ഫാ.വില്യം നെല്ലിക്കല്‍
വത്തിക്കാൻ സിറ്റി: കലശലായ കാലുവേദന (Sciatica) കാരണം ഫ്രാൻസിസ് പാപ്പായ്ക്ക് പുതുവത്സരനാളിലെ പൊതുദിവ്യബലിയർപ്പണം നടത്തുവാൻ സാധിക്കുന്നില്ല. വത്തിക്കാന്റെ പ്രസ്സ് ഓഫിസ് മേധാവി മത്തയോ ബ്രൂണി ഡിസംബര്‍ 31-ന് വൈകുന്നേരം നൽകിയ പ്രസ്താവനയിലൂടെയാണ് പാപ്പായുടെ ആരോഗ്യത്തെക്കുറിച്ച് കൃത്യമായ വിവരം നൽകിയത്.
ഇന്നലെ വര്‍ഷാന്ത്യ സായാഹ്ന പ്രാര്‍ത്ഥനയില്‍ പാപ്പാ പങ്കെടുത്തില്ല. കര്‍ദ്ദിനാളുമാരുടെ തലവൻ കര്‍ദ്ദിനാള്‍ ജിയോവാന്നി ബാറ്റിസ്റ്റയായിരുന്നു തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നല്‍കിയത്.
അതുപോലെ ഇന്ന്, പുതുവത്സരനാളിലെ ദിവ്യബലി അര്‍പ്പിച്ചത് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ ആയിരുന്നു.
വെള്ളിയാഴ്ച മദ്ധ്യാഹ്നം 12-ന്, ഇന്ത്യയിലെ സമയം 4.30-നുള്ള ത്രികാലപ്രാര്‍ത്ഥനയിൽ പാപ്പാ നേതൃത്വം നൽകും, സന്ദേശവും അപ്പസ്തോലിക ആശീര്‍വ്വാദവും നൽകും.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
സ്വന്തം ലേഖകന്‍ കരിമ്പന്‍(ഇടുക്കി): കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്‍റായി സാം സണ്ണി പുള്ളിയില്‍ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു ദിവസമായി അടിമാലി ആത്മജ്യോതി…
This website uses cookies.