സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: അജപാലകർ സഭയുടെ ചാലകശക്തിയാണ്, അജപാലകരില്ലാതെ സഭയ്ക്കു മുന്നോട്ടുപോകാനാവില്ല. അതുകൊണ്ട്, എന്നും ജാഗ്രതയോടെ ഉണർന്നിരിക്കുന്ന അജപാലകർക്കായി വിശ്വാസസമൂഹം നിരന്തരം പ്രാർത്ഥിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ. സാന്താ മാർത്താ കപ്പേളയിൽ, നാലാം തീയതി വെള്ളിയാഴ്ച പ്രഭാതബലിയർപ്പണവേളയിലെ വചനസന്ദേശത്തിലാണ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.
“ജാഗ്രതയോടെ ഉറക്കമിളച്ചു കാത്തിരിക്കുക” എന്നാൽ, അജഗണങ്ങളുടെ ജീവിതത്തോട് ഇടയൻ ഉൾച്ചേരുക എന്നതാണ്. കൂലിക്കാരനല്ലാത്ത ഇടയന്‍ മാത്രമേ ഓരോന്നിനെയും സംരക്ഷിക്കുവാനും, ഏതെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അതിനെ സമൂഹത്തിലേയ്ക്ക് തിരികെ കൊണ്ടുവരാനും സാധിക്കുകയുള്ളൂ എന്ന് പാപ്പാ പറഞ്ഞു.
ഒരു ഇടയൻ ഇടയനായിരിക്കുന്നത് അദ്ദേഹത്തിന്‍റെ സാമീപ്യം കൊണ്ടാണ് എന്നത് മറക്കാതിരിക്കാൻ പാപ്പാ ആഹ്വാനം ചെയ്തു.
അതിനാൽ, ദൈവം നമുക്ക് നല്ല അജപാലകരെ നൽകുന്നതിനായി പ്രാർത്ഥിക്കാമെന്നും, സഭയിൽ ഇടയന്മാരുടെ അഭാവമുണ്ടായാൽ അതിനു മുന്നോട്ടു പോകാനാവില്ലെന്നും പാപ്പാ വ്യക്തമാക്കി.
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ യേശു പ്രാർത്ഥനയുടെ നിമിഷത്തിലാണ്. അതു കാണുന്ന ശിഷ്യന്മാർക്ക് ഉള്ളിൽ ഒരു ആഗ്രഹം: "കർത്താവേ, ഞങ്ങളെ പ്രാർത്ഥിക്കാൻ…
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
This website uses cookies.