Categories: Kerala

കൊച്ചി രൂപതാ ചാൻസലർ ഫാ.റെജിൻ ജോസഫ് തോമസ് ആലുങ്കൽ നിര്യാതനായി

തിരുകർമങ്ങൾ ചൊവ്വാഴ്ച 3.00 മണിക്ക് എരമല്ലൂർ സെന്റ് ഫ്രാൻസീസ് സേവ്യർ ദേവാലയ സെമിത്തേരിയിൽ

ജോസ് മാർട്ടിൻ

ഫോർട്ടുകൊച്ചി: കൊച്ചി രൂപത ചാൻസലർ വെരി.റവ.ഫാ.റെജിൻ ജോസഫ് തോമസ് ആലുങ്കൽ നിര്യാതനായി, 41 വയസായിരുന്നു. 2021 ഏപ്രിൽ മുതൽ രൂപതാ ചാൻസലറായി സേവനം അനുഷ്ഠിച്ചു വരുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് ശനിയാഴ്ച്ച സ്വവസതിയിൽ വെച്ചുണ്ടായ ദേഹാസ്വസ്ഥ്യത്തെ തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികത്സ തുടരുന്നതിനിടെ ഹൃദയഘാതമുണ്ടായതിനാൽ മരണം സംഭവിക്കുകയായിരുന്നു.

ചന്തിരൂർ ആലുങ്കൽ ജോസഫിന്റെയും ത്രേസ്യാമ്മയുടെയും മകനായി 1981 ഓഗസ്റ്റ് 29-ന് ജനിച്ച അദ്ദേഹം പട്ടണക്കാട് പബ്ലിക്ക് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് ചെങ്ങനൂർ എൻജിയിറിംഗ് കോളജിൽ നിന്ന് ബിരുദവും കുസാറ്റിൽ നിന്ന് എൻജിനിയറിംഗിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ അദ്ദേഹം ചേർത്തല ഗവർമെൻ്റ് എൻജിയിറിംഗ് കേളേജ് അദ്ധ്യാപകനായി ജോലി ചെയ്തിരുന്നു. പിന്നീട്, പൂനെ പേപ്പൽ സെമിനാരിയിൽ വൈദീകപഠനം പൂർത്തിയാക്കി 2020ൽ വൈദീക പട്ടം സ്വീകരിച്ചു. വൈപ്പിൻ പ്രത്യാശ മാതാ ഇടവകയിൽ അസിസ്റ്റന്റ് വികാരിയായി സേവനം അനുഷ്ഠിച്ചുകൊണ്ട് വൈദീക ജീവതം ആരംഭിച്ച അദ്ദേഹം ഫോർട്ടുകൊച്ചി ജൂബിലി മെമ്മോറിയൽ ഐ.ടി.ഐ. പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചുവരുകയായിരുന്നു.

വരുന്ന ചൊവ്വാഴ്ച 08/11/2022, രാവിലെ 7 മണിക്ക് മൃതദേഹം ഫോർട്ടുകൊച്ചി അരമനയിൽ ബിഷപ്പസ് ചാപ്പലിൽ പൊതുദർശനത്തിനുവെയ്ക്കും. പിന്നീട് ചന്തിരൂരിലുള്ള അദേഹത്തിന്റെ വസതിയിൽ അന്തിമോപചാരങ്ങൾക്ക് ശേഷം, ഇടവകയായ ചന്തിരൂർ സെന്റ് മേരീസ്‌ ദേവാലയത്തിലേക്ക് കൊണ്ട് വരുകയും, ഔദ്യോഗിക രൂപതാ ബഹുമതികളോടെ ഉച്ചകഴിഞ്ഞ് 3.00 മണിക്ക് തിരുകർമങ്ങൾ ആരംഭിച്ച് എരമല്ലൂർ സെന്റ് ഫ്രാൻസീസ് സേവ്യർ ദേവാലയ സെമിത്തേരിയിൽ പൂർത്തിയാകുകയും ചെയ്യുമെന്ന് രൂപതാ പി. ആർ. ഒ. ഫാ. ജോണി സേവ്യർ പുതുക്കാട്ടു് അറിയിച്ചു.

സഹോദരങ്ങൾ, ജെറിൻ (യു.കെ.), റിനു (യു. എസ്. എ).

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

4 days ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

3 weeks ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

1 month ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 month ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 months ago