Categories: Parish

ചലഞ്ച് 2018 ന്റെ വിജയികളെ പ്രഖാപിച്ചു

ചലഞ്ച് 2018 ന്റെ വിജയികളെ പ്രഖാപിച്ചു

അർച്ചന കണ്ണറവിള

വെള്ളറട: ആനപ്പാറ വിശുദ്ധ കുരിശ് ദേവാലയത്തിലെ യുവജനങ്ങൾ സംഘടിപ്പിച്ച challange 2018 ന്റെ വിജയികൾക്കുള്ള സമ്മാനങ്ങൾ 24- ന് വിതരണം ചെയ്തു.

സ്പോർട് ഡാൻസ് – ഒന്നാം സമ്മാനം സ്റ്റേജിൻ ആനപ്പാറ ഇടവക; രണ്ടാം സമ്മാനം കുഞ്ഞൂസ് ചെട്ടിക്കുന്ന് ഇടവക; മൂന്നാം സമ്മാനം ഷൈജു ഉച്ചക്കട ഇടവക.

ഷോർട് ഫിലിം – ഒന്നാം സമ്മാനം ഉച്ചക്കട ഇടവക; രണ്ടാം സമ്മാനം ചെറുവാരക്കോണം ഇടവക; മൂന്നാം സമ്മാനം വിൻസെന്റ് സെമിനാരി പോങ്ങുമൂട്.

സെൽഫി കോൺടെസ്റ്റ് – കൂടുതൽ ലൈക് കിട്ടിയ ഫോട്ടോ അഖിൽ ആന്റണി (165) ഉണ്ടൻകോഡ് ഇടവക; അർത്ഥവത്തായ സെൽഫി അനീഷ് തുമ്പോട്ടുകോണം ഇടവക;

ക്വിസ് കോമ്പറ്റിഷൻ – ഒന്നാം സമ്മാനം ആതിര മുള്ളുവിള ഇടവക; രണ്ടാം സമ്മാനം അർച്ചന കണ്ണറവിള ഇടവക; മൂന്നാം സമ്മാനം അൻജിത്ത് കുഴിച്ചാണി ഇടവക; നാലാം സമ്മാനം പ്രശാന്ത് സെന്റ് വിൻസെന്റ് സെമിനാരി മാറനല്ലൂർ; അഞ്ചാം സമ്മാനം ജിൻസി പട്ടിയകാല ഇടവക.

സമ്മാന ദാനത്തിന് മുൻപ് ക്വിസ് കോമ്പറ്റിഷനിൽ ഒന്നാം സമ്മാനവും രണ്ടാം സമ്മാനവും നേടിയ ആതിരയും അർച്ചനയും തങ്ങളുടെ അനുഭവം പങ്കുവച്ചു. ‘അനേഷിക്കുമ്പോഴാണ് നമുക്ക് അറിവ് ലഭിക്കുന്നത് വളരെ കടുപ്പമേറിയ ചോദ്യങ്ങൾ ആയിരുന്നു. നമ്മൾ കണ്ടെത്തി വായിക്കുമ്പോഴാണ് സമ്മാനം നമ്മെ തേടി വരുന്നത് എന്ന് ആതിര പറഞ്ഞു. ‘പ്രയാസമേറിയ ചോദ്യങ്ങൾ കൊണ്ട് എല്ലാവരുടെയും അടുക്കലേക്ക് സമീപിച്ചെങ്കിലും ഒന്ന് രണ്ട് ഉത്തരങ്ങൾ മാത്രമേ കണ്ടുപിടിക്കാൻ സാധിച്ചുള്ളൂ. മനസ്സിൽ മുഴുവൻ വാശി ആയിരുന്നു, എങ്ങനെ എങ്കിലും സമ്മാനം വാങ്ങണം. അതിനായി തിരുവനന്തപുരം വരെ പോയി ടെസ്റ്റ്‌ ശേഖരിച്ചു. രാത്രി പകൽ ആക്കി ഉറക്കമൊഴിഞ്ഞിരുന്ന് വായിച്ചു. അവസാനം ലക്ഷ്യത്തിൽ എത്തിച്ചേർന്നു’വെന്ന് അർച്ചന പറഞ്ഞു.

സമ്മാനാർഹരായവരെ ഇടവക വികാരി ഫാ. ഷാജി അഭിനന്ദിച്ചു. L.C.Y.M പ്രസിഡന്റ്‌ അലൻ എല്ലാവർക്കും നന്ദിയറിയിച്ചതോടെ സമ്മാനദാന പരിപാടികൾ അവസാനിച്ചു.

vox_editor

Share
Published by
vox_editor

Recent Posts

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ല; കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…

6 days ago

33rd Sunday_2025_ശ്രദ്ധയുള്ള ദൈവം (ലൂക്കാ 21:5-19)

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…

6 days ago

റോമിലെ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസലിക്കയുടെ പ്രതിഷ്ഠാ ദിനത്തില്‍ ദുവ്യബലി അര്‍പ്പിച്ച് പ്രാര്‍ഥിച്ച് ലിയോ പാപ്പ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…

2 weeks ago

31st_Sunday_ചാട്ടവാറുമായി നിൽക്കുന്നവൻ (യോഹ 2:13-22)

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…

2 weeks ago

പരിശുദ്ധ മറിയത്തിന്റെ ശീർഷകങ്ങളെ സംബന്ധിച്ചുള്ള “മാത്തെർ പോപ്പുളി ഫിദെലിസ്” വത്തിക്കാൻ രേഖ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: പരിശുദ്ധ മാതാവിനെ "സഹരക്ഷക" എന്ന് വിശേഷിപ്പിക്കരുതെന്ന നിര്‍ദ്ദേശവുമായി വത്തിക്കാന്റെ പുതിയ പ്രബോധനരേഖ. "സഹരക്ഷക, മധ്യസ്ഥ,…

2 weeks ago

പരിശുദ്ധ മറിയവും സഭയും

മാർട്ടിൻ N ആന്റണി സഭയെന്ന ചട്ടക്കൂടിന്റെ സൗന്ദര്യാനുഭൂതിയാണ് മറിയം. സ്ത്രൈണ ലാവണ്യമാണവൾ. നമുക്കറിയാം, കാഴ്ചയിൽ നിന്നും കാഴ്ച്ചക്കാരന്റെ ഉള്ളിലേക്ക് പടരുന്ന…

2 weeks ago