ഫാ.വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: ജീവിതം മുഴുവനും സഭയെയും സഭാധികാരികളെയും കുറ്റമാരോപിച്ചും, അന്യരെ പഴിച്ചും ജീവിക്കുന്നതു മൗഠ്യമാണെന്ന് ഫ്രാൻസിസ് പാപ്പാ. തെക്കെ ഇറ്റലിയിലെ ബെനെവേന്തോ അതിരൂപതയില്‍നിന്നും എത്തിയ 2500-ല്‍പ്പരംവരുന്ന വിശ്വാസികളെ ഫെബ്രുവരി 20-Ɔο തിയതി ബുധനാഴ്ച അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ.
സഭയെ സ്നേഹിക്കുന്നവര്‍ ക്ഷമയുടെ പ്രയോക്താക്കളായിരിക്കുമെന്നും പാപ്പാ കൂട്ടിച്ചേർത്തു. കാരണം, അമ്മയായ സഭ വിശുദ്ധയാണെങ്കിലും മക്കള്‍ പാപികളാണ്. അതിനാല്‍ അനുദിന ജീവിതത്തില്‍ ക്ഷമിക്കാന്‍ പോരുന്ന ഉദാരത ഉള്ളവരായിരിക്കണം നാമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. കുറ്റമാരോപിക്കുന്നതും തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്നും, തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നത് അവ തിരുത്താന്‍ വേണ്ടിയാണെന്ന ബോധ്യം ഉള്ളപ്പോൾ അതു ഉപകാരപ്രദവുമാണെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.
ജീവിത പരിവര്‍ത്തനത്തിന് ഉപാധിയാകുന്ന സ്നേഹം പ്രഘോഷിക്കാനും അത് സാക്ഷ്യപ്പെടുത്താനും വിളിക്കപ്പെട്ടവരാണു ക്രൈസ്തവര്‍; ഏറെ പ്രത്യേകിച്ച് ബലഹീനരോടും ആവശ്യത്തിലായിരിക്കുന്നവരോടും. അനുരഞ്ജനത്തിന്‍റെയും, അനുതാപത്തിന്‍റെയും, ക്ഷമയുടെയും സാക്ഷികളായി ജീവിച്ചുകൊണ്ട് അനുദിന ജീവിതപരിസരങ്ങളില്‍ ദൈവസ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും പ്രയോക്താക്കളാകുവാന്‍ വിളിക്കപ്പെട്ടവരാണ് ക്രൈസ്തവ മക്കളെന്ന ബോധ്യത്തിൽ ജീവിക്കണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.