അനുജിത്ത്
ഉണ്ടൻങ്കോട്: ആനപ്പാറ വിശുദ്ധ കുരിശിന്റെ ദേവാലയത്തിലെ എൽ.സി.വൈ.എം. യൂണിറ്റാണ് തിരുനാളിനോട് അനുബന്ധിച്ച് പൊതിച്ചോറ് വിതരണം ചെയ്തുകൊണ്ട് വേറിട്ടൊരു മാതൃക നൽകിയത്.
വിശുദ്ധ കുരിശിന്റെ ദേവാലയത്തിന്റെ
80-മത് തിരുനാളിനോട് അനുബന്ധിച്ചാണ് യുവജനങ്ങൾ പൊതിച്ചോറ് വിതരണം നടത്തിയത്. പനച്ചമൂട് ആശുപത്രി, കിളിയൂർ വൃദ്ധസദനം, സ്നേഹ ഭവൻ എന്നിവിടങ്ങളിലായിരുന്നു പൊതിച്ചോറ് വിതരണം ചെയ്തത്. ഏകദേശം 250 ഓളം പേർക്ക് പൊതിച്ചോറ് നൽകുകയുണ്ടായി.
പ്രസിഡന്റ അലൻ ആൽഫ്രഡിന്റെ നേതൃത്വത്തിൽ ഇടവക ജനങ്ങളിൽ നിന്നായിരുന്നു വിതരണത്തിനാവശ്യമായ പൊതിച്ചോറുകൾ ശേഖരിച്ചത്. ഈ ഉദ്യമത്തിന് ഇടവക അംഗങ്ങളിൽ നിന്ന് ലഭിച്ച പ്രോത്സാത്ഹനം ഇനിയും കൂടുതൽ നന്മപ്രവർത്തികൾക്ക് രൂപം കൊടുക്കുവാൻ ഉണർവേകുന്നുവെന്ന് യുവജനങ്ങൾ പറയുന്നു.
ആനപ്പാറ വിശുദ്ധ കുരിശിന്റെ ദേവാലയത്തിലെ ഇടവക വികാരി ഫാ. ഷാജി ഡി. സാവിയോയും ആനിമേറ്റർ സി. റീത്താ ജോർജും യുവജനങ്ങളെ അഭിനന്ദിച്ചു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.