
ജോയി കരിവേലി
വത്തിക്കാന്‍ സിറ്റി: കൊല്ലരുത് എന്നതിന്‍റെ അര്‍ത്ഥം സ്നേഹത്തിലേക്കുള്ള വിളിയെന്നാണെന്ന് ഫ്രാൻസിസ് പാപ്പാ. ഇന്നലെ ബുധനാഴ്ച സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ അങ്കണത്തില്‍ പ്രതിവാര പൊതുദര്‍ശനത്തിനായി വിവധരാജ്യങ്ങളില്‍ നിന്ന് എത്തിച്ചേർന്ന പതിനെണ്ണായിരത്തോളം വരുന്ന സന്ദർശകരെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ.
മനുഷ്യന് ശ്രേഷ്ഠവും സൂക്ഷ്മവേദിയുമായ ഒരു ജീവനുണ്ടെന്നും അതുപോലെ തന്നെ പ്രാധാന്യമേറിയ നിഗൂഢമായ ഒരു “അഹം” ഉണ്ടെന്നും പാപ്പാ പറഞ്ഞു. അങ്ങനെ വരുമ്പോൾ ഒരു കുഞ്ഞിന്‍റെ നിഷ്ക്കളതയെ ഹനിക്കാന്‍ അവസരോചിതമല്ലാത്ത ഒരു വാചകം മതി. ഒരു നിസ്സംഗതാഭാവം മതി ഒരു സ്ത്രീയെ മുറിവേല്പ്പിക്കാന്‍. ഒരു യുവഹൃദയത്തെ പിളര്‍ക്കാന്‍ ആ വ്യക്തിയോട് വിശ്വാസം കാണിക്കാതിരുന്നാല്‍ മാത്രം മതിയാകും. ഒരുവനെ ഇല്ലായ്മ ചെയ്യുന്നതിന് അവഗണന മാത്രം മതിയാകും. അതുപോലെ ദ്രോഹം ചെയ്യുന്നില്ല എന്നതു കൊണ്ട് എല്ലാം ശുഭം എന്നു കരുതേണ്ട. ഒരോരുത്തരും ചെയ്യേണ്ടതായ നന്മയുണ്ട്. അതാണ് നമ്മെ നാമാക്കിത്തീര്‍ക്കുന്നതെന്നും നിസ്സംഗത ആളെ കൊല്ലുന്നുവെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.
ആദ്യത്തെ ഘാതകനായ കായേനോട് കര്‍ത്താവ് ‘നിന്‍റെ സഹോദരന്‍ എവിടെ’ എന്നു ചോദിക്കുമ്പോള്‍ കായേന്‍റെ വായില്‍നിന്നു വരുന്ന ഭീകരമായ ഒരു മറുപടി “എനിക്കറിയല്ല, സഹോദരന്‍റെ കാവല്‍ക്കാരനാണോ ഞാന്‍?” എന്നായിരുന്നു. സത്യത്തിൽ കൊലപാതകികളുടെ സംസാര രീതിയാണത്. “അതൊന്നും എന്നെ സ്പര്‍ശിക്കുന്നതല്ല”, “എല്ലാം നിന്‍റെ കാര്യം” ഇതാണ് കൊലപാതകിയുടെ ശൈലി. അതിനാൽ “നമ്മള്‍ പരസ്പരം കാവല്‍ക്കാരാണ്” എന്നത് മറക്കാതിരിക്കാം. ഇതാണ് ജീവന്‍റെ സരണിയും അഹിംസയുടെ പാതയുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.