മത്തായി 20 : 20-28
“നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനും നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ദാസനുമായിരിക്കണം”.
ക്രിസ്തു നമ്മെ ഓർമിപ്പിക്കുന്നത് ‘ഒരു മികച്ച ക്രിസ്തു അനുയായിയായി ജീവിക്കുവാനാണ്’. യേശു പറയുന്നത് ശ്രദ്ധിക്കുക : “വിജാതീയരുടെ ഭരണകര്‍ത്താക്കള്‍ അവരുടെ മേൽ യജമാനത്വം പുലര്‍ത്തുന്നുവെന്നും, അവരുടെ പ്രമാണികള്‍ അവരുടെമേല്‍ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങള്‍ക്കറിയാമല്ലോ.
എന്നാല്‍, നിങ്ങളുടെയിടയില്‍ അങ്ങനെയാകരുത്” – ഇതിനർത്ഥം മറ്റൊന്നുമല്ല – നീ ഒരു ക്രിസ്ത്യാനി ആണോ എങ്കിൽ നീ വ്യത്യസ്തനായിരിക്കണം.
ക്രിസ്ത്യാനിയുടെ മുഖമുദ്ര അഹങ്കാരവും അധികാരവുമല്ല, മറിച്ച് എളിമയും സേവനവുമാണ്. നമ്മുടെ ജീവിതം പലപ്പോഴും തിരയുന്നത് നമ്മുടെ തന്നെ ഔന്നത്യവും സുരക്ഷിതത്വവും സന്തോഷവും ആണല്ലോ. എന്നാൽ യേശു പറയുന്നു, നീ അതെല്ലാം ത്യജിക്കണം, കാരണം നീ എന്റെ അനുയായിയാണ്. അതുകൊണ്ടാണ്, യേശു പറയുന്നത് : ‘താൻ വന്നിരിക്കുന്നത് ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കുവാനുമാണെന്ന്’. നമ്മിൽ, സ്വയം നൽകലിന്റെ, വിട്ടുകൊടുക്കലിന്റെ മനോഭാവം ഉണ്ടാകണം എന്ന് സാരം.
നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനും നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ദാസനുമായിരിക്കണം.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്റെ 12 വര്‍ഷം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ 21-ാം നാള് ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.