
സ്വന്തം ലേഖകൻ
വെള്ളറട: ലോകമെമ്പാടും ക്രിസ്ത്യൻ സഭയോടും ക്രൈസ്തവരോടും വർദ്ധിച്ചു വരുന്ന ആക്രമണത്തിൽ പ്രതിഷേധം അറിയിച്ചു കൊണ്ടും ലോകസമാധാനം പുന:സ്ഥാപിക്കണമേ എന്ന പ്രാർത്ഥനയോടെയും KCYM (L) ഉണ്ടൻകോട് ഫൊറോന സമിതിയുടെ ആഭിമുഖ്യത്തിൽ കുരിശുമല മൗണ്ട് കാർമൽ ഇക്കോ പിൽഗ്രിം സെന്ററിലേക്ക് ‘അമ്മയോടൊപ്പം’ പ്രാർത്ഥനാ പദയാത്ര സംഘടിപ്പിച്ചു. 07/11/2020 ശനിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിച്ച പ്രാർത്ഥനാ പദയാത്രയ്ക്ക് ശേഷം മലമുകളിൽ ഫാ.അലക്സ് സൈമണിന്റെ കാർമികത്വത്തിൽ ദിവ്യബലിയർപ്പണവും നടത്തി.
ലോകമെമ്പാടും ക്രൈസ്തവർക്കും ക്രൈസ്തവ ആരാധനാലയങ്ങൾക്കും നേരെ അന്ധകാര ശക്തികൾ നടത്തുന്ന ആക്രമണം പോലെ കുരിശുമല മൗണ്ട് കാർമൽ ഇക്കോ ടൂറിസം സെന്ററിലെ പൗരാവകാശത്തെ ധ്വംസിക്കുന്ന തരത്തിലെ ചില നിഗൂഡശക്തികൾ നടത്തുന്ന നീക്കത്തിനെതിരെ ഫെറോന പ്രസിഡന്റ് ശ്രീ.ആനന്ദിന്റെ നേതൃത്വത്തിൽ മലമുകളിൽ യുവജനങ്ങൾ മുദ്രാവാക്യം ഉയർത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തു.
ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്നും മുപ്പതോളം യുവജനങ്ങൾ പങ്കെടുത്ത പ്രാർത്ഥനാ പദയാത്രയും പ്രതിക്ഷേധ പ്രകടനവും കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചുകൊണ്ടാണ് സംഘടിപ്പിച്ചതെന്ന് ഫെറോനാ സമിതി പറഞ്ഞു.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.