
ഫാ. ജോസഫ് പാറാങ്കുഴി
ദൈവമേ... സര്‍വ്വസംപൂജ്യനേ, സര്‍വ്വജ്ഞനേ,
അനന്തമായ സിദ്ധി സാധ്യതകളുടെ സാകല്യമേ…
നിന്‍റെ നന്മയുടെ ഉറവിടങ്ങളിലേയ്ക്ക്
നിരന്തരം ഊളിയിട്ടിറങ്ങേണ്ടവനായ ഞാന്‍
സത്യസനാതന ധര്‍മ്മങ്ങളുടെ കാവല്‍ക്കാരനാകേണ്ട ഞാന്‍
വിശ്വമാനവികതയെ വാരിപ്പുണരേണ്ടവനായ ഞാന്‍
തിരുവചന ധ്യാന മനന വിചിന്തനത്തിലൂടെ
തിരുഹിതം തിരിച്ചറിയുവാന്‍ തിരുമുമ്പില്‍ മുട്ടുകുത്തുന്നു…
ജീവിതത്തിന്‍റെ കര്‍മ്മരംഗങ്ങളില്‍ പ്രതിസന്ധികളില്‍
ഉറച്ച നിലപാടും ബോധ്യങ്ങളും കാത്തുസൂക്ഷിക്കുവാന്‍-
ഇന്നെന്‍റെ അന്തരംഗത്തില്‍ ആത്മഹര്‍ഷമായ്
നാഥാ വരണമേ… വസിക്കാന്‍ വരണമേ…
ഉന്മിഷത്തും ഉദാത്തവുമായ അവിടുത്തെ ചൈതന്യം
എന്‍റെ സര്‍ഗ്ഗവാസനകളെയും ചിന്തയെയും ഭാവനകളെയും-
ദീപ്തമാക്കി അറുപത്, നൂറുമേനി വിളവു നല്‍കാന്‍
നാഥാ കനിഞ്ഞാലും, കൃപചൊരിഞ്ഞാലും…
ജീവിത യാത്രയില്‍ അങ്ങയുടെ മുഖശോഭ ദര്‍ശിക്കുവാന്‍
ജീവിതത്തിന്‍റെ നാല്‍ക്കവലയില്‍ വഴിതെറ്റാതിരിക്കുവാന്‍
അവിടുത്തെ അചഞ്ചല സ്നേഹം ആസ്വദിക്കുവാന്‍
ദിശാബോധത്തോടെ, ഉണര്‍വ്വോടെ, വ്യാപരിക്കുവാന്‍
അവിടുത്തെ കരവലയത്തിലെന്നെ കാത്തുപാലിക്കണമേ…
എന്‍റെ വാക്കും പ്രവര്‍ത്തിയും പരസ്പര പൂരകമാകുവാന്‍
വ്യതിരിക്തതകളെ അവധാനതയോടെ അപഗ്രഥിക്കുവാന്‍
മൂല്യവത്തായ ഒരു ലക്ഷ്യ പ്രാപ്തിക്കുവേണ്ടി യത്നിക്കുവാന്‍
എന്‍റെ കര്‍മ്മ മണ്ഡലങ്ങളില്‍ വെളിച്ചം പകരണമേ…
ഞാന്‍ ആയിരിക്കുന്ന അവസ്ഥയില്‍ നിന്ന്
ആയിത്തീരേണ്ട അവസ്ഥയിലേക്കുളള പ്രയാണത്തില്‍
എന്നില്‍ അടിഞ്ഞുകൂടുന്ന അലസതയും നിസംഗതയും
എന്നില്‍ ജഡത്വവും മരവിപ്പും നിറയ്ക്കുമ്പോള്‍
ഞാന്‍ ദുര്‍ഭഗനായ മനുഷ്യന്‍…
നാഥാ… എന്നോടു ക്ഷമിച്ചാലും…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.
View Comments
സർവശക്ക്തനായ ദൈവം ക്ഷമിക്കാൻ പഠിപ്പിച്ചു പക്ഷേ നമ്മളോ?