Categories: Public Opinion

ക്രൈസ്തവ വിശ്വാസങ്ങളെ വികലമാക്കി വീണ്ടും സിനിമാ വ്യവസായം

പോസ്റ്റർ പിൻവലിച്ചില്ലെങ്കിൽ നിയമ നടപടിയും പ്രതിക്ഷേധങ്ങളും...

ജോസ് മാർട്ടിൻ

കഴിഞ്ഞ ദിവസം പുറത്തിറക്കിയ ‘ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ’ എന്ന മലയാള സിനിമയുടെ പോസ്റ്ററിൽ പരിശുദ്ധ കുർബാനയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട, ക്രൈസ്തവ വിശ്വാസികൾ വളരെഏറെ ആദരവോടെ കാണുന്ന തിരുവത്താഴത്തിന്റെ, വിശ്വപ്രശസ്ത ചിത്രകാരൻ ലിയാനോ ഡാവഞ്ചി 1490-ൽ വരച്ച ക്രിസ്തുവിനെയും 12 ശിഷ്യൻമാരെയും ഉൾപ്പെടുത്തിയുള്ള അന്ത്യവിരുന്നിന്റെ ചിത്രം വളരെ വികലമായി അവതരിപ്പിച്ചിരിക്കുന്നു.

ക്രിസ്തുവിന്റെയും, ശിഷ്യന്മാരുടെയും തിരുവത്താഴ വിരുന്നിനെ ആഭാസന്മാരുടെ മദ്യപാന സദസായി ചിത്രീകരിക്കുക വഴി, ക്രൈസ്തവ വിശാസ മൂല്യങ്ങളെയും പരിശുദ്ധ കുർബാന സ്ഥാപിതമായ സെഹ്യോൻ മാളികയിലെ വിരുന്നിനെയും മദ്യപാന സദസായി ചിത്രീകരിക്കുക വഴി, ക്രിസ്തു മതത്തെയും ക്രിസ്തീയ സമുദായത്തെയും വിശുദ്ധ കുർബാനയെയും അവഹേളിക്കുയാണ് ചെയ്തിരിക്കുന്നത് എന്നതിൽ സംശയമില്ല.

‘വിവാദങ്ങളിലൂടെ തങ്ങളുടെ ഉൽപ്പന്നങ്ങൾ മാർക്കറ്റ് ചെയുക’ എന്ന പരസ്യതന്ത്രം കുറച്ചു വർഷങ്ങൾക്ക് മുൻപ് ‘മലയാള മനോരമ’ എന്ന മാധ്യമ ഭീമൻ ഇതേ ചിത്രം ഉപയോഗിച്ച് പയറ്റിനോക്കിയതാണ്. കത്തോലിക്കാ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് എന്ത്‌ ആഭാസങ്ങൾ കാട്ടിയാലും വിശ്വാസ സമൂഹം പ്രതികരിക്കില്ല എന്ന ധാരണയായിരിക്കും ഇതിന്റെ പിന്നിൽ എന്നതിൽ സംശയമില്ല. ആമേൻ പോലുള്ള മലയാള സിനിമകളിൽ വിശുദ്ധ കുർബാനയെയും, കുമ്പസാരത്തെയും, എന്തിനേറെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയിൽ ധ്യാനകേന്ദ്രങ്ങളെവരെ അപമാനിക്കുന്ന അവസ്ഥ ഒരു സാധാരണ സംഭവമായി മാറുന്നു.

ഓർക്കുക, ആവിഷ്കാര സ്വാതന്ത്ര്യം ഭാരതത്തിൽ അനുവദിക്കുന്നുണ്ട്; എന്ന് കരുതി മതപരമായ വിശ്വാസങ്ങളെ അപമാനിക്കാൻ ഇന്ത്യൻ ഭരണഘടന ഒരിക്കലും അനുവദിക്കുന്നില്ല. കൂടാതെ, നിയമപരമായി ശിക്ഷലഭിക്കാവുന്ന കുറ്റവുമാണ്. സെൻസർ ബോർഡിന്റെ ഉത്തവാദിത്വം അശ്‌ളീല രംഗങ്ങൾ മുറിച്ചു മാറ്റുക എന്നത് മാത്രമല്ല. മറിച്ച്, സാമൂഹിക, സാമുദായിക വിഷയങ്ങൾ പ്രമേയമാക്കുന്ന സിനിമകളിൽ ഏതെങ്കിലും സമുദായങ്ങൾക്കെതിരെ തെറ്റായ സന്ദേശങ്ങൾ നൽകി അപമാനിക്കുമ്പോൾ അതിനെതിരെ നടപടികൾ സ്വീകരിക്കുക എന്നത് കൂടിയാണെന്ന് മറക്കാതിരിക്കുക. ഇത്തരത്തിൽ നിരന്തരമായി ക്രൈസ്തവസഭയുടെ പരിപാവനമായ കൂദാശകൾ അപമാനിക്കുന്നതിൽ ‘സെൻസർ ബോർഡിന്റെ പങ്കും’ സംശയത്തിന്റെ നിഴലിലാണ്.

നമ്മുടെ വിശ്വാസ സത്യങ്ങളെ വിലകമാക്കുമ്പോൾ എന്തേ സമുദായ സംഘടനകൾ പ്രതികരിക്കാൻ മടിക്കുന്നു, അല്ലെങ്കിൽ അമാന്തിക്കുന്നു? സഭ്യമല്ലാത്ത ചിത്രം പ്രസിദ്ധീകരിച്ചിട്ട് ‘ഒരു സമൂഹവുമായോ വ്യക്തികളുമായോ എന്തെങ്കിലും തരത്തിൽ സാമ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികം മാത്രമായിരിക്കും’ എന്ന് പറയുന്നത് എല്ലാ കാര്യങ്ങളിലും (നമ്മുടെ അസ്ഥിത്വത്തെ പ്രഹരിക്കുന്ന കാര്യങ്ങളിലെങ്കിലും) അംഗീകരിച്ചു കൊടുക്കുന്നത് എന്ത് തരത്തിലുള്ള സഹനമാണ്?

CASA ഇതിനോടകം തന്നെ ഇക്കാര്യത്തിൽ ശക്തമായ പ്രതികരണവും, പ്രതിക്ഷേധവും നടത്തിക്കഴിഞ്ഞു. ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിക്കുന്ന ഈ പോസ്റ്റർ പിൻവലിക്കണമെന്ന് കാസ ആവശ്യപ്പെടുകയും, അല്ലാത്തപക്ഷം ക്രൈസ്തവരുടെ ശക്തമായ പ്രതിഷേധവും, നിയമ നടപടിയും നേരിടേണ്ടിവരുമെന്ന് വിപിൻ ആറ്റ്ലീയെ ഓർമിപ്പിക്കുകയും ചെയ്തിരിക്കുന്നു.

CASA (Christian Association and Alliance for Social Action) യുടെ പ്രതികരണം:

ശ്രീ.വിപിൻ ആറ്റ്ലീ,

താങ്കളുടെ “ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ “എന്ന സിനിമയുടെ പോസ്റ്റർ തികച്ചും ക്രൈസ്തവ വിരുദ്ധവും, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അതിർ വരമ്പുകൾ ലംഘിക്കുന്നതുമാണ്. ക്രൈസ്തവ സമൂഹം പരിപാവനമായി കാണുന്ന “ക്രിസ്തുവിന്റെ അന്ത്യ അത്താഴം “വളരെ മോശമായ രീതിയിൽ ആണ് താങ്കളുടെ സിനിമയുടെ പോസ്റ്ററിൽ ചിത്രീകരിച്ചിരിക്കുന്നത്. ആവിഷ്കാര സ്വാത്രന്ത്യത്തിന്റെ പേരിൽ എന്ത് ആഭാസവും ചെയ്തു കൂട്ടാമെന്ന വികലമായ ചിന്താ ഗതിയെ കാസ അതി ശക്തമായി അപലപിക്കുകയും, പ്രതിഷേധം അറിയിക്കുകയും ചെയ്യുന്നു.

പരിശുദ്ധ കുർബാനയുടെ സ്ഥാപനവുമായി ബന്ധമുള്ളത് കൊണ്ട് തന്നെ ക്രിസ്തീയ ആരാധനയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണിത്. ക്രിസ്തുവിന്റെ മരണ-പുന:രുദ്ധാരണങ്ങളുടെ ഓർമ പുതുക്കുന്നതിനോടൊപ്പം, മഹത്വ പ്രത്യക്ഷതയെയും, മടങ്ങി വരവിനെയും തിരുവത്താഴം വിശ്വാസികളെ ഓർമിപ്പിക്കുന്നു. 4 സുവിശേഷകന്മാരും വളരെ വ്യക്തമായി ഇത് ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

കലയുടെയും, ധാർമികതയുടെയും മൂല്യങ്ങൾക്ക് ഒട്ടും ചേരാത്ത നികൃഷ്ടമായ ഈ പ്രവർത്തി നിർഭാഗ്യകരമാണ്. പെസഹാ വിരുന്നിൽ ക്രിസ്തുവിന്റെയും, ശിഷ്യന്മാരുടെയും സ്ഥാനത്തു ആഭാസന്മാരെയും, മദ്യപാനികളെയും പ്രതിഷ്ഠിക്കുക വഴി ക്രൈസ്തവ സമൂഹത്തെ പൂർണമായ തോതിൽ താങ്കൾ അധിക്ഷേപിക്കുക്കയാണ്. ക്രൈസ്തവ മത പ്രതീകങ്ങളെ ദുരുപയോഗം ചെയ്യുന്നത് ഒരു കാരണവശാലും അംഗീകരിക്കുവാൻ സാധിക്കാത്തതാണ്. കുറേക്കൂടി ഉയർന്ന മൂല്യ ബോധം പുലർത്തി, ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിക്കുന്ന ഈ പോസ്റ്റർ പിൻവലിക്കണമെന്ന് കാസ താങ്കളോട് ആവശ്യപ്പെടുന്നു. അല്ലാത്ത പക്ഷം ക്രൈസ്തവരുടെ ശക്തമായ പ്രതിഷേധവും, നിയമ നടപടിയും നേരിടേണ്ടി വരുമെന്ന് താങ്കളെ ഓർമിപ്പിക്കുന്നു.

ക്രിസ്തുവിൽ സ്നേഹപൂർവ്വം, കാസ…

vox_editor

Recent Posts

കൃപാസനം പ്രേഷിത ജോമോൾ ഇനി “സമർപ്പിത കന്യക”

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…

1 day ago

Christ the King_2025_കുരിശിലെ രാജാവ് (ലൂക്കാ 23:35-43)

ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…

5 days ago

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ല; കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…

2 weeks ago

33rd Sunday_2025_ശ്രദ്ധയുള്ള ദൈവം (ലൂക്കാ 21:5-19)

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…

2 weeks ago

റോമിലെ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസലിക്കയുടെ പ്രതിഷ്ഠാ ദിനത്തില്‍ ദുവ്യബലി അര്‍പ്പിച്ച് പ്രാര്‍ഥിച്ച് ലിയോ പാപ്പ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…

2 weeks ago

31st_Sunday_ചാട്ടവാറുമായി നിൽക്കുന്നവൻ (യോഹ 2:13-22)

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…

3 weeks ago