Categories: Kerala

തെക്കന്‍ കുരിശുമല 64-ാമത് തീര്‍ത്ഥാടനത്തിന് കൊടിയേറി

64-ാമത് മഹാതീര്‍ത്ഥാടനത്തിന് നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതാ മെത്രാന്‍ ഡോ.വിന്‍സെന്‍റ് സാമുവല്‍ പതാകയുയര്‍ത്തി തുടക്കം കുറിച്ചു.

സ്വന്തം ലേഖകന്‍

വെള്ളറട : പ്രസിദ്ധ തെക്കന്‍ കുരിശുമല 64-ാമത് മഹാതീര്‍ത്ഥാടനത്തിന് നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതാ മെത്രാന്‍ ഡോ.വിന്‍സെന്‍റ് സാമുവല്‍ പതാകയുയര്‍ത്തി തുടക്കം കുറിച്ചു.

തുടര്‍ന്ന് സംഗമവേദിയില്‍ നടന്ന പ്രാരംഭ സമൂഹ ദിവ്യബലിയ്ക്ക് രൂപതാ വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. കെ.ആര്‍.എല്‍.സി.സി. ശുശ്രൂഷാ സമിതി സെക്രട്ടറി ഫാ.ഡി.ഷാജ്കുമാര്‍ വചന പ്രഘോഷണം നടത്തി. നെയ്യാറ്റിന്‍കര രൂപത അജപാലന സമിതി ഡയറക്ടര്‍ ഫാ.ജോയിസാബു, ഫാ.രതീഷ് മാര്‍ക്കോസ് ഫാ.അലക്സ് സൈമണ്‍ ഫാ. കിരണ്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

നെറുകയിലേയ്ക്ക് നടന്ന ദിവ്യജ്യോതി പ്രയാണത്തിന് ഫാ.ജസ്റ്റിന്‍ ഫ്രാന്‍സിസ് നേതൃത്വം നല്‍കി. 5.30 ന് നെറുകയില്‍ ഫാ.ജസ്റ്റിന്‍ ഫ്രാന്‍സീസ് തീര്‍ത്ഥാടന പതാക ഉയര്‍ത്തുകയും, പ്രാരംഭ ദിവ്യബലിയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കുകയും ചെയ്തു.

സംഗമവേദിയില്‍ നടന്ന പൊതു സമ്മേളനം എം.വിന്‍സെന്‍റ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മോണ്‍.ജി.ക്രിസ്തുദാസ് അധ്യക്ഷനായിരുന്നു. സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സുരേഷ്കുമാര്‍, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലാല്‍ കൃഷ്ണന്‍, വെള്ളറട ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.രാജ്മോഹന്‍, നേശന്‍, അഡ്വ.റോബി, അഡ്വ.ഡി.രാജു, കെ.ലീല എന്നിവര്‍ പ്രസംഗിച്ചു.

കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ ന്യൂസ് സൈറ്റ് സന്ദർശിക്കുക https://catholicvox.com/​​​

വാർത്തകൾ നിങ്ങളുടെ വാട്ട്സ് ആപ്പിൽ ലഭ്യമാക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവൊ? എങ്കിൽ ഞങ്ങളുടെ ഈ ഗ്രൂപ്പിൽ ക്ലിക്ക് ചെയ്ത് പങ്ക് ചേരുക https://chat.whatsapp.com/KMYSKwGAL9e…​

കൂടുതൽ വീഡിയോകൾ കാണുന്നതിന് ഞങ്ങളുടെ ചാനൽ സന്ദർശിക്കുക https://www.youtube.com/CatholicVox​​​ നിങ്ങളുടെ സിഗ്നൽ ആപ്പിൽ വാർത്തകൾ ലഭ്യമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് പങ്കുചേരുക https://signal.group/#CjQKICkqW9GKoED​​…

 

vox_editor

Recent Posts

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago