Categories: Daily Reflection

കുറ്റമറ്റ വിശ്വാസ ജീവിതം കെട്ടിപ്പടുക്കാം

കുറ്റമറ്റ വിശ്വാസ ജീവിതം കെട്ടിപ്പടുക്കാം

ജറെമിയ 31 : 1-7
മത്തായി 15 : 21-28

“അവള്‍ അവനെ പ്രണമിച്ച്‌ കര്‍ത്താവേ, എന്നെ സഹായിക്കണമേ എന്ന്‌ അപേക്‌ഷിച്ചു”.

കാനാൻകാരി സ്ത്രീയുടെ വിശ്വാസ തീക്ഷ്ണതയാണ് ഇന്നത്തെ ചിന്താവിഷയം. അവളുടെ വിശ്വാസതീക്ഷണതയ്ക്ക് വ്യത്യസ്തങ്ങളായ തലങ്ങൾ കാണാനാകും.

1) അവൾ യേശുവിനെ വിടാതെ പിന്തുടർന്ന് തന്റെ ആവശ്യം ഉണർത്തിക്കുന്നു. അതുകൊണ്ടാണല്ലോ ശിഷ്യന്മാർ പറയുന്നത്: ‘അവളെ പറഞ്ഞയച്ചാലും; അവള്‍ നമ്മുടെ പിന്നാലെ വന്നു നിലവിളിക്കുന്നല്ലോ’.

2) അവൾ കേണപേക്ഷിക്കുകയായിരുന്നു. സുവിശേഷം പറയുന്നതിങ്ങനെ : ‘അവള്‍ അവനെ പ്രണമിച്ച്‌ കര്‍ത്താവേ, എന്നെ സഹായിക്കണമേ എന്ന്‌ അപേക്‌ഷിച്ചു’.

3) അവൾ പരീക്ഷണത്തിന് വിധേയയായി. യേശുവിന്റെ വാക്കുകൾ അങ്ങേയറ്റം മുറിപ്പെടുത്തുന്നതായിരുന്നു. എന്നിട്ടും അവൾ അതിനെ അതിജീവിച്ചു.

4) അവളുടെ പ്രതികരണം കുറ്റമറ്റതായിരുന്നു എന്നത് ശ്രദ്ധേയം. അതുകൊണ്ടാണല്ലോ യേശു പറയുന്നത് : “സ്‌ത്രീയേ, നിന്റെ വിശ്വാസം വലുതാണ്‌. നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ” എന്ന്.

5) അവൾ യേശുവിന്റെ വാക്കുകൾ അതേപടി വിശ്വസിക്കുന്നു. അതുകൊണ്ടാണ് സുവിശേഷം പറയുന്നത് : ‘ആ സമയംമുതല്‍ അവളുടെ പുത്രി സൗഖ്യമുള്ളവളായി’ എന്ന്.

സ്നേഹമുള്ളവരെ, കാനാൻകാരി സ്ത്രീ നമുക്ക് ഒരു ജീവിത പാഠമാണ്. അതായത്, യേശുവിൽ ആശ്രയിക്കുക എന്നാൽ ഇപ്രകാരമുള്ള ആശ്രയിക്കലാകണം എന്നുള്ള പാഠം. കുറ്റമറ്റ വിശ്വാസ ജീവിതം പടുത്തുയർത്തതാൻ വിളിക്കപ്പെട്ടവരാണ് നമ്മൾ. ആത്മാർഥമായി ഓരോ ദിനവും കർത്താവിനോട് യാചിക്കേണ്ടതും ഇതുതന്നെയാണ്: പിതാവായ ദൈവമേ, എന്നിൽ ക്രിസ്തുവിലുള്ള കുറ്റമറ്റ വിശ്വാസം നൽകേണമേ എന്ന്.

vox_editor

Share
Published by
vox_editor

Recent Posts

Palm Sunday_2026_കുരിശിലേക്ക് ഒരു യാത്ര (മത്താ 26:14-27:66)

ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…

11 hours ago

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

1 week ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

2 weeks ago

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

3 weeks ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

4 weeks ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

1 month ago