
വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭക്ക് 14 വിശുദ്ധരെക്കൂടി പ്രഖ്യാപിച്ച് ഫ്രാന്‍സിസ് പാപ്പ. എട്ട് മക്കളുടെ പിതാവ് മുതല്‍ മൂന്ന് സന്യാസ സഭകളുടെ സ്ഥപകര്‍ വരെ ഉള്‍പ്പെടുന്ന പുതിയ വിശുദ്ധര്‍ സഭയിലെ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്തിന്‍റെ ദൃഷ്ടാന്തമാണെന്ന് പാപ്പ പറഞ്ഞു.
പരിശുദ്ധാത്മാവിന്‍റെ അപ്പസ്തോല എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന എലേന ഗുയേരയാണ് പുതിയതായി വിശുദ്ധരായി പ്രഖ്യാപിക്കപെട്ട ഏറ്റവും ശ്രദ്ധേയമായ പേര്.
‘ആദ്യം വിശുദ്ധരാകണം, പിന്നീട് മിഷനറിമാരും’ എന്ന് പഠിപ്പിച്ച ഫാ. ജിയുസപ്പെ അലമാനോയാണ് മറ്റൊരു പുതിയ വിശുദ്ധന്‍. ഇറ്റലിയിലെ ഇടവക വൈദികനായ ഫാ. ജിയുസെപ്പെ രണ്ട് മിഷനറി സന്യാസസഭകളും സ്ഥാപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ മാധ്യസ്ഥത്തിലൂടെ ആമസോണ്‍ കാടുകളില്‍ കടുവയുടെ ആക്രമണത്തിന് ഇരയായ ഒരു വ്യക്തിക്ക് സംഭവിച്ച അത്ഭുതസൗഖ്യമാണ് ഫാ. ജിയുസപ്പെയുടെ വിശുദ്ധപദവി പ്രഖ്യാനത്തിലേക്ക് നയിച്ചത്.
കാനഡയില്‍ സന്യാസസഭ സ്ഥാപിച്ച ക്യുബക്ക് സ്വദേശിനിയായ മേരി ലിയോണി പാരഡിസാണ് മറ്റൊരു വിശുദ്ധ. വൈദികര്‍ക്ക് വേണ്ടിയുള്ള തീക്ഷ്ണവും നിരന്തരവുമായ പ്രാര്‍ത്ഥനയും ശുശ്രൂഷകളുമാണ് 1880ല്‍ മേരി ലിയോണി സ്ഥാപിച്ച ലിറ്റില്‍ സിസ്റ്റേഴ്സിന്‍റെ പ്രധാന കാരിസം. ‘എളിയവരില്‍ എളിയവള്‍’ എന്നാണ് സിസ്റ്റര്‍ പാരഡിസിനെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന വേളയില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വിശേഷിപ്പിച്ചത്.
ഇസ്ലാമിലേക്ക് മതം മാറണമെന്ന ഭീഷണിക്ക് വഴങ്ങാതെ ഡമാസ്ക്കസില്‍ രക്തസാക്ഷിത്വം വരിച്ചവരാണ് പുതിയതായി വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുന്ന 11 പേര്‍. അവരില്‍ എട്ട് പേര്‍ ഫ്രാന്‍സിസ്കന്‍ സന്യാസിമാരും മൂന്ന് പേര്‍ ഒരു മാറോനൈറ്റ് കത്തോലിക്ക കുടുംബത്തിലെ സഹോദരങ്ങളുമാണ്. 1860 ജൂലൈ 10ന് ഡമാസ്ക്കസിലെ സെന്‍റ് പോള്‍ ഫ്രാന്‍സിസ്കന്‍ ദൈവാലയത്തില്‍ വച്ച് രക്തസാക്ഷിത്വം വരിച്ച ഇവരെ ഡമാസ്ക്കസിലെ രക്തസാക്ഷികള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.