Categories: Articles

കൊറോണാക്കാലത്തെ സൈബർ അപകടങ്ങൾ

You are not paying for products but you are the product...

ജിനു തെക്കേത്തല

കൊറോണ പ്രതിസന്ധിയിൽ ലോകം മുഴുവൻ കഠിനവേദന അനുഭവിക്കുകയാണ്. ഓരോ ദിവസവും എണ്ണിയെണ്ണി തള്ളിനീക്കുകയാണ് നാമെല്ലാവരും. എന്നാൽ മനുഷ്യന്റെ ഈ അടിയന്തരാവസ്ഥ ഘട്ടത്തിലും സാമൂഹിക പ്രതിബദ്ധതക്കുമേൽ സാമ്പത്തിക അടിത്തറ ഉറപ്പിക്കുന്ന തിരക്കിലാണ് ഏതാനും ചില അന്താരാഷ്ട്ര ഓൺലൈൻ ബിസിനസ് ഭീകരന്മാർ. വളരെയധികം ചർച്ച ചെയ്യപ്പെട്ട സൊഷാന സുബൊഫ് എന്ന അമേരിക്കൻ എഴുത്തുകാരിയുടെ ആനുകാലികപ്രസക്തമായ ഒരു പുസ്തകമാണ് “The Age of Surveillance Capitalism” അഥവാ “നിരീക്ഷണ മുതലാളിത്തത്തിന്റെ യുഗം”. സാമൂഹിക-സാമ്പത്തിക അപഗ്രഥനങ്ങളെ മനുഷ്യമനഃസാക്ഷിക്ക് മുൻപിൽ സമസ്യയുടെ വാക്മയ ചിത്രം സൃഷ്ടിച്ച റേച്ചൽ കഴ്സന്റെ – സൈലന്റ് സ്പ്രിങ്, കാറൽ മാർക്സിന്റെ – ക്യാപിറ്റൽ എന്നീ ഗ്രന്ഥങ്ങൾ പോലെ ഇന്ന് മനുഷ്യന്റെ സ്വകാര്യതയ്ക്ക് വിലയിട്ടുകൊണ്ട് ധാർമികമായ മൂല്യങ്ങൾ കാറ്റിൽ പറത്തുന്ന വൻകിട മുതലാളിത്തത്തിനെതിരെ ഈ പുസ്തകം വിരൽ ചൂണ്ടുന്നു.

സ്വകാര്യ വ്യവസായത്തിലും ഗവൺമെന്റിലും വർദ്ധിച്ചുവരുന്ന ഇത്തരത്തിലുള്ള സ്വകാര്യതാ അഴിമതികൾ ഒറ്റപ്പെട്ട സംഭവങ്ങളല്ല. എങ്കിലും നമ്മെ സംബന്ധിച്ച് ഇതിനെ പറ്റിയുള്ള പഠനങ്ങൾ അധികമായി നാം നടത്തിയിരുന്നില്ല എന്നുള്ളതാണ് വാസ്തവം. അധികാരത്തിലിരിക്കുന്നവർപോലും ഇത്തരം ചൂഷണങ്ങളെ പറ്റി ബോധവാന്മാർ ആകണമെന്നില്ല എന്നത് മറ്റൊരു വസ്തുത. എല്ലാ മേഖലകളെയും ഇത്തരം ‘വൻകിട മുതലാളിമാർ’ സാമ്പത്തികസ്രോതസാക്കി മാറ്റിക്കൊണ്ട്, വ്യക്തിബന്ധങ്ങളെ തച്ചുടക്കുമ്പോഴാണ് സുബോഫിന്റെ വാക്കുകൾ അന്വർത്ഥമാകുക “You are not paying for products but you are the product”. ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തിൽ ഈ ഒരു സാഹചര്യത്തെ വിലയിരുത്തുവാൻ ഞാൻ താല്പര്യപ്പെടുന്നില്ല, എങ്കിലും എന്റെ സഹോദരങ്ങൾ ഈ ക്വാറന്റൈൻ കാലത്ത് ഓൺലൈൻ ബന്ധങ്ങൾ വളർത്തിയെടുക്കുമ്പോൾ അറിയാതെയെങ്കിലും “cookies” വഴിയായി സ്വകാര്യതയിലേക്കുള്ള പ്രവേശന ടിക്കറ്റ് അന്യർക്ക് നൽകുമ്പോൾ അതുവഴി മുതലെടുക്കുന്ന വൻകിടമുതലാളിമാരെ കുറിച്ചും അറിഞ്ഞിരിക്കണമെന്ന് ഞാൻ താത്പര്യപ്പെടുന്നു.

