അനുദിന മന്നാ
യാക്കോ :- 4: 13- 17 യോഹ :- 14: 6
“ചെയ്യണ്ട നന്മ ഏതാണെന്നറിഞ്ഞിട്ടും അതു ചെയ്യാതിരിക്കുന്നവൻ പാപം ചെയ്യുന്നു.”
നന്മയേതെന്നും തിന്മയേതെന്നും തിരിച്ചറിഞ്ഞു, നന്മ മാത്രം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ വിളിക്കപ്പെട്ടവരാണ് നാം. നന്മതിന്മകളടങ്ങിയ സമൂഹത്തിൽ ജീവിക്കുന്നവരാണ് നാമോരുരുത്തരും. അങ്ങനെയുള്ള ഈ സമൂഹത്തിൽ ജീവിക്കുമ്പോൾ നന്മ ഏതാണെന്ന് തിരിച്ചറിയുകയും അത് നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യേണ്ടതുണ്ട്. അല്ലാത്തപക്ഷം നാം പാപം ചെയ്യുന്നു.
സ്നേഹമുള്ളവരെ, നന്മ ഏതാണെന്നു തിരിച്ചറിയുകയും അത് ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുമ്പോൾ നമുക്ക് ദൈവാനുഗ്രഹവും, മനഃസുഖവും ലഭിക്കുന്നതോടൊപ്പം പാപത്തിൽനിന്നകന്നു ജീവിക്കാൻ സാധിക്കുകയും ചെയ്യുന്നു. നന്മ ഏതാണെന്നു തിരിച്ചറിയുകയും, ആ തിരിച്ചറിഞ്ഞ നന്മ ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്തപ്പോൾ തന്റെ സഹോദരങ്ങളിൽ ക്രിസ്തുവിന്റെ മുഖം ദർശിച്ച ഒരമ്മ ഈ കാലഘട്ടത്തിൽ ജീവിച്ചിരുന്നു. കൊൽക്കത്തയിലെ പാവങ്ങളുടെയും, അനാഥരുടെയും വേദനകൾ ഒപ്പിയെടുത്തുകൊണ്ട് പാവങ്ങളുടെ അമ്മയായി മാറിയ വിശുദ്ധ മദർ തെരേസ.
നന്മ ഏതാണെന്നറിയുകയും അത് ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്ത ഈ അമ്മയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത് നന്മകൾ തിരിച്ചറിയുകയും തിരിച്ചറിഞ്ഞവ ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുകയെന്നത് തന്നെയാണ്. ആയതിനാൽ, നമ്മുടെ ജീവിതാവസ്ഥയിൽ നിന്നുകൊണ്ട് ചെയ്യേണ്ട നന്മകൾ മനസ്സിലാക്കി അവ ചെയ്യുകയും അങ്ങനെ പാപത്തിൽനിന്നകന്ന് ജീവിക്കാനായും നമുക്ക് പരിശ്രമിക്കാം.
നാം ദിവ്യബലി അർപ്പിക്കാൻ പ്രവേശിക്കുമ്പോൾ; വിചാരത്താലും, വാക്കാലും, പ്രവർത്തിയാലും, ഉപേക്ഷയാലും ഞാൻ വളരെയേറെ പാപം ചെയ്തുപോയി എന്ന് സർവ്വശക്തനായ ദൈവത്തോടും, നമ്മുടെ സഹോദരങ്ങളോടും നാം ഏറ്റുപറയ്യുമ്പോൾ മനസ്സ് തുറന്നു നമ്മുടെ പാപങ്ങൾ ഏറ്റുപറയുകയും കർത്താവായ ദൈവത്തോട് മാപ്പപേക്ഷിക്കുകയും ചെയ്യാം.
കാരുണ്യവാനായ ദൈവമേ, ചെയ്യേണ്ട നന്മകൾ മനസ്സിലാക്കി ജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ള അനുഗ്രഹം ഞങ്ങൾക്ക് നൽകണമേയെന്ന് അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
This website uses cookies.