അർച്ചന കണ്ണറവിള
നെയ്യാറ്റിൻകര: ലോക്ക് ഡൗൺ സമയത്ത് വീട്ടിലായിരിക്കുന്ന യുവജനങ്ങൾക്ക് വേണ്ടി, യുവജനങ്ങൾക്കിടയിൽ വിഷരഹിതമായ ഭക്ഷണസംസ്കാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നെയ്യാറ്റിൻകര രൂപതാ തലത്തിൽ ജൈവ പച്ചക്കറി തോട്ട നിർമ്മാണ മത്സരത്തിന് തുടക്കം കുറിക്കുന്നു. രജിസ്ട്രേഷൻ മെയ് 24 മുതൽ ആരംഭിച്ചു, ജൂൺ 5 വരെ ഓൺലൈനിൽ രജിസ്ട്രേഷൻ നടത്താവുന്നതാണ്.
വീട്ടുമുറ്റം, ടെറസ് എന്നിവിടങ്ങളിൽ കൃഷി ചെയ്യുന്ന പച്ചക്കറി ഇനങ്ങൾ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ. രാസവളങ്ങൾ ഉപയോഗിക്കുവാൻ പാടില്ല. വാഴ പോലുള്ള ഫലവർഗങ്ങളും ചേന, കാച്ചിൽ തുടങ്ങിയ കിഴങ്ങുവർഗങ്ങളും പച്ചക്കറികളുടെ കൂട്ടത്തിൽ പരിഗണിക്കുകയില്ല.15 വയസ്സു മുതൽ 30 വയസ്സു വരെയുള്ള യുവജനങ്ങൾക്കായിരിക്കും മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത ഉണ്ടായിരിക്കുക. സ്ഥല പരിമിതി മറികടക്കാൻ മോഡേൺ (ഹൈടെക് ) രീതിയിലുള്ള വ്യത്യസ്തമായ കൃഷിരീതികൾ അവലംബിക്കാവുന്നതാണ്.
രജിസ്ട്രേഷൻ പൂർത്തിയാക്കി മത്സരത്തിൽ പങ്കെടുക്കുന്നവർ ഡിജിറ്റൽ കാർഡ് സ്വന്തമാക്കേണ്ടതാണ്. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന സമ്മാനമായി സർട്ടിഫിക്കറ്റ് നൽകുന്നതായിരിക്കും. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷൻ ചെയ്യുന്നവർക്ക് കൃഷി ആരംഭിക്കുന്നതിനുള്ള വിത്തും, ഗുണമേന്മയുള്ള വിത്തു ലഭിക്കുന്ന സ്റ്റോറുകളുടെ വിവരവും നൽകുന്നതായിരിക്കും. കൃഷിക്കായി വിദഗ്ദരുടെ ക്ലാസുകളും, നൂതന കൃഷി രീതികളും പരിചയപ്പെടുത്തുന്നതായിരിക്കും
കെ.സി.വൈ.എം. ന്റെ ഈ അഗ്രി ചലഞ്ചിൽ പങ്കെടുക്കുന്നവർക്ക് അതിനോടനുബന്ധിച്ച് മറ്റു മൽസരങ്ങളും ഉണ്ടായിരിക്കുന്നതാണ്. അപ്ഡേഷൻസ് ഫേസ്ബുക്ക് പേജ് വഴിയും, വാട്ട്സാപ്പ് വഴിയും നൽകും, അപ്ഡേഷൻസ് നഷ്ട്ടമാകാതിരിക്കാൻ പേജ് ലൈക്ക് ചെയ്യുക.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില് ഈ സിക്കമിന് വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില് 19 മുതല് 21 വരെ നടന്ന ഐസിപിഎ ജനറല് അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില് നിന്നു കരകയറ്റി പുരോഗതിയുടെ പാതയില് എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില് നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.