ആരോഗ്യ പരിരക്ഷയിൽ ഭാവിയിലേക്കുള്ള ഒരു പ്രധാന വെല്ലുവിളിയാണ് നിർമിത ബുദ്ധി അഥവാ Artificial Intelligence മുൻപോട്ട് വയ്ക്കുന്നത്. കമ്പ്യൂട്ടറുകളിലേക്കും ഐസിടി സിസ്റ്റങ്ങളിലേക്കും മനുഷ്യന്റെ ആരോഗ്യവിവരങ്ങളെ “ആർട്ടിഫിഷ്യൽ ഇന്റലിജൻസ്” സാങ്കേതികതയുടെ സഹായത്തോടെ ശേഖരിക്കുകയും, ആ വിവരങ്ങൾ സുരക്ഷിതമല്ലാത്ത വൻകിട മുതലാളിമാരുടെ സാമ്പത്തിക ലാഭഹേതുവാകുവാൻ വഴിവയ്ക്കുമ്പോഴാണ് ഇതിന്റെ ധാർമ്മികമായ അപചയത്തെ പറ്റി നാം ചിന്തിക്കേണ്ടത്.

രോഗികളെ മികച്ച രീതിയിൽ ചികിത്സിക്കുന്നതിനും, ചികിത്സാരീതികൾ കാല, സ്ഥല പരിമിതികൾക്കതീതമായി ആസൂത്രണം ചെയ്യാനും, കൈകാര്യം ചെയ്യാനും, നിരീക്ഷിക്കാനും പ്രാദേശിക, ദേശീയ, അന്തർദ്ദേശീയ തലത്തിലുള്ള സംവിധാനങ്ങൾ ‘കൂട്ടായ’ തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ മാത്രമാണ് ഇത്തരത്തിലുള്ള സ്വകാര്യതയിലേക്കുള്ള അഴിമതികളും ചൂഷണങ്ങളും ഒരു പരിധി വരെ ചെറുത്ത് നില്ക്കാൻ നമുക്ക് സാധിക്കുകയുള്ളൂ. എന്നാൽ കൃത്യമായ നിരീക്ഷണം നടത്തുന്നില്ലെങ്കിൽ ഇത് വലിയ ഒരു ആപത്ത് നമ്മുടെ നാട്ടിലേക്ക് വിളിച്ചുവരുത്തുകയാണ് ചെയ്യുന്നത്.

വ്യക്തിഗതമാക്കേണ്ട ഉപകരണങ്ങൾ, ആരോഗ്യ സംവിധാനങ്ങളുടെ വ്യത്യസ്ത സവിശേഷതകൾ, മൂല്യനിർണ്ണയത്തിലൂടെയുള്ള കൃത്യമായ മരുന്നുകളുടെ വിതരണം എന്നിവയെല്ലാം ഈ ആധുനിക രീതി ത്വരിതപ്പെടുത്തുമെങ്കിലും, നാം നൽകുന്ന വ്യക്തിപരമായ വിവരങ്ങൾ: ഇമേജുകൾ‌, റെഫെറൻസുകൾ, ക്ലിനിക്കൽ‌ ഡാറ്റ, രോഗികളുടെ വ്യക്തിഗത പ്രൊഫൈലിംഗ് സംബന്ധിച്ച സൂചകങ്ങൾ ഇവയൊക്കെ ദുരുപയോഗം ചെയ്തുകൊണ്ട് വിദൂരഭാവിയിൽ വലിയ യുദ്ധകാരണങ്ങൾക്കുള്ള ആയുധ സ്വരൂക്കൂട്ടലുകൾക്ക് പോലും കാരണമായേക്കാം.

എന്നാൽ വ്യക്തിഗത പ്രോട്ടോകോൾ നിലനിർത്തികൊണ്ട്, ഒരു നാടിന്റെ നിയമസംഹിതകൾക്ക് വിധേയമായി ഇത്തരത്തിലുള്ള വിവര ശേഖരണം നടത്തുമ്പോൾ ഇവ മെഡിക്കൽ പദങ്ങളുടെ അംഗീകാരം, രോഗനിർണയം ,ക്ലിനിക്കൽ കോഡിങ് സിസ്റ്റം, പ്രൊഫഷനലുകൾക്കിടയിലുള്ള ആശയവിനിമയം, നൂതന റോബോട്ടിക് ഉപകരണങ്ങളുടെ ഉപയോഗം, ആരോഗ്യ ഡാറ്റയുടെ വിലയിരുത്തൽ, ആരോഗ്യ വിദഗ്ധരുടെ നേരിട്ടുള്ള ഇടപെടൽ എന്നീ പ്രക്രിയകൾ എളുപ്പത്തിൽ ആക്കാനും അതുവഴി ആരോഗ്യമേഖലയിൽ കൊറോണ കാലത്തെന്ന പോലെ എല്ലായ്‌പ്പോഴും നേട്ടം കൈവരിക്കാനും നമ്മുടെ കൊച്ചു കേരളത്തിന് സാധിക്കും. എന്നാൽ വ്യക്തിഗത ഡാറ്റയുടെ നൈതിക ഉപയോഗത്തിലും പ്രസക്തമായ അന്തിമ ഫലങ്ങളുടെ സുതാര്യതയിലും ആരോഗ്യമേഖലയിൽ സർക്കാരിന് ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ്” ഓഫർ ചെയ്യുന്ന ‘കമ്പനിക’ളുടെ മേൽ നിയമപരമായും, അധികാരികമായും “നിരീക്ഷണക്കഴിവ് കൈവരിക്കുക” എന്ന ലക്ഷ്യത്തെ അഭിമുഖീകരിക്കേണ്ടതുണ്ട്. അതിനായുള്ള പരിശ്രമം നാം തുടങ്ങേണ്ടിയിരിക്കുന്നു.

vox_editor

Recent Posts

ഫ്രഞ്ച് ദ്വീപിലേക്ക് പാപ്പയെ അനുഗമിച്ച് കര്‍ദിനാള്‍ ജോര്‍ജ്ജ് കൂവക്കാട്

അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…

4 days ago

Advent 3rd Sunday_മനുഷ്യത്വമാണ് വിശുദ്ധി (ലൂക്കാ 3: 10-18)

ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…

7 days ago

ഫ്രാന്‍സീസ് പാപ്പാ മുന്നാമതും ഫ്രാന്‍സിലേക്ക്

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …

7 days ago

ഫ്രാന്‍സിസ് പാപ്പ വൈദികനായിട്ട് 55 വര്‍ഷങ്ങള്‍

  വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്‍പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…

1 week ago

സാമ്പത്തിക തിരിമറി നടത്തിയ വൈദികനെ വത്തിക്കാന്‍ ജയിലിലടച്ചു

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : സാമ്പത്തിക തിരിമറി നടത്തിയ സലേഷ്യന്‍ വൈദികന്‍ ഉള്‍പ്പെടെ 3 പേര്‍ക്ക് തടവ് ശിക്ഷയും…

1 week ago

ഇത് കത്തോലിക്കാസഭയിലെ പ്രായം കുറഞ്ഞ കര്‍ദിനാള്‍

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പ കഴിഞ്ഞ ശനിയാഴ്ച കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയ 21 കര്‍ദിനാള്‍മാരില്‍…

1 week ago