Categories: Kerala

കേരളത്തിൽ ലത്തീൻ സഭ ചെയ്തുവരുന്ന സേവനങ്ങളെ തമസ്കരിക്കാനും സഭയെയും സമുദായത്തെയും അവഹേളിക്കുന്നതിനും ശ്രമം നടക്കുന്നെന്നു ബിഷപ് ഡോ.സ്റ്റാൻലി റോമൻ

കേരളത്തിൽ ലത്തീൻ സഭ ചെയ്തുവരുന്ന സേവനങ്ങളെ തമസ്കരിക്കാനും സഭയെയും സമുദായത്തെയും അവഹേളിക്കുന്നതിനും ശ്രമം നടക്കുന്നെന്നു ബിഷപ് ഡോ.സ്റ്റാൻലി റോമൻ

കൊല്ലം: കേരളത്തിൽ ലത്തീൻ സഭ സാമൂഹിക, വിദ്യാഭ്യാസ മേഖലകളിൽ ചെയ്തുവരുന്ന സേവനങ്ങളെ തമസ്കരിക്കാനും സഭയെയും സമുദായത്തെയും അവഹേളിക്കുന്നതിനും ശ്രമം നടക്കുന്നെന്നു ബിഷപ് ഡോ. സ്റ്റാൻലി റോമൻ. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ.) വാർഷിക ജനറൽ കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു.

ഇതിനു രാഷ്ട്രീയ, ഭരണ, ഉദ്യോഗസ്ഥ തലങ്ങളിൽ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നതായി കൊല്ലം ട്രിനിറ്റി സ്കൂൾ ഉൾപ്പെടെയുള്ള സംഭവങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ വ്യക്തമാക്കുന്നെന്നും ബിഷപ് പറഞ്ഞു.

ഓഖി വിഷയത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾ മനഃപൂർവം വൈകിപ്പിക്കുകയാണെന്നു സമ്മേളനം ആരോപിച്ചു. 250 കോടി രൂപയിലധികം ലഭിച്ചിട്ടും സർക്കാർ നടപടികൾ ആരംഭിക്കാത്തതു പ്രതിഷേധാർഹമാണ്. ഇനിയും മടങ്ങിവരാത്ത മുഴുവൻ മത്സ്യത്തൊഴിലാളികളെയും മരിച്ചതായി പ്രഖ്യാപിച്ച് നഷ്ടപരിഹാരം നൽകുക, തീരനിയന്ത്രണ വിജ്ഞാപനത്തിലെ അപാകതകൾ പരിഹരിക്കുക, കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ എല്ലാ തലത്തിലുമുള്ള നിയമനങ്ങളിലും ഭരണഘടനാനുസൃതമായ സംവരണം പാലിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

ഉപതിരഞ്ഞെടുപ്പു സംബന്ധിച്ച തുടർ നടപടികൾ തീരുമാനിക്കുന്നതിനു മാർച്ച് 25-നു മാവേലിക്കരയിൽ കേന്ദ്രകമ്മിറ്റി യോഗം ചേരും. സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷെറി ജെ.തോമസ്, എൻ.കെ.പ്രേമചന്ദ്രൻ എംപി, കൊല്ലം വികാരി ജനറൽ മോൺ. പോൾ മുല്ലശേരി, മോൺ. ജോസ് നവസ്, ജോസഫ് പെരേര, അനിൽ ജോൺ ഫ്രാൻസിസ്, ഇ.ഡി.ഫ്രാൻസിസ്, എബി കുന്നേപ്പറമ്പിൽ, ഫാ.സഫറിൻ, അജു ബി.ദാസ്, സി.ടി.അനിത, ജോസഫ് ജോൺസൺ, ബേബി ഭാഗ്യോദയം, ആന്റണി ആൽബർട്ട്, എം.സി.ലോറൻസ്, ജസ്റ്റിൻ കരിപ്പാട്ട്, കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ് ഇമ്മാനുവൽ മൈക്കിൾ, എൽ.സി.വൈ.എം. ജനറൽ‌ സെക്രട്ടറി എം.എ.ജോണി എന്നിവർ പ്രസംഗിച്ചു.

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

4 days ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

3 weeks ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

1 month ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 month ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 months ago