സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: ലോകമാകമാനമുള്ള കത്തോലിക്ക വിശ്വാസികളുടെ എണ്ണം 130 കോടി കഴിഞ്ഞെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ക്രൂരമായ മതമർദ്ദനങ്ങളെ അതിജീവിച്ചുകൊണ്ട് ആഗോള കത്തോലിക്ക സഭ വളർച്ചയുടെ പാതയിൽ. വത്തിക്കാന്റെ പൊന്തിഫിക്കൽ ഇയർബുക്ക്-2018 നോടൊപ്പം പ്രസിദ്ധീകരിച്ച ‘ആന്ന്വാരിയം സ്റ്റാറ്റിസ്റ്റിക്കം എക്ലേസ്യ’ എന്ന പ്രസിദ്ധീകരണത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
സ്ഥിര ഡീക്കന്‍മാരുടേയും മെത്രാന്മാരുടേയും എണ്ണത്തിൽ വർദ്ധനവുണ്ടായപ്പോൾ, സെമിനാരി വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവു ഉണ്ടായിട്ടുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
ആഗോളതലത്തിൽ മാമ്മോദീസ സ്വീകരിച്ചിട്ടുള്ള കത്തോലിക്കരുടെ എണ്ണം 2015-ൽ 128 കോടിയോളമായിരുന്നത് 2016-ൽ 129.9 കോടിയായാണ് ഉയർന്നത്.
തിരുസഭക്ക് ആകെ 5353 മെത്രാന്‍മാരുള്ളപ്പോൾ, നാലു ലക്ഷത്തിലധികം വൈദികരാണ് സേവനം ചെയ്യുന്നത്. സ്ഥിര ഡീക്കന്‍മാരുടെ എണ്ണം 46,312 ആയി ഉയർന്നപ്പോൾ, സന്യസ്ഥ ജീവിതം നയിക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ കുറവുണ്ട്. 2010-ൽ എഴുലക്ഷത്തിലധികം കന്യാസ്ത്രീ ഉണ്ടായിരിന്ന സഭയിൽ 659,000 കന്യാസ്ത്രീകളാണ് 2016-ലെ കണക്കുകൾ പ്രകാരം ഉള്ളത്. അതേസമയം ഏഷ്യയിൽ നിന്നുള്ള പൗരോഹിത്യ ദൈവവിളിയിൽ വർദ്ധനവുണ്ടെന്നത് ശ്രദ്ധേയമാണ്.
അമേരിക്കൻ ഭൂഖണ്ഡമാണ് കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്. മാമോദീസ സ്വീകരിച്ചു കത്തോലിക്ക സഭയിൽ അംഗമായ കത്തോലിക്കരിൽ 48.6 % വും അമേരിക്കൻ ഭൂഖണ്ഡത്തിൽ നിന്നുള്ളവരാണ്.
അതേസമയം കത്തോലിക്കാ വിശ്വാസം ഏറ്റവും വേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്ന ഭൂഖണ്ഡം ആഫ്രിക്കയാണ്. 2010-ൽ ആഫ്രിക്കയിൽ 18.5 കോടി കത്തോലിക്ക വിശ്വാസികളാണ് ഉണ്ടായിരിന്നത്. 2016-ൽ അത് 22.8 കോടിയായി ഉയർന്നു. തെക്ക് കിഴക്കൻ ഏഷ്യയിലെ 76% കത്തോലിക്കരും ഫിലിപ്പീൻസിൽ നിന്നും ഭാരതത്തിൽ നിന്നുമുള്ളവരാണെന്നും ‘ആന്ന്വാരിയം സ്റ്റാറ്റിസ്റ്റിക്കം എക്ലേസ്യ’ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
കടപ്പാട്: പ്രവാചക ശബ്‌ദം
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്‌ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…
This website uses cookies.