പ്രഭാ. – 48:1-15
മത്താ. – 6:7-15
“നിങ്ങൾ ഇപ്രകാരം പ്രാർത്ഥിക്കുവിൻ.”
നാം എപ്രകാരം പ്രാർത്ഥിക്കണമെന്ന് യേശുക്രിസ്തു പഠിപ്പിക്കുകയാണ്. നമുക്കെല്ലാവർക്കും സുപരിചിതമായ പ്രാർത്ഥനയാണ് കർതൃപ്രാർത്ഥന. കർത്താവായ ദൈവം തന്റെ ശിഷ്യന്മാർക്ക് പഠിപ്പിച്ചുകൊടുത്ത പ്രാർത്ഥനയാണ് കർതൃപ്രാർത്ഥന.
സ്വർഗ്ഗസ്ഥനായ പിതാവും ദൈവമക്കളും തമ്മിലുള്ള ബന്ധം കൂട്ടിയുറപ്പിക്കുന്ന പ്രാർത്ഥനയാണിത്. സ്നേഹനിധിയായ പിതാവിനെ നമ്മുടെ ഇടയിലേക്ക് ക്ഷണിച്ചുകൊണ്ട്, നാമും ദൈവവും തമ്മിലുള്ള സംഭാഷണമാകണം പ്രാർത്ഥന.
സ്നേഹമുള്ളവരെ, നാമെല്ലാവരും പ്രാർത്ഥിക്കുന്നവരാണ്. പലപ്പോഴും നാം ചൊല്ലുന്ന കർതൃപ്രാർത്ഥന വെറും വാക്കിൽ ഒതുങ്ങി നിൽക്കുന്നുവെന്നതാണ് വാസ്തവം. പ്രാർത്ഥനയുടെ അർത്ഥം മനസ്സിലാക്കി ഹൃദയത്തിൽ നിന്നും ഉരുവിടേണ്ടതാണെന്ന് പലപ്പോഴും നാം മറന്നുപോകുന്നു. അതായത് നമ്മുടെ പ്രാർത്ഥന വാചാലതയിൽ ആകാതെ ഹൃദയത്തിൽനിന്നും ഉടലെടുക്കുന്നതാവണമെന്ന് സാരം. അങ്ങനെയല്ലാത്തപക്ഷം സംഭവിക്കുന്നത് കർത്താവും നാമും തമ്മിലുള്ള ഐക്യത്തിൽ വിള്ളൽ ഉണ്ടാകുന്നുയെന്നതാണ്.
ഹൃദയത്തിൽ നിന്നും ഉരുത്തിരിയുന്നതാകണം പ്രാർത്ഥന. പ്രാർത്ഥന രൂപത്തിൽ ദൈവത്തിന് നൽകിയ വാഗ്ദാനം നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതുമുണ്ട്. വലിയ വായിൽ കർത്താവിനോട് “ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങൾ ക്ഷമിക്കണമേ” എന്ന് പ്രാർത്ഥിച്ചിട്ട് നാം അത് ജീവിതത്തിൽ പ്രാവർത്തികമാക്കിയില്ലായെങ്കിൽ നമ്മുടെ പ്രാർത്ഥനയ്‌ക്ക് അർത്ഥമില്ല. കർതൃപ്രാർത്ഥനയിൽ നാമും, ദൈവവും തമ്മിലുള്ള ബന്ധം കൂട്ടിയുറപ്പിക്കുവാനുള്ള ഒരു വാഗ്‌ദാനമാണ് നാം ലംഘിക്കുന്നതെന്ന് ഓർക്കുക.
പിതാവായ ദൈവം തന്റെ പുത്രനിലൂടെ പഠിപ്പിച്ച പ്രാർത്ഥന സ്വീകരിക്കുവാൻ എപ്പോഴും തയ്യാറാണ്. എന്നാൽ നാം നമ്മുടെ ദൗത്യം നിറവേറ്റുന്നുണ്ടോയെന്നു ചിന്തിക്കേണ്ടതുണ്ട്. നമ്മുടെ സഹോദരങ്ങളോട് ക്ഷമിച്ചു ജീവിക്കുന്നുയെന്ന് പിതാവായ ദൈവത്തോട് നാം പറഞ്ഞിട്ട് അത് പ്രവർത്തിച്ചില്ലായെങ്കിൽ അത് ഉടമ്പടി ലംഘനമാണ്. ആയതിനാൽ, പിതാവും നാമും തമ്മിലുള്ള ബന്ധം മുറുകെപ്പിടിച്ചുകൊണ്ടും, സഹോദരങ്ങളുമായി രമ്യതയിൽ കൂടി ജീവിച്ചുകൊണ്ടും കർതൃപ്രാർത്ഥന ചൊല്ലുവാനായി നമുക്ക് ശ്രമിക്കാം.
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങേയ്ക്ക് ഇഷ്ടമുള്ള മക്കളായി ജീവിക്കുവാനുള്ള അനുഗ്രഹം ഞങ്ങൾക്കു നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില് ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില് ആദ്യമായി ഭരണങ്ങനത്ത് അല്ഫോണ്സാമ്മയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി: നമുക്ക് മുന്പേ സ്വര്ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്മ്മയാണ് നവംബര് ഒന്നാം തീയതി…
സ്വന്തം ലേഖകന് ചങ്ങനാശ്ശേരി : പ്രാര്ഥനാ മുഖരിതമായ അന്തരീക്ഷത്തില് ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്ച്ച് ബിഷപ്പായി മാര്…
സ്വന്തം ലേഖകന് ദുബായ് : ദുബായിലെ കേരള ലാറ്റിന് കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില് 2024 നവംബര് 10ന് ലാറ്റിന്…
This website uses cookies.