
ബിജിൻ തുമ്പോട്ടുകോണം
ബാലരാമപുരം: തുമ്പോട്ടുകോണം തിരുകുടുംബ ദേവാലയ മതബോധന യൂണിറ്റ് വാർഷികം “ഫീസ്റ്റ” എന്ന പേരിൽ ആഘോഷിച്ചു. ഫാ.അനീഷ് ആൽബർട്ട് ഉദ്ഘാടനം ചെയ്തു.
മതബോധന യൂണിറ്റ് പ്രധാന അധ്യാപകൻ ശ്രീ.ബിപിൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഇടവക വികാരി ഫാ.വർഗീസ് പുതുപ്പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി ശ്രീ.ജോബി.പി.ചാൾസ് സ്വാഗതവും ഇടവക സെക്രട്ടറി ശ്രീ.ശരത് രാജ്, വിദ്യാഭ്യാസ സെക്രട്ടറി ശ്രീ. ജോർജ് വർഗീസ്, പി.ടി.എ. പ്രസിഡന്റ് ശ്രീ. ജോസ്, ബി.സി.സി. കോ-ഓർഡിനേറ്റർ ശ്രീ.വികാസ് കുമാർ എന്നിവർ ആശംസകളും അർപ്പിച്ചു.
തുടർന്ന് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചിരുന്ന പഠനം, കലാ-കായിക മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാഞങ്ങൾ നൽകി. അതിനു ശേഷം വിദ്യാർത്ഥികളും അധ്യാപകരും ചേർന്നണിയിച്ചൊരുക്കിയ കലാവിരുന്ന് ആഘോഷങ്ങളുടെ ശോഭ വർധിപ്പിച്ചു.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.