കാഴ്ചയും ഉള്‍കാഴ്ചയും
ഗൗളി (പല്ലി) ശാസ്ത്രം എന്നൊരു ശാസ്ത്ര ശാഖയില്ല. ഒരു ‘നിരീക്ഷണം’ വരികള്‍ക്കിടയിലൂടെ വായിച്ചെടുക്കാന്‍ ഗൗളിയെ ഉപയോഗിക്കുകയാണ്… ഗൗളിയോട് കടപ്പാട്…!
ഗൗളി മച്ചില്‍ ഇരിക്കുമ്പോള്‍ ശ്രദ്ധിച്ചാല്‍ മച്ച് (മേല്‍ക്കൂര) താങ്ങി നിര്‍ത്തുന്നത് ഗൗളി എന്നാണ് തോന്നുക. എന്നാല്‍ മച്ചില്‍ നിന്ന് മാറുമ്പോഴും മേല്‍ക്കൂര നിലംപതിക്കുന്നില്ല. അപ്പോള്‍ നമുക്ക് വിവേകമുണ്ടാകുന്നു – ഗൗളിയല്ലാ മച്ച് താങ്ങി നിറുത്തിയതെന്ന്… യുക്തിഭഭ്രമായ ചിന്ത.
ഈ ഗൗളി ശാസ്ത്രത്തിന്റെ രണ്ടാംഭാഗം നോക്കാം… ഈ ലോകം മുഴുവന്‍ താങ്ങി നിറുത്തുന്നത് തങ്ങളാണെന്ന് ചിന്തിക്കുന്ന ഒത്തിരിപേര് നമുക്കു ചുറ്റുമുണ്ട്….
Ego… Ego… ഞാന്‍ ഉറക്കം എണീല്‍ക്കുന്നതിനു മുമ്പ് സൂര്യന് ഉദിക്കാന്‍ പാടില്ല. ഞാന്‍ ഇല്ലെങ്കില്‍ എന്റെ രാഷ്ട്രീയ പാര്‍ട്ടി നിലംപൊത്തും. ഞാനില്ലെങ്കില്‍ പളളിത്തിരുനാളിന് കൊടി ഉയരില്ല. ഞാനില്ലെങ്കില്‍ കുടുംബം തകരും. കുടുംബത്തിന്റെ മുഴുവന്‍ ഭാരവും എന്റെ തലയിലാണ്… ഇങ്ങനെ ചിന്തിക്കുന്നവര്‍ വളരെയുണ്ട്.
പ്രിയ സുഹൃത്തേ… നിങ്ങളില്ലെങ്കിലും മേല്പറഞ്ഞ കാര്യങ്ങളൊക്കെ മുറപോലെ നടക്കും… മറക്കരുത്… നിങ്ങള്‍ക്കില്ലാത്ത മേന്മയും പദവിയും അഹന്തയും ഈഗോയും നിങ്ങളെക്കൊണ്ടെത്തിക്കുന്നത് അപകര്‍ഷതയിലേക്കും, അന്തസാര ശൂന്യതയിലേക്കും മാരക രോഗത്തിലേക്കും ആയിരിക്കുമെന്ന പരമസത്യം മറക്കാതിരിക്കുക.
ഓരോരുത്തരും ഏറ്റെടുത്ത് നിര്‍വഹിക്കേണ്ടതായ ഉത്തരവാദിത്വം മുന്‍ഗണനാ ക്രമത്തില്‍, സമയബന്ധിതമായ വിധത്തില്‍ നിര്‍വഹിക്കുക എന്നതാണ് ഉത്തമം. കെടുകാര്യസ്ഥത, ആലസ്യം, ഉത്തരവാദിത്വങ്ങളില്‍ നിന്നുളള ഒളിച്ചോട്ടം, എന്നിവ ഒരു ‘ഉപസംസ്കാരമായിട്ട്’ മാറിയിരിക്കുകയാണ്.
“തൊഴുത്തുമാറ്റിക്കെട്ടിയാല്‍ മച്ചിപ്പശു പ്രസവിക്കുമോ”? എന്നു ഗവേഷണം നടത്തുന്ന ഒരു അധമ മനോഭാവം നമ്മെ നിര്ഗുണരാക്കാനേ ഉപകരിക്കൂ. “ഉറങ്ങുന്നവനെ ഉണര്‍ത്താന്‍ എളുപ്പം”… എന്നാല്‍ ‘ഉറക്കം നടിക്കുന്നവനെ ഉണര്‍ത്താന്‍ പ്രയാസം’ എന്നത് കേവലം പഴമൊഴി. എന്നാല്‍ ഉറക്കം നടിക്കുന്നവനെ ചവിട്ടി (തൊഴിച്ച്) ഉണര്‍ത്താന്‍ നമുക്കു നീളമുളള കാലുകള്‍ വേണം; പ്രതിബദ്ധത, സാമൂഹ്യാവബോധം, ജാഗ്രതാപൂര്‍ണമായ അപഗ്രഥനം, വിലയിരുത്തല്‍ എന്നിവ അനിവാര്യമാണ്.
ദൈവാശ്രയബോധവും ആത്മവിശ്വാസവും പ്രത്യാശയും നിധിപോലെ സൂക്ഷിക്കാം.
വിജയാശംസകള്‍ നേരുന്നു!!!
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.