
ജോസ് മാർട്ടിൻ
ക്രൈസ്തവ സഭകളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ചർച്ച് ബില്ലിന്റെ ഡ്രാഫ്റ്റ് നിയമപരിഷ്കരണ കമ്മീഷന്റെ വെബ്സൈറ്റില്‍നിന്നും നീക്കി. കഴിഞ്ഞ ദിവസം കത്തോലിക്കാസഭാ മേലധ്യക്ഷന്മാരുമായുള്ള ചര്‍ച്ചയില്‍ ഇത്തരത്തില്‍ ഒരു ബില്‍ സര്‍ക്കാരിന്‍റെ പരിഗണനയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി അറിയിക്കുന്നു. തുടര്‍ന്ന്, ബില്ലിന്റെ ഡ്രാഫ്റ്റ് നിയമപരിഷ്കരണ കമ്മീഷന്റെ വെബ്സൈറ്റിലെ പ്രസന്റ് ബിൽ വിഭാഗത്തിൽ നിന്ന് അപ്രത്യക്ഷമാകുന്നു. സഭയുടെ വിജയമായി നമ്മള്‍ കൊട്ടിഘോഷിക്കുന്നു. (ബിൽ ഇന്നലെ രാവിലെ മുതൽ പ്രീവിയസ് ബിൽ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്) പ്രത്യക്ഷത്തില്‍ ചര്‍ച്ച് ബില്‍ പിന്‍വലിച്ചുവെന്നു തോന്നുമെങ്കിലും പ്രീവിയസ് ബില്‍ സെക്ഷനില്‍ നിന്ന് ഇത് നീക്കം ചെയ്തിട്ടില്ല. ഇതിന്റെ പിന്നാമ്പുറങ്ങൾ അറിയാത്തതോ, രാഷ്ട്രീയത്തിന്റെ കെണിയിൽ കുടുക്കിയതോ?
ഇലക്ഷന്‍ ഉടന്‍ നടക്കാനുള്ള സാഹചര്യത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ഒരിക്കലും ഒരു വിഭാഗത്തിനെതിരായ തീരുമാനങ്ങള്‍ എടുക്കാന്‍ മുതിരില്ല. അങ്ങനെയെങ്കിൽ, ഇതിന്‍റെ പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളും മറഞ്ഞിരിപ്പുണ്ട്.
ക്രൈസ്തവ വിശ്വാസികളും സഭയുമായുള്ള നിലപാട് അറിയാനുള്ള ‘ഒരു തന്ത്രം’ അതില്‍ അവര്‍ നൂറു ശതമാനവും വിജയിച്ചു. ഒരു വെടിക്ക് രണ്ടുപക്ഷി എന്ന പഴഞ്ചൊല്ല് അറംപറ്റി:
1) സമകാലിക വിഷയങ്ങളില്‍ സഭയുടെ നിലപാടുകളില്‍ വിയോജിച്ചു നില്ക്കുന്നവരുടെ കണക്കറിയുക. ചർച്ച് ബില്‍ ഉടന്‍വരുമെന്ന കച്ചിതുരുമ്പ് കാട്ടി കൂടെ നിറുത്തി വോട്ടാക്കി മാറ്റുക, സഭയെ അനുകൂലിക്കുന്ന വരുടെ പ്രതികരണത്തിന്റെ ശക്തി മനസിലാക്കുക അനുകൂല സാഹചര്യം ഒത്തുവരുമ്പോൾ ബിൽ നിയമമാക്കുക
2) സഭാ മേലധ്യക്ഷന്മാരുമായുള്ള ചര്‍ച്ചയില്‍ ബിൽ തയാറാണ്. പക്ഷെ, നടപ്പാക്കില്ല. കാരണം, ഇത്തരമൊരു ബില്‍ സര്‍ക്കാരിന്‍റെ പരിഗണനയില്‍ ഇല്ലെന്നും, നിയമപരിഷ്കരണ കമ്മീഷന്‍റെ തീരുമാനം മാത്രമാണെന്നും, സഭയുടെ ഇടപെടല്‍ മൂലം ബില്‍ നടപ്പാക്കുന്നില്ല എന്നും പറയാതെ പറഞ്ഞു അങ്ങനെ സഭയുടെ ക്ലീന്‍ ചീട്ട് നേടി സഭയെ കടുത്ത പ്രധിഷേധ നടപടികളില്‍ നിന്ന് തല്ക്കാലം പിന്തിരിപ്പിച്ചു. ഇനി തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടു ബാക്കികാര്യം. അതുവരെ ബില്‍ മരവിപ്പിക്കും. തിരഞ്ഞെടുപ്പില്‍ ജയിച്ചു കഴിഞ്ഞ് രണ്ടാം ഘട്ടം തുടങ്ങും. അവിടെയാണ് യഥാര്‍ത്ഥ സത്വം ഒളിഞ്ഞിരിക്കുന്നത്.
നിയമപരിഷ്കരണ കമ്മീഷന്റെ / സർക്കാരിന്റെ തീരുമാനമല്ല ചർച്ച് ബില്‍ എന്നും ഒരു വ്യക്തി സ്വന്തം നിലക്ക് ഒരു ഡ്രാഫ്റ്റ് ഉണ്ടാക്കിയാതാണെന്നും സര്‍ക്കാര്‍ പറയുന്നു. അങ്ങനെയെങ്കില്‍ സര്‍ക്കാരിന്‍റെ അറിവോ അനുവാദമോ ഇല്ലാതെ സർക്കാരിന്റെ നിയമപരിഷ്കരണ കമ്മീഷന്‍റെ സൈറ്റില്‍ എങ്ങനെ ഈ ഡ്രാഫ്റ്റ് നുഴഞ്ഞു കയറി? അതിനെക്കുറിച്ച് ഏതെങ്കിലും സഭാനേതാവ് മുഖ്യമന്ത്രിയോട് ചോദിച്ചിരിക്കുമോ?
ഓർക്കുക, ഇന്ന്, വിശ്വാസി സമൂഹം ഒറ്റകെട്ടായി പ്രതികരിച്ചു. സഭയിലെ ചിലര്‍ പറഞ്ഞതുപോലെ, ബില്ലുമായി ബന്ധപ്പെട്ട സമരമാര്‍ഗ്ഗങ്ങള്‍ സഭ നിര്‍ത്തിവച്ചു. നാളെ വീണ്ടു സമരത്തിനിറങ്ങണമെന്ന് പറഞ്ഞാല്‍ വിശ്വാസിയെ കിട്ടിയെന്ന് വരില്ല. കാരണം, സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും രേഖാമൂലം ഒരു ഉറപ്പും സഭക്ക് കിട്ടിയിട്ടില്ല എന്നതുതന്നെ.
സത്യത്തിൽ, കേരള കത്തോലിക്കാ സഭയുടെ ഇപ്പൊഴത്തെ സ്പന്ദനങ്ങള്‍ അറിയാനുള്ള ഒരു ടെസ്റ്റ് ഡോസായിരുന്നില്ലേ ഈ ബിൽ?
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.