
ജോസ് മാർട്ടിൻ
പറവൂർ / കൊടുങ്ങല്ലൂർ: ഡോൺ ബോസ്‌കോ ആശുപത്രിയുടെയും, പ്രാർത്ഥനാ ഫൌണ്ടേഷന്റെയും സംയുക്ത സംരംഭമായ ജീവ പാലേറ്റീവ് കെയറിന് ആംബുലൻസ് കൈമാറി. ഡോൺ ബോസ്‌കോ ആശുപത്രിയിൽ വച്ച് നടന്ന ചടങ്ങിൽ പ്രാർത്ഥനാ ഫൌണ്ടേഷൻ ചീഫ് വോളന്റിയർ കുര്യൻ ജോർജ് ആശുപത്രി ഡയറക്ടർ ഫാ.റോക്കി റോബി കളത്തിലിനാണ് ആംബുലൻസിന്റെ താക്കോൽ കൈമാറിയത്.
പ്രാർത്ഥനാ ഫൗണ്ടേഷൻ അഡ്മിനിസ്ട്രേറ്റീവ് മാനേജർ എം.കെ.ജയകൃഷ്ണൻ, കണസൽട്ടന്റ് ജിതിൻ ഷെല്ലി, ഡോൺബോസ്കോ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.പാലോസ് മത്തായി, അസോസിയേറ്റ് ഡയറക്ടർ ഫാ.ഷാബു കുന്നത്തൂർ, അസിസ്റ്റന്റ് ഡയറക്ടർ ഫാ.ക്ലോഡിൻ ബിവേര, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ സ്നേഹ ലോറൻസ്, പി.ആർ.ഒ.വിൻസന്റ് ജോർജ് എന്നിവർ പങ്കെടുത്തു.
ഡോക്ടർമാരും, ആരോഗ്യപ്രവർത്തകരും പറവൂരും പരിസര പ്രദേശങ്ങളിലുമുള്ള നിർദ്ധനരായ രോഗികളുടെ വീടുകളിലെത്തി ചികിത്സയും പരിചരണവും നൽകി വരുന്നുണ്ട് ജീവ പാലേറ്റീവ് കെയർ. കൂടാതെ, വിദഗ്ദ്ധ പരിശോധനകളും, ചികിത്സകളും ആവശ്യമായി വരുന്നവരെ ഡോൺ ബോസ്‌കോ ആശുപത്രിയിലെത്തിച്ച് സൗജന്യമായി തുടർ ചികിത്സകളും, കിടത്തി ചികിത്സകളും നൽകി വരുന്നതായും, നിലവിൽ ജീവ കെയർ നിർദ്ധനരായ പതിനഞ്ചു കിടപ്പ് രോഗികൾക്ക് സൗജന്യ ചികിത്സ നൽകി വരുന്നുണ്ടെന്നും ആശുപത്രി ഡയറക്ടർ ഫാ.റോക്കി റോബി കളത്തിലിൽ കാത്തലിക്ക് വോക്സിനോട് പറഞ്ഞു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക
കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക
ആഗമനകാലം ഒന്നാം ഞായർ ആഗമനകാലം ആരംഭിക്കുന്നു. സമീപിക്കുക, നേരെ നടക്കുക, തിരികെ വരുക എന്നീ ആഹ്വാനങ്ങൾ ദൈവം, സഹജർ, ഹൃദയത്തിന്റെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
This website uses cookies.