Categories: Daily Reflection

ഒരു ‘wireless’ അത്ഭുതം

അനുതാപത്തിന്റെ പരിണതഫലമാണ് നവീകരണം, എല്ലാം പുതിയതാക്കപ്പെടും...

“ഇതാ ഞാൻ പുതിയ ആകാശവും ഭൂമിയും സൃഷ്ടിച്ചിരിക്കുന്നു, പൂർവ്വകാര്യങ്ങൾ അനുസ്മരിക്കുകയോ അവ മനസ്സിൽ വരുകയോ ഇല്ല” (ഏശയ്യാ 65:17). മറ്റുജനതകളുമായി വിവാഹബന്ധത്തിൽ ഏർപ്പെടുകയും സാബത്ത് നിയമങ്ങൾ അനുസരിക്കാതിരിക്കുകയും ചെയ്ത ഒരു ജനത്തിന്റെ അനുതാപത്തിന്റെ നിലവിളികേട്ട കാരുണ്യവാനും സ്നേഹനിധിയുമായ ദൈവപിതാവിന്റെ സ്നേഹത്തിന്റെ വാക്കുകയാണിവ. ഇത്രയുംനാൾ ചെയ്തകാര്യങ്ങളൊന്നും അവിടുന്ന് ഓർക്കുകയില്ല, അവിടുന്ന് പുതിയതായി സൃഷ്ടിക്കും. അനുതാപത്തിന്റെ പരിണതഫലമാണ് നവീകരണം, എല്ലാം പുതിയതാക്കപ്പെടും.

സുവിശേഷത്തിൽ കാനായിലേക്കു തിരിച്ചുവന്ന യേശു രാജസേവകന്റെ മകനെ സുഖപ്പെടുത്തുന്ന ഭാഗമാണ് യോഹന്നാന്റെ സുവിശേഷം 4, 46- 54 ൽ കാണുന്നത്. ഇത് കാനായിലെ രണ്ടാമത്തെ അത്ഭുതമെന്നു സുവിശേഷകൻ പറയുന്നു. കാനായിലെ വിവാഹവിരുന്നിലെ അത്ഭുതത്തിനുശേഷം ജനങ്ങളുടെ വിശ്വാസരാഹിത്യമാണ് മറ്റു അത്ഭുതങ്ങളൊന്നും സംഭവിക്കാതെ പോയതെന്ന് യേശുതന്നെ ഇവിടെ പറയുന്നു. രാജസേവകനോട് പരുഷമായ രീതിയിൽ പറയുന്നു, “അടയാളങ്ങളും അത്ഭുതങ്ങളും കാണുന്നില്ലെങ്കിൽ നിങ്ങൾ ഒരിക്കലും വിശ്വസിക്കുകയില്ലല്ലോ” (യോഹ. 4:48). കൂടാതെ ദേവായ ശുദ്ധീകരണശേഷവും വചനം പറയുന്നുണ്ട്, “വളരെപ്പേർ അവന്റെ നാമത്തിൽ വിശ്വസിച്ചു, യേശുവാകട്ടെ അവരെ വിശ്വസിച്ചില്ല, കാരണം, അവൻ അവയെല്ലാം അറിഞ്ഞിരുന്നു (യോഹ. 2:23b-24). അപ്പോൾ വിശ്വാസമാണ് അത്ഭുതങ്ങൾക്കും ന്യായീകരണത്തിനുമൊക്കെ അടിസ്ഥാനം. വിശ്വാസത്തിനുവേണ്ടി ഒരു തിരിച്ചുവരവ്, അനുതാപം ആവശ്യവുമാണ്.

ഇവിടെ രാജസേവകനോട് പരുഷമായി പറഞ്ഞത് അവനെമാത്രം ഉദ്ദേശിച്ചായിരുന്നില്ല, അവരുടെ അവിശ്വാസം കണ്ടാണ് യേശു അങ്ങിനെ പറയുന്നതും. കാരണം അവർ രാജസേവകന്റെ മകനെ സുഖമാക്കുന്നത് കാണാൻ നോക്കിനിൽക്കുകയായിരുന്നിരിക്കും. പക്ഷെ രാജസേവകന്റെ വിശ്വാസം അവന്റെ മകനെ രക്ഷിക്കുന്നുണ്ട്. യേശു നേരിട്ട് പോയി സൗഖ്യമാക്കുന്നില്ല, അവനോടു പൊയ്ക്കൊള്ളുക, നിന്റെ മകൻ സുഖപ്പെടും എന്ന് പറഞ്ഞു തിരിച്ചുവിടുന്നുണ്ട്. സ്വാഭാവികമായും സുഖപ്പെട്ടിട്ടുണ്ടാകുമോ എന്നൊരു സംശയം തോന്നാം. പക്ഷെ അവന്റെ വിശ്വാസം വലുതായിരുന്നു, അവൻ തിരിച്ചു വീട്ടിലേക്കുപോയി. നിന്റെ മകൻ സുഖമാക്കപ്പെടും എന്ന് പറഞ്ഞ അതെ മണിക്കൂറിൽ തന്നെ സുഖപ്പെട്ടുവെന്നും അവനും അവന്റെ കുടുംബം മുഴുവനും അവനിൽ വിശ്വസിച്ചുവെന്നും വചനം പറയുന്നു.

യേശു നേരിട്ടുപോകാതെ സുഖമാക്കിയ അത്ഭുതത്തെ ഒരു ‘wireless’ അത്ഭുതം എന്നുവേണമെങ്കിൽ വിളിക്കാം. ഇലക്ട്രോണിക് സാധങ്ങൾ ദൂരെനിന്നും wireless റിമോട്ടിലൂടെ പ്രവൃത്തിപ്പിക്കുന്നതുപോലെ യേശുവിന്റെ ഒരു വാക്കിന്റെ ശക്തി രാജസേവകന്റെ ഭവനം വരെ നീളുന്നതായിരുന്നു. റിമോട്ട് പ്രവർത്തിപ്പിക്കാൻ സ്വാഭാവികമായും ബാറ്ററി വേണം. അതുപോലെ ഈ അത്ഭുതത്തിനുപിന്നിലും രാജസേവകന്റെ വിശ്വാസത്തിന്റെ ശക്തിയാണ് അനുഗ്രഹത്തിന് കാരണമായത്. വേരേ രീതിയിൽ ചിന്തിച്ചാൽ ‘online’ സേവനങ്ങൾ ഒരുപാട്‌നടക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ. സാധങ്ങൾ ഓൺലൈനിൽ വാങ്ങുമ്പോൾ നമ്മൾ പരസ്യം കണ്ടിട്ടുണ്ട്, “click & pay”. ക്രെഡിറ്റുകാർഡുകൾ ഉപയോഗിച്ച് പണം അടക്കുന്നു, സാധങ്ങൾ വീട്ടിൽ വരുന്നു. ഇവിടെ രാജസേവകൻ യേശുവിന്റെ മുന്നിൽ അപേക്ഷിക്കുന്നു, അനുഗ്രഹം വീട്ടിൽ സംഭവിക്കുന്നു. ക്രെഡിറ്റ്കാർഡിൽ പണം ഉണ്ടായാലാണ് പണം അടക്കാൻ സാധിക്കുകയുള്ളു, അതുപോലെ, അവന്റെ വിശ്വാസത്തിന്റെ ബാങ്ക് അക്കൗണ്ട് സമൃദ്ധമായിരുന്നു. അവിശ്വാസത്തിന്റെയും, അനാചാരങ്ങളുടെയും വഴിവിട്ട് ദൈവത്തോടുള്ള ബന്ധത്തിന്റെ ബാങ്ക് ബാലൻസ് കൂടാൻ തുടങ്ങിയപ്പോൾ ഇസ്രായേൽ ജനങ്ങൾക്ക് പുതിയ അക്ഷവും പുതിയ ഭൂമിയും അനുഗ്രഹത്തിന്റെ സമൃദ്ധിയും ഉണ്ടായി. രാജസേവകന്റെ വിശ്വാസത്തിന്റെ ബാങ്ക് ബാലൻസിൽ നിറവുണ്ടായപ്പോൾ അവന്റെ മകന് അനുഗ്രഹമായിമാറി, കുടുംബം മുഴുവൻ വിശ്വസിച്ചു. നമ്മുടെ വിശ്വാസത്തിന്റെ ആഴം നമുക്ക് അളന്നെടുക്കാം, ദൈവത്തിന്റെ അനുഗ്രഹം ചൊരിയത്തക്കവിധമുള്ള വിശ്വാസത്തിന്റെ ബാങ്ക് ബാലൻസ് നമുക്കുണ്ടോ? ആഴപ്പെടുത്താം വിശ്വാസത്തെ, തിരുത്തേണ്ടവഴികളെ തിരുത്താം, പൂർവ്വകാര്യങ്ങൾ അനുസ്മരിക്കുകപോലും ചെയ്യാതെ നമുക്കായി അത്ഭുതങ്ങളുടെ പുതിയ ആകാശവും ഭൂമിയും സൃഷ്ടിച്ചുകഴിഞ്ഞിരിക്കുന്നു.

vox_editor

Share
Published by
vox_editor

Recent Posts

ഫ്രാന്‍സിസ് പാപ്പ സഭാ ഭരണത്തില്‍ 12 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്‍റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്‍റെ 12 വര്‍ഷം…

1 day ago

ഫ്രാന്‍സിസ് പാപ്പ അപകട നില തരണം ചെയ്തു… വത്തിക്കാനില്‍ നിന്ന് ശുഭവാര്‍ത്ത

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…

2 days ago

1st Sunday_Lent_2025_പരീക്ഷണങ്ങൾ (ലൂക്കാ 4: 1-13)

തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…

6 days ago

സിസ്‌റ്റർ മേരി ലിൻഡ 115 മക്കളുടെ അമ്മ

ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…

7 days ago

21 ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് ഫ്രാന്‍സിസ് പാപ്പയുടെ ശബ്ദ സന്ദേശം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…

1 week ago

ഫ്രാന്‍സിസ് പാപ്പ വെന്‍റിലേറ്ററില്‍

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…

2 weeks ago