അനില്‍ കുമാർ വി. അയ്യപ്പന്‍
ക്രൈസ്തവ മിഷണറിമാര്‍ പാല്‍പൊടിയും ഗോതമ്പും കൊടുത്തു മതം മാറ്റിയോ?
കേരളത്തിലെ ഭക്ഷണ സംസ്കാരത്തില്‍ മിഷണറിമാര്‍ എന്ത് മാറ്റം വരുത്തി?
1940 കള്‍ വരെ എന്തായിരുന്നു ഇവിടെ അവര്‍ണ്ണ ജനതയുടെ ഭക്ഷണം? വ്യക്തമായ തെളിവുകള്‍!!!
ഈ രാജ്യത്തിന്‍റെ സംസാരത്തിന്‍റെ മേന്മയെക്കുറിച്ചു ഇന്ന് പെരുമ്പറ മുഴക്കുന്നവര്‍ക്ക് ഇന്നലത്തെ അവസ്ഥ എന്തായിരുന്നു എന്ന് അറിയാന്‍ സ്പഷ്ടമായ ഒരു ചരിത്ര വായന.
ഭക്ഷ്യ സുരക്ഷയെക്കുറിച്ച് എന്തെങ്കിലും ചിന്ത ഇവിടെ ഉണ്ടായിരുന്നോ? എന്താണ് ഭക്ഷ്യ സുരക്ഷയുടെ നിര്‍വചനം?
മിഷണറിമാര്‍ ഭക്ഷ്യ സുരക്ഷ മാത്രമല്ല, ക്ഷാമകാലത്ത് എന്ത് സംരക്ഷണമാണ് ഇവിടുത്തെ അവര്‍ണ്ണ സമൂഹത്തിനു നല്‍കിയത്?
ഇന്ത്യയിലെ വിവിധ ദളിത് വിഭാഗങ്ങളെ വംശനാശം വന്നു പോകാതെ സംരക്ഷിച്ചത് മിഷനറിമാര്‍.
തിരുവിതാംകൂറിലെ ഊഴിയം അടിമപ്പണിക്കാര്‍ക്ക് 25 പൈസ കൂലി കൊടുക്കാന്‍ തുടങ്ങിയതോടെ അവര്‍ കാശ് കൊടുത്ത് അരി വാങ്ങിക്കഴിക്കാന്‍ തുടങ്ങിയതും അനന്തരഫലമായി ഇടങ്ങഴി അരിക്ക് 5 പൈസ വിലയില്ലാതിരുന്ന അക്കാലത്ത് പതിനാലു ലക്ഷം ഉറുപ്പികയുടെ അരി തിരുവിതാംകൂറിന് ഇറക്കുമതി ചെയ്യേണ്ടി വന്ന ചരിത്രം…
ബര്‍ത്തലോമിയോ രേഖപ്പെടുത്തിയ കേരളീയ ഭക്ഷണ ചരിത്രം.
മലബാര്‍ മാന്വല്‍ ഉദ്ധരിച്ചുകൊണ്ട് ഒരു വിവരണം.
പുലയനും പറയനും തമ്മിലുള്ള അയിത്തം.
നല്ല വിഭവ ശേഷിയും അനുകൂലമായ കാലാവസ്ഥയും ഉണ്ടായിരുന്നിട്ടും ആവശ്യത്തിനു ഭക്ഷണം എന്തുകൊണ്ട് ഇവിടെ ഉത്പാദിപ്പിക്കപ്പെട്ടില്ല? ആരാണ് അതിനു കാരണക്കാര്‍?
മരിക്കാന്‍ അനുവാദം പോലും ഇല്ലാതിരുന്ന ദളിത് വര്‍ഗ്ഗം.
കേരളത്തിലെ കൂലി വ്യവസ്ഥ, ബുക്കാനന്‍റെ ചരിത്രത്തില്‍ നിന്നും.
അടിമത്തം നിസ്സഹായനാക്കിയ പുലയന്‍റെ ജീവിത സാഹചര്യങ്ങളുടെ നിക്ഷ്പക്ഷ വിവരണം.
എന്തായിരുന്നു ഈഴവന്‍റെ അവസ്ഥ?
കിഴങ്ങ്, എലി, ഓന്ത്, സാബോ പൊടി എന്നിവ തിന്നു ജീവിച്ച കീഴ്ജാതിക്കാരന്‍റെ അവസ്ഥയെന്ത്?
ചങ്ങമ്പുഴയുടെ “വാഴക്കുല” വെറും കവിത മാത്രമോ?
ഭാസ്കരനുണ്ണി പറഞ്ഞ “പശുവിനെ വളര്‍ത്താം പക്ഷെ കറക്കരുത്.”
പശുവിന്‍റെ അകിടില്‍ തൊടുവാന്‍ അനുവാദം ഇല്ലാതിരുന്ന ദളിതര്‍. സ്വന്തം പശുവിനെ കറന്നാല്‍ മരത്തില്‍ കെട്ടി അടി…
മോരോ തൈരോ വെണ്ണയോ കൂട്ടാന്‍ അറിയാത്ത വര്‍ഗ്ഗം എന്ന് സവര്‍ണ്ണരാല്‍ അവര്‍ണ്ണര്‍ എന്തുകൊണ്ട് പരിഹസിക്കപ്പെട്ടു?
കേരളത്തിൽ അടിമ വ്യാപാരമോ????
ജെയിംസ് ഫോര്‍ബ്സ് പറഞ്ഞ രണ്ടു പന്നിയെക്കാള്‍ വിലകുറഞ്ഞ അഞ്ചുതെങ്ങിലെ മനുഷ്യകുട്ടികളുടെ വില്പന ചരിത്രം.
ജാതികളുടെ ഉള്ളില്‍ നിലനിന്നിരുന്ന ഉപജാതിവ്യവസ്ഥയുടെ വിവരണം.
ഇന്നും ഹോട്ടലില്‍ കയറാന്‍ അവകാശമില്ലാത്ത, വേറെ ഗ്ലാസ്സില്‍ ചായ കുടിക്കേണ്ടിവരുന്ന തമിഴ്നാട്ടിലെ ചോക്ളിയന്‍റെ അവസ്ഥ.
ആദ്യത്തെ മിശ്രഭോജനം- സഹോദരന്‍ അയ്യപ്പന്‍ ജനിക്കും മുൻപ് മിഷണറിമാര്‍ നടത്തിയത്.
സമ്പന്നര്‍ ദൈവത്താല്‍ അനുഗ്രഹിക്കപ്പെട്ടവരും ദരിദ്രന്‍ ശപിക്കപ്പെട്ടവനും എന്ന വിശ്വാസത്തിന്‍റെ അടിവേര്‍ അറുത്ത ചരിത്രം.
ഇന്ന്‍ ഇന്ത്യയില്‍ ക്രൈസ്തവരെ ആക്രമിക്കാന്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവര്‍, ഒരിക്കൽ മിഷനറിമാര്‍ അന്നവും വിദ്യയും ആരോഗ്യവും നല്‍കി സംരക്ഷിച്ച അവര്‍ണ്ണ വിഭാഗത്തിന്‍റെ പിന്‍ഗാമികള്‍..
ചരിത്രം അറിയാത്തത്തിന്‍റെ ഗതികേട് ഭാരത സംസ്കാരം ഇനിയും ചുമക്കരുത്…
ആഹാരത്തിന്‍റെ രാഷ്ട്രീയം എന്ന ടൈറ്റിലില്‍ ശ്രീ അനില്‍ കുമാര്‍ വി അയ്യപ്പന്‍, വ്യക്തമായ, എഴുതപ്പെട്ട ചരിത്ര രേഖകളെ തിരഞ്ഞു പിടിച്ച് അവതരിപ്പിച്ചിരിക്കുന്ന ഈ പേപ്പര്‍ ഓരോ മലയാളിയും അറിഞ്ഞിരിക്കേണ്ടതാണ്. വെറും പെരുപ്പിച്ചു കാട്ടലുകളിലൂടെ, അറിവില്ലായ്മയില്‍ നിന്ന് വലിയ അബദ്ധങ്ങളിലേക്ക് ഈ തലമുറയും വരും തലമുറയും വീണുപോകാതിരിക്കാന്‍ ഈ അറിവുകള്‍ വളരെ ഗുണം ചെയ്യും…
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില് ആദ്യമായി ഭരണങ്ങനത്ത് അല്ഫോണ്സാമ്മയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി: നമുക്ക് മുന്പേ സ്വര്ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്മ്മയാണ് നവംബര് ഒന്നാം തീയതി…
സ്വന്തം ലേഖകന് ചങ്ങനാശ്ശേരി : പ്രാര്ഥനാ മുഖരിതമായ അന്തരീക്ഷത്തില് ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്ച്ച് ബിഷപ്പായി മാര്…
സ്വന്തം ലേഖകന് ദുബായ് : ദുബായിലെ കേരള ലാറ്റിന് കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില് 2024 നവംബര് 10ന് ലാറ്റിന്…
This website uses cookies.