ്‌തരായ സാംസ്‌കാരിക നായകന്മാരെയും പ്രതിഭകളെയും ഈ സദസ്സിൽ ആദരിക്കുകയുണ്ടായി. ശ്രീ. വിജയൻ നെല്ലിമൂട്‌, ശ്രീ. അനിൽ കുഴിഞ്ഞകാല, ശ്രീ. ബിനു, ശ്രീ. പി.എം.മണി വെള്ളറട, ശ്രീ.  വി.വി.വിൽഫ്രഡ്‌, മാസ്റ്റർ പ്രിൻസ്‌ തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

3 weeks ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

1 month ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

2 months ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

3 months ago