സ്വന്തം ലേഖകൻ
വാഷിങ്ടൺ ഡിസി: കുരിശുരൂപം തനിക്ക് വിലമതിക്കാനാത്ത അമൂല്ല്യ നിധിയാണെന്ന് പ്രശസ്‌ത പോപ്പ് ഗായിക ഗായിക അലാനിസ് മോറിസെറ്റെ. ദി ഗാർഡിയന് നൽകിയ അഭിമുഖത്തിലാണ് മോറിസെ ഇക്കാര്യം തുറന്ന് പറഞ്ഞത്. തന്റെ ജീവിതത്തിൽ വിലമതിക്കാനാവാത്തത് എന്താണെന്ന ചോദ്യത്തിനാണ് മോറിസെ മടികൂടാതെ കുരിശു രൂപമെന്ന് മറുപടി നൽകിയത്.
ഇപ്പോൾ തന്റെ കൈയിലുള്ള കുരിശുരൂപം 1956-ലെ ഹംഗേറിയൻ വിപ്ലവത്തിൽ നിന്നും രക്ഷപ്പെട്ട് പലായനം ചെയ്യുമ്പോൾ തന്റെ അമ്മ കയ്യിൽ കരുതിയിരുന്ന കുരിശുരൂപം പിന്നീട് തനിക്കു സമ്മാനിച്ചതാണെന്നും മോറിസെറ്റെ പറഞ്ഞു.
സംഗീതത്തെ സ്നേഹിച്ച താൻ യേശുവിനേയും, പരിശുദ്ധ മാതാവിനേയും ആഴമായി സ്നേഹിക്കുവാൻ തുടങ്ങി. പരിശുദ്ധ കന്യകാമാതാവിനെ പോലെ ജീവിക്കുവാനാണ് താൻ ആഗ്രഹിച്ചിരുന്നതെന്നും അവൾ കൂട്ടിച്ചേർത്തു.
പോപ്പ് ഗായിക എന്നതിന് പുറമേ ഗാനരചയിതാവ്, അഭിനേത്രി എന്നീ നിലകളിലും പ്രസിദ്ധയാണ് മോറിസെറ്റെ. 1990-കളിൽ പിന്നണി ഗായികയെന്ന നിലയിൽ കാനഡയിൽ പേരെടുത്ത മോറിസെറ്റെ പിന്നീട് അമേരിക്കയിലെ ലോസ് ആഞ്ചലസിലേക്ക് കുടിയേറുകയായിരുന്നു.
1995-ൽ പുറത്തിറങ്ങിയ ‘ലിറ്റില്‍ പില്‍’ എന്ന റോക്ക് ആല്‍ബമാണ് താരത്തെ അമേരിക്കയിൽ പ്രസിദ്ധയാക്കിയത്.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.