Categories: Kerala

ജീവ പാലേറ്റീവ് കെയറിന് ആംബുലൻസ് കൈമാറി

നിർദ്ധനരായ രോഗികളുടെ വീടുകളിലെത്തി ചികിത്സയും പരിചരണവും നൽകി വരുന്നുണ്ട്...

ജോസ് മാർട്ടിൻ

പറവൂർ / കൊടുങ്ങല്ലൂർ: ഡോൺ ബോസ്‌കോ ആശുപത്രിയുടെയും, പ്രാർത്ഥനാ ഫൌണ്ടേഷന്റെയും സംയുക്ത സംരംഭമായ ജീവ പാലേറ്റീവ് കെയറിന് ആംബുലൻസ് കൈമാറി. ഡോൺ ബോസ്‌കോ ആശുപത്രിയിൽ വച്ച് നടന്ന ചടങ്ങിൽ പ്രാർത്ഥനാ ഫൌണ്ടേഷൻ ചീഫ് വോളന്റിയർ കുര്യൻ ജോർജ് ആശുപത്രി ഡയറക്ടർ ഫാ.റോക്കി റോബി കളത്തിലിനാണ് ആംബുലൻസിന്റെ താക്കോൽ കൈമാറിയത്.

പ്രാർത്ഥനാ ഫൗണ്ടേഷൻ അഡ്മിനിസ്ട്രേറ്റീവ് മാനേജർ എം.കെ.ജയകൃഷ്ണൻ, കണസൽട്ടന്റ് ജിതിൻ ഷെല്ലി, ഡോൺബോസ്കോ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.പാലോസ് മത്തായി, അസോസിയേറ്റ് ഡയറക്ടർ ഫാ.ഷാബു കുന്നത്തൂർ, അസിസ്റ്റന്റ് ഡയറക്ടർ ഫാ.ക്ലോഡിൻ ബിവേര, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ സ്നേഹ ലോറൻസ്, പി.ആർ.ഒ.വിൻസന്റ് ജോർജ് എന്നിവർ പങ്കെടുത്തു.

ഡോക്ടർമാരും, ആരോഗ്യപ്രവർത്തകരും പറവൂരും പരിസര പ്രദേശങ്ങളിലുമുള്ള നിർദ്ധനരായ രോഗികളുടെ വീടുകളിലെത്തി ചികിത്സയും പരിചരണവും നൽകി വരുന്നുണ്ട് ജീവ പാലേറ്റീവ് കെയർ. കൂടാതെ, വിദഗ്ദ്ധ പരിശോധനകളും, ചികിത്സകളും ആവശ്യമായി വരുന്നവരെ ഡോൺ ബോസ്‌കോ ആശുപത്രിയിലെത്തിച്ച് സൗജന്യമായി തുടർ ചികിത്സകളും, കിടത്തി ചികിത്സകളും നൽകി വരുന്നതായും, നിലവിൽ ജീവ കെയർ നിർദ്ധനരായ പതിനഞ്ചു കിടപ്പ് രോഗികൾക്ക് സൗജന്യ ചികിത്സ നൽകി വരുന്നുണ്ടെന്നും ആശുപത്രി ഡയറക്ടർ ഫാ.റോക്കി റോബി കളത്തിലിൽ കാത്തലിക്ക് വോക്സിനോട്‌ പറഞ്ഞു.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക

കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

1 hour ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago