
അനിൽ ജോസഫ്
കാട്ടാക്കട: നെയ്യാറ്റിന്കര രൂപതയിലെ കാട്ടാക്കട ഫൊറോന ബി.സി.സി. കണ്വെന്ഷന് സംഘടിപ്പിച്ചു. മുതിയാവിള സെന്റ് ആല്ബര്ട്ട് ദേവാലയത്തിലെ പാരീഷ് ഹാളില് സംഘടിപ്പിച്ച പരിപാടി ഫൊറോന വികാരി ഫാ.വല്സലന് ജോസ് ഉദ്ഘാടനം ചെയ്യ്തു.
ഇക്കൊല്ലം നെയ്യാറ്റിന്കര രൂപത വിദ്യാഭ്യാസ വര്ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി മൂല്യാധിഷ്ടിത വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് വേണ്ട മാര്ഗ്ഗ നിര്ദേശങ്ങള് കണ്വെന്ഷലൂടെ നല്കി.
രൂപത ശുശ്രൂഷ കോ-ഓർഡിനേറ്റര് മോണ്.വി.പി. ജോസ്, രൂപത വിദ്യാഭ്യാസ ഡയറക്ടര് ഫാ.ജോണി കെ. ലോറന്സ്, കാട്ടക്കട ഫൊറോന ബി.സി.സി. എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ.ബിനു വര്ഗ്ഗീസ്, യുവജന കമ്മിഷന് ഡയറക്ടര് ഫാ.ബെന്ബോസ്, ബോണക്കാട് കുരിശുമല റെക്ടര് ഫാ.ഡെന്നിസ് മണ്ണൂര്, ഫൊറോന സെക്രട്ടറി സജു കല്ലാമം, ആനിമേറ്റര് നെല്സണ് തുടങ്ങിയവര് പ്രസംഗിച്ചു. വിദ്യാഭ്യാസ വര്ഷത്തിന്റെ ഭാഗമായി അണിയിച്ചൊരുക്കിയ തെരുവ് നാടകവും കണ്വെന്ഷന്റെ ഭാഗമായി ഉണ്ടായിരുന്നു.
രൂപതാ വിദ്യാഭ്യാസ വര്ഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ക്ലാസ് കെ.ആര്.എല്.സി.സി. വിദ്യാഭ്യാസ സെക്രട്ടറി തോമസ് കെ. സ്റ്റീഫന്റെ നേതൃത്വത്തില് നടന്നു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
This website uses cookies.