വത്തിക്കാൻ സിറ്റി: ജോൺ പോൾ ഒന്നാമൻ മാർപാപ്പയെ ധന്യ പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി സൂചന. നാമകരണ തിരുസംഘത്തിന്റെ വോട്ടെടുപ്പിൽ ഐക്യകണ്ഠമായ തീരുമാനത്തെ തുടർന്ന് ഫ്രാൻസിസ് പാപ്പ ഇതു സംബന്ധിച്ച ഡിക്രിയിൽ ഉടനെ ഒപ്പു വെയ്ക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. പുഞ്ചിരിയ്ക്കുന്ന മാർപാപ്പ എന്ന പേരില്‍ അറിയപ്പെട്ടിരിന്ന അദ്ദേഹം മുപ്പത്തിമൂന്ന് ദിവസം മാത്രമാണ് ആഗോളസഭയുടെ തലവനായി സേവനം ചെയ്തത്.
1912 ഒക്ടോബർ 17നു ഇറ്റലിയിലെ കനാലെ ഡി’അഗോർഡോയിലാണ് ആൽബിനോ ലൂച്ചിയാനി (ജനനനാമം) ജനിച്ചത്. 1973ൽ കർദിനാളായി അഭിഷിക്തനായ അദ്ദേഹം 1978 ആഗസ്റ്റ് 26നു മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. തന്റെ മുൻഗാമികളായ ജോൺ ഇരുപത്തിമൂന്നാമനോടും പോൾ ആറാമനോടുമുള്ള ആദരസൂചകമായാണ് ആൽബിനോ ലൂച്ചിയാനി, ജോൺപോൾ ഒന്നാമൻ എന്ന പേര് സ്വീകരിച്ചത്. 33 ദിവസങ്ങള്‍ക്ക് ശേഷം 1978 സെപ്റ്റംബർ 28-ന് ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരിന്നു മരണം.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്‍റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്‍റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്‍മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്‍കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പക്ക് രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയയാണെന്ന പുതിയ വിവരം പുറത്ത് വിട്ട് വത്തിക്കാന്‍…
This website uses cookies.