ഫാ.ജിബു ജെ.ജാജിൻ
റോം: കൊറോണ പകർച്ചവ്യാധിയിൽ നിന്ന് ലോകത്തെ മോചിപ്പിക്കണമേ എന്ന പ്രാർത്ഥനയുമായി ഫ്രാൻസിസ് പാപ്പായുടെ തീർഥാടനയാത്ര. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം വത്തിക്കാനിൽ നിന്ന് യാത്രയാരംഭിച്ച പാപ്പാ ആദ്യം സാന്താ മരിയ മജോറെ ബസിലിക്കയും, തുടർന്ന് സാൻ മർചെല്ലോ അൽ കോർസോ പള്ളിയും സന്ദർശിച്ചുവെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മാരിയോ ബ്രൂണി പറഞ്ഞു.
പകർച്ചവ്യാധിയുടെ നിർമ്മാർജ്ജനത്തിനായി സാന്താ മരിയ മജോറെയിലെ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം യാചിക്കുകയും, തുടർന്ന് വിയ ദെൽ കോർസോയിലൂടെ കാൽനടയായി ഒരു തീർത്ഥാടകനെപ്പോലെ പരിശുദ്ധ പിതാവ് സാൻ മർചെല്ലോ അൽ കോർസോ പള്ളിയിലെ അത്ഭുതകരമായ ക്രൂശിതരൂപത്തിന്റെ മുന്നിൽ നിന്ന് പകർച്ചവ്യാധിയുടെ ദൂരീകരണത്തിനായി പ്രാർത്ഥിച്ചു. 1522-ൽ റോമിലുണ്ടായ ‘മഹാബാധ’യുടെ നിർമ്മാർജ്ജനം ആഘോഷിക്കാൻ പിൽക്കാലത്ത് നഗരത്തിന്റെ സമീപപ്രദേശങ്ങളിലൂടെ ഈ വിശുദ്ധ കുരിശും വഹിച്ച് തീർത്ഥയാത്ര നടത്തുന്ന പതിവുണ്ടായിരുന്നു.
തന്റെ തീർത്ഥാടനത്തിലുടനീളം ഇറ്റലിയെയും, ലോകത്തെയും ബാധിക്കുന്ന പകർച്ചവ്യാധിയുടെ നിർമ്മാർജ്ജനത്തിന് ദൈവീക ഇടപെടലിനായി പരിശുദ്ധ പിതാവ് പ്രാർത്ഥിച്ചു. കൂടാതെ, രോഗികൾക്ക് രോഗശാന്തി നൽകാനും, ഈ ദിവസങ്ങളിൽ ഈ മഹാവിപത്തിന് ഇരകളായവരെ അനുസ്മരിച്ചുകൊണ്ടും, അവരുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ആശ്വാസം ലഭിക്കാനുമായും പാപ്പാ പ്രാർത്ഥിച്ചു. അതുപോലെതന്നെ, ആരോഗ്യ പ്രവർത്തകർ, ഡോക്ടർമാർ, നഴ്‌സുമാർ, എന്നിവരുടെ അക്ഷീണമായ പ്രവർത്തനത്തെയും, സമൂഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുവാൻ പ്രയത്നിക്കുന്ന എല്ലാവരുടെയും ഉദ്യമങ്ങളെയും സമർപ്പിച്ച് പ്രാർത്ഥിച്ചു.
മുൻപ്, 593-ൽ ഗ്രിഗറി പാപ്പാ റോമിൽ ഉണ്ടായ പ്ലേഗ് പകർച്ചവ്യാധി നിർമ്മാർജ്ജനം ചെയ്യാൻ സാന്താ മരിയ മജോറെയിലെ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം യാചിച്ചിരുന്നു. പിന്നീട്, 1837-ൽ ഗ്രിഗറി പതിനാറാമൻ പാപ്പാ കോളറ പകർച്ചവ്യാധി ദൂരീകരിക്കുന്നതിനായി സാന്താ മരിയ മജോറെയിലെ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം യാചിച്ചിട്ടുണ്ട്.
ഇറ്റലിയിൽ മരണം 1809 ആയി, കഴിഞ്ഞ 24 മണിക്കൂറിൽ (ഞായറാഴ്ച) മരിച്ചത് 368 പേർ. രോഗബാധിതർ 24747 പേർ.
അനില് ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്സിസ് പാപ്പ വത്തിക്കാനില് തന്റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്റെ 12 വര്ഷം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള് പിന്നിടുമ്പോള്…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്സിസ് പാപ്പയെ ആശുപത്രിയില് പ്രവേശിപ്പിച്ചതിന്റെ 21-ാം നാള് ഇടറുന്ന സ്വരത്തില് പ്രാര്ഥനകള്ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.