ഏശയ്യാ 38,1-6.21-22.7-8
മത്തായി 12 : 1-8
“ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്”
യേശുവിന്റെ ശിഷ്യന്‍മാര്‍ക്കു വിശന്നു. അവര്‍ കതിരുകള്‍ പറിച്ചു തിന്നാന്‍ തുടങ്ങി. ഇതുകണ്ട ഫരിസേയർക്ക് യേശുവും ശിഷ്യന്മാരും കുറ്റവാളികളായി. അവരോട് യേശു പറയുന്നു : “ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്” എന്നതിന്റെ അർഥം പോയി പഠിക്കുവിനെന്ന്.
ഇന്ന് ക്രിസ്തു എന്നോടും നിങ്ങളോടും ഇതേ കാര്യം ആവശ്യപ്പെടുന്നുണ്ട് – “ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്” ആയതിനാൽ, അതിന്റെ അർഥം പഠിച്ച്, മനസിലാക്കി ജീവിക്കുവിൻ എന്ന്. നമ്മൾ ജീവിതത്തിൽ എന്തിനാണ് പ്രാധാന്യം കൊടുക്കുക – ‘ബലിക്കോ’ അതോ ‘കരുണയ്ക്കോ’.
സത്യത്തിൽ ബലിയും കരുണയും ഒരു തരത്തിൽ ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെയല്ലേ? കാരണം, “ഞാൻ ബലിയാകാൻ തയാറാകാതെ എങ്ങനെ എനിക്ക് കരുണയാകാൻ സാധിക്കും”. എനിക്കുതോന്നുന്നു, കരുണയാകണമെങ്കിൽ ഞാൻ ബലിയായി മാറിയേ പറ്റുകയുള്ളൂ.
ബലിയാവുക എളുപ്പമല്ല, കാരണം അതിന് ‘സ്വയം നൽകലിന്റെ മനോഭാവം വേണം’. ക്രിസ്തു പറയുന്നതിലെ അർഥം ഒരുപടികൂടി മുന്നിലാണ്. കാരണം, ബലിയാകേണ്ടത് എന്റെ കടമയാണ്. അതുകൊണ്ട്, അതിനെക്കുറിച്ച് കൂടുതൽ ഊറ്റം കൊള്ളേണ്ട എന്ന് സാരം.
ക്രിസ്തു പഠിപ്പിക്കുക നീ കരുണയായി മാത്രം അറിയപ്പെട്ടാൽ മതിയെന്നാണ്. സത്യത്തിൽ നമ്മൾ പലപ്പോഴും വീണുപോകുന്നത് ഇവിടെയാണ്. കാരണം, നാം പലപ്പോഴും ആദ്യം ആഗ്രഹിക്കുക ‘ഞാൻ ബലിയായി തീർന്നത് മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടുത്തനാണ്’. ഇവിടെയാണ് കരുണായകൽ നമ്മുടെ മുൻപിൽ ഒരു വെല്ലുവിളിയാകുന്നത്.
നമുക്ക് ആത്മാർഥമായി പ്രാർത്ഥിക്കാം, കർത്താവേ, സ്വയം നൽകലിന്റെ ബലിയായി ജീവിക്കുവാൻ എന്നെ സഹായിക്കേണമേ. മറ്റുള്ളവർക്ക് സാധിക്കുന്ന വിധത്തിലെല്ലാം കരുണയുടെ പ്രതിരൂപമായി ജീവിക്കുവാൻ എന്നെ സഹായിക്കേണമേ. ആമേൻ.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഇന്നലെ വത്തിക്കാന്‍ സമയം 7.15 ന് പുറത്ത് വന്ന മെഡിക്കല്‍ ബുളളറ്റിന്‍ പ്രകാരം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…
This website uses cookies